Posts

സാമൂഹിക പ്രതിബദ്ധത !!

Image
   ഞാനും നീയും നിങ്ങളുമാണ് ഈ സമൂഹം ...  !എല്ലാ വര്‍ഷവും   ഒക്ടോബര്‍ ലെ രണ്ടാം ശനിയാഴ്ച     world Palliative care day ആയി ലോകം അംഗീകരിച്ചിരിക്കുന്നു . കലാമൂല്യമോ രചനാ പാടവമോ ഒന്നും അവകാശ പ്പെടാനുള്ളവയല്ല ഞാന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍. വരുതിയില്‍ വരാന്‍ മടിക്കുന്ന കൈ വിരലുകളില്‍, പെന്‍സിലും ബ്രഷ് ഉം വളരെ സൂക്ഷ്മ നിയന്ത്രണത്തോടും ക്ഷമയോടും, വളരെ സമയമെടുത്ത്, ദിവസ്സങ്ങള്‍ തന്നെയെടുത്ത് ചെയ്യുന്ന കേവലമൊരു മാനസിക വ്യാപാരം മാത്രമാണിത് . ഒന്ന് ശ്വാസമെടുക്കാന്‍ പോലും വിഷമിച്ച്,കൂനിന്മേല്‍ കുരു പോലെ ഏതാനും വര്ഷം മുന്‍പ്‌ ഹൃദയ പ്രവര്‍ത്തനമികവേറി ?!! നീരും നീലിച്ച ശരീരവുമായി ,ഹൃദയ മിടിപ്പിന്‍റെ ഭാരം താങ്ങാനാവാതെ ,ഇരുളാണ്ട കാലം ,ഒരു കുടന്ന നിലാവുമായാണ് അന്ന്  ഡോക്ടര്‍ മാം എന്നിലേക്ക്‌ കടന്നു വന്നത് !  ഇനിയൊരു ഡോക്ടര്‍ എങ്കില്‍ !! രോഗിയുടെ മുഖം പോലും കാണാതെ ,കേള്‍ക്കാതെ,പ്രിസ്ക്രിപ്ഷന്‍ തന്നു എത്രയും വേഗം രോഗിയെ പറഞ്ഞു വിടാന്‍ തിടുക്കപ്പെടുന്ന , തിരക്കുള്ള ഒ പി റൂമുകളില്‍ ശ്വാസംമുട്ടി കഴി യുന്ന ഒരു ഡോക്ടര്‍ !! എനിക്ക് വേണ്ട എന്ന നില...

മായക്കണ്ണന്‍

Image
               മായക്കണ്ണന്‍..........                              പൂവാടികളില്‍ പൊന്നുഷസ്സില്‍      ചിഞ്ചിലം പുഞ്ചിരി തൂകി     പതുങ്ങി പ്പതുങ്ങിയെത്തിയ        തെന്തിനെന്നുണ്ണീ....! ?     മന്ദാര മാലയുമായ് ഞാനെത്തും നേരം          പിന്നില്‍ വന്നെന്നെ കണ്ണ്                     പൊത്തി യിക്കിളിയാക്കി                      യിട്ടെങ്ങുപോയ്                            ഓടിയോളിച്ചു ?      ചിന്നിച്ചിതറിയ ചിലങ്ക മണികള്‍         ...

മറ്റൊരു രാധ

Image
     അവളുടെ ഇട തൂര്‍ന്ന വേണിയില്‍ നിറയെ നക്ഷത്ര മുല്ലകള്‍ വാരി ചൂടിയപ്പോള്‍ അവളെത്ര സുന്ദരിയായെന്നോ......!! മേലാകെ വാരി പൂശിയ പൂനിലാവില്‍ കല്യാണ സൗഗന്ധികത്തിന്‍റെ അഴകോടും തേജസ്സോടും അവള്‍ എങ്ങും നിറഞ്ഞു നിന്നു . ആ മടിയില്‍ തല ചായ്ച്ച് കിടക്കുമ്പോള്‍ എന്റെ ശ്വാസ നിശ്വാസങ്ങള്‍ ശാന്തി മന്ത്ര ധ്വനികളായി മാറി .കൂമ്പിയ കണ്ണുകളില്‍ പ്രേമോദാരനായി അവനുണര്‍ന്നു .മല്ലീശ്വരന്‍റെ പുഷ്പ ബാണങ്ങള്‍ അവനര്‍പ്പിച്ച കുടമുല്ല പൂക്കളായ് ചുണ്ടില്‍ വിരിഞ്ഞു !ഹൃദയ കോവില്‍ തുറന്ന് അവന്‍ നീട്ടിയ കൈകളില്‍ ചേര്‍ത്തു പിടിച്ച്, തോളുരുമ്മി ഹിമ ധൂമ പാളികള്‍ മൂടിയ ദേവതാരു പൂക്കും താഴ്വരകളിലൂടെ അങ്ങനെ...അങ്ങനെ.....              അതാ അവിടെയൊരു മണ്‍കുടില്‍! അതിനുള്ളില്‍ എരിയുമടുപ്പില്‍ ഉലയൂതി മറ്റൊരു     രാധ !! സ്നേഹപൂര്‍വം സ്നേഹിത , മായ ബാലകൃഷ്ണന്‍
ശുഭാരംഭം............