Posts

സംയമനം പാലിക്കുക ! നമ്മളെല്ലാം ക്യൂ വിലാണ് റോമിയോ !!

Image
                              3 ‘rd ഫ്ലോറിലെ L വാര്‍ഡില്‍ ഡ്യൂട്ടി റൂമിന് എതിര്‍ വശത്തുള്ള 11ആം നമ്പര്‍   റൂം .   അതായിരുന്നു ആ ദിനങ്ങളില്‍ എല്ലാവര്‍ക്കും സംസാര വിഷയം . ആ റൂമിലേക്ക് വരാനിരിക്കുന്ന പേഷ്യന്റ് ഉം അവനെയും കാത്ത് വിജനമായ ഹോസ്പിറ്റല്‍  കോറിഡോറില്‍ ഒറ്റപ്പെട്ടുക്കിടന്നിരുന്ന ആ ഭീമാകാരന്‍ യന്ത്രവും കാഴ്ച്ചയില്‍ തന്നെ  അകാരണമായ ഭീതി എന്നിലും  നിറച്ചു  .       കാന്റീനില്‍ നിന്നും ട്രോളിയില്‍  ഉച്ചഭക്ഷണം എത്തുന്നതും കാത്തു റൂം നമ്പര്‍ 18 ലെ ഗെറ്റി ആന്റി യും ,17 ലെ കന്യാസ്തീഅമ്മയുടെ ബൈ സ്റ്റാന്‍റെര്‍ അന്നമ്മ ചേട്ടത്തിയും 9 ലെ രാജശേഖരന്‍ ചേട്ടനും സ്റ്റൈയര്‍ കേസ് നടുത്ത് വട്ടമിട്ടു  നില്‍ക്കുന്നിടത്തേക്ക് ഞാനും കാതോര്‍ത്തു . ഗെറ്റി ആന്റി ഏതാനും മാസം മുന്‍പ്‌ ഹെപ്പറ്റെസിസ് നു ചികിത്സയുമായി ഇവിടെ കിടക്കുമ്പോള്‍ ,അന്ന് അവനും ഇവിടെയുണ്ടായിരുന്നു. വിദഗ്ധ ചികിത്സക്കായി വെല്ലൂരില്‍ കൊണ്ടുപോയതാണ് .കൂടുതല...

കുട്ടിപ്പാട്ടു കവിത

കവിത !

ചെമ്പക പൂവിൻ മധുര ഗന്ധം !

കവിത

Image
                                     താണ്ഡവം                                        *********** കാണുവതെങ്ങനെ ....... !? എവിടെയൊളിക്കും ഞാന്‍ !!        ചോര കുടിച്ചു മഥിക്കും  കഴുകന്മാര്‍ വിത്തുകള്‍ കൊയ്യുന്ന,അടിവേരുകള്‍ പിഴുതെടുക്കും  അരും കൊലകള്‍ക്കു ചുടലക്കള  മൊരുക്കുവതു കാണുവതെങ്ങനെ ;!!  എവിടെയൊളിക്കും ഞാന്‍ .......?    കണ്ണിമകള്‍ ഞാന്‍ ഇറുക്കി പൂട്ടട്ടെ    അതിലെനിക്കെന്‍റെ    മണ്ണിന്‍ മഹിമകളെ      അടച്ചു വയ്ക്കണം !  നക്രതുണ്ടികളുടെ , ശിഖന്ണ്ടികളുടെ ബാണമേല്‍ക്കാത്ത പെണ്ണുടലുകളുടെ ശാപമേല്‍ക്കാത്ത മണ്ണിന്‍ കാഴ്ച്ചകളെ ; എനിക്കതില്‍ ഒളിപ്പിച്ചു വയ്ക്കണം ! വിഷപ്പുക തീണ്ടാത്ത ,  ഗര്‍ഭത്തില്‍ കുരുതി കൊടുക്കും   അമ്മമാരുടെ നെഞ്ചു പിളര്‍ക്കും ...

ഓര്‍മ്മയുടെ ചാറ്റല്‍ !

Image
അങ്ങനെയൊരു പരീക്ഷാക്കാലം 🌳🌲🌲 ഇത് S S L C ,പ്ലസ് 2 ,പരീക്ഷകൾ ഓരോന്നും എഴുതി കുട്ടികൾ വീർപ്പടക്കിയിരിക്കും കാലം . എനിക്കിതൊക്കെ ഒരു ആഘോഷ കാലമായിരുന്നു .തികഞ്ഞ തൃപ്തിയോടെ ഞാൻ എഴുതിയതും  എന്റെ എസ് എസ് എൽ സി തന്നെയാണ്. ഏറ്റവും ഇഷ്ടമുള്ള മാസം ഏതാ എന്നു ചോദിച്ചാൽ മാർച്ച് ,ഏപ്രിൽ എന്നൊക്കെ പറയുമായിരുന്നു . അന്നൊക്കെ.ഓരോ പതനവും ഉയിർത്തെഴു ന്നേൽക്കാനുള്ള തായിരുന്നു. ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ കമ്പിത്തിരി മത്താപ്പൂ  മനസേ ആസ്വദിക്കൂ ആവോളം !. ഒരു ക്രിസ്തുമസ് കഴിഞ്ഞ് ,എഴുതി പൂർത്തിയാക്കാതെ , യാത്ര പറയാതെ ഇറങ്ങി പോന്ന വിദ്യാലയം , സുഹൃത്തുക്കൾ !! മഞ്ഞും മഴയും മാഞ്ഞു .ഉൽസവങ്ങളും കൊടിയേറി ,വീണ്ടും മാമ്പൂ ക്കാലമെത്തി . മുറ്റത്തെ തൈമാവും ആദ്യമാായ് പൂത്തുലഞ്ഞു.ഉണ്ണിമാങ്ങകൾ മൂത്തു വീർത്തു ഒരു കുഞ്ഞു തേങ്ങയോളം വലുപ്പം വച്ചു . പഠന ഇടവേളകളിൽ ,കൂട്ടം കുല തൂങ്ങി നിന്ന ആ കിളിന്തു തൈമാവിൻ ചുവട്ടിൽ എത്തി കൈഎത്തിപിടിച്ച് ഓരോ മാങ്ങയും തൊട്ടുഴിഞ്ഞ് ഉമ്മ വച്ച് !! ആഹാ.....! കാലം തട്ടിയകറ്റി .ഇന്ന്  ദാ ...... അവ കരുത്തുറ്റ തടിയായി ..... ഞാനും അന്നത്തെ ആ തൈമാവും എത്രയോ അകലെ ...... തു...

മഞ്ഞു പെയ്യുമ്പോള്‍ !

Image
                        ഭക്തി ലഹരി കുളിര്‍മഞ്ഞു  പെയ്യിക്കുന്ന   മണ്ഡലവ്രതക്കാലം !!,ക്ഷേത്ര ദര്‍ശനങ്ങളും ആചാരാനുഷ്ഠാനങ്ങളും ആത്മീയ ജ്ഞാനത്തിലേക്കുള്ള ആദ്യ പടവുകള്‍ മാത്രമാണ് ,.          എങ്കിലും    ജീവിത കാലം മുഴുവനും ആവേശം        പകരാന്‍ ചിലപ്പോള്‍ ആ ഓര്‍മ്മകള്‍ മാത്രം മതിയാകും !!          അന്നൊന്നും വെളുപ്പിനേ ആരും വിളിച്ചു ഉണര്ത്തുകയൊന്നും വേണ്ട ; അടുത്ത ഭഗവതി ക്ഷേത്രത്തിലെ അതെ ; ഞങ്ങളുടെ പാലയ്ക്കാട്ടു കാവിലെ // കതിനവെടിയും  ശരണമന്ത്രങ്ങളും ഭക്തിഗാനങ്ങളും കേട്ടാണ് ഉണരുക ; ഉത്സവക്കാലമായാലും മറ്റു വിശേഷങ്ങള്‍ വന്നാലും കാവിനു മുറ്റത്താണോ വീടിന്‍റെ   മുറ്റത്താണോന്നു തോന്നും പോലെയാ പ്രതിഫലനങ്ങള്‍...     അവിടന്നങ്ങോട്ട്  ഒരു തരം ആവേശമോ മത്സരമോ ഒക്കെയായിരിക്കുംഎല്ലാ കാര്യങ്ങള്‍ക്കും ..ക്ഷേത്രത്തില്‍   ആദ്യം എത്തുന്ന കുറച്ചു പേര...