Posts

കൊച്ചു കൊച്ചു വല്യ സന്തോഷങ്ങള്‍

Image
                            കൊച്ചു കൊച്ചു വല്യ സന്തോഷങ്ങള്‍                  പ്രായത്തിന്റെ അസ്കതയും ക്ഷീണവും കാരണം അച്ഛന്‍ എല്ലാ കാര്യത്തിനും പതിയേ ആണ് . രാവിലെ പത്രം വായിച്ചു വായിച്ച് കുളിക്കാനും ഭക്ഷണം കഴിക്കാനും വൈകിയെത്താറുള്ള അച്ഛന്‍, അന്ന് നേരത്തേ തന്നെ കുളിച്ച് ക്ഷേത്രത്തില്‍ പോയി  വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരിക്കുന്ന കണ്ടപ്പോള്‍ എന്താണാവോ എന്ന് ഞാനും കരുതി . കൃത്യം ഒരു മണി ആയപ്പോള്‍ ഉച്ച ഭക്ഷണവും കഴിച്ച്, കണ്ണാടി നോക്കി മുടിയും  തലയുമെല്ലാം വീണ്ടുംവീണ്ടും ചീകി കൈ കഴുകലും തുടക്കലുമെല്ലാം കണ്ട് യ്യോ ! ഞാനും പേടിച്ചുപോയി. പ്രായമേറി  വരുമ്പോള്‍ കാണുന്ന വല്ല അസുഖ ലക്ഷണവുമായിരിക്കുമോ; എന്നിങ്ങനെ പലതും ചിന്തിച്ചു ..അലക്കി വച്ചിരുന്ന  ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ടു വാച്ചും കെട്ടി കസേരയില്‍ വന്ന് ഇരിപ്പായി . അമ്മയാണെങ്കില്‍ ഇതെല്ലാം വല്യ അസൂയയോടെ  നോക്കിയിരിപ്പുമുണ്ട്‌ .      “ സ്കൂളില്‍ പോണതാ ........

കവിത

ജി സ്മരണ

Image
               ജി സ്മരണയില്‍ ഓര്‍മ്മപ്പൂക്കള്‍  അര്‍പ്പിച്ചു ജന്മനാട്ടിലൂടെ ഒരു യാത്ര      ................................................................           മലയാളത്തിന്‍റെ ഓടക്കുഴല്‍ നാദം നിലച്ചത് 1978 ഫെബ്രുവരി 2 നായിരുന്നു ,   അതെ , അന്നൊരു ഫെബ്രുവരി 2 . ...! ഓര്‍മ്മയുടെ തീരത്തു  കുഞ്ഞോളങ്ങള്‍  തീര്‍ത്ത്‌    ആ ദിനം കടന്നു പോയത് ഞാനിന്നും ഓര്‍ക്കുന്നു !                  മലയാള കാവ്യ നഭസ്സില്‍  മന്ദഹാസം    തൂകിയ സൂര്യ കാന്തിയും , നാലുമണിപ്പൂവുകളും മൊട്ടിട്ടത് എന്‍റെ ഈ മണ്ണില്‍ നിന്നുമായിരുന്നല്ലോ ! പ്രപഞ്ചത്തോടും അതിന്‍റെ മാസ്മരിക സൗന്ദര്യത്തോടും , നിതാന്ത പ്രണയം കാത്തു സൂക്ഷിച്ച് , ഭാവ തീവ്രതയോടെ , തന്‍റെ കവിതകള്‍ക്കു ദാര്‍ശനിക മാനം നല്‍കിയ മലയാളത്തിന്‍റെ സ്വന്തം ജി .,!! 1901 ജൂണ്‍ 3 നു ജനിച്ച മഹാകവി ജി...

കവിത

കലയും കേരളവും !

Image
         .............ആസ്വാദകരുടെ മുന്നിലെത്തുമ്പോഴേ കല കലയാകൂ ....... അല്ലെങ്കില്‍ കല വെറും  കോലമാകും?” കളിയച്ഛന്‍”      മാരുടെ കാലം കഴിഞ്ഞു .കൈ നിറയെ വേഷങ്ങളും അരങ്ങുകളും ശിഷ്യന്മാര്‍ക്കും ഇന്നു ലഭ്യമാണ് . ...പിന്നെ  എന്തിനാണീ കോലം കെട്ടല്‍?കോലം കെട്ടിക്കല്‍....... ?!  കഥ അറിയാതെയും ആട്ടം കാണാം.പക്ഷെ അത് വെറും കെട്ടുകാഴ്ച്ചയാവുന്നില്ല.! അവിടെ അറിയാനും ആസ്വദിക്കാനുമുള്ള  അദമ്യമായ ആഗ്രഹമുണ്ട് !നിലാവ് പൊഴിയുന്ന  ഓര്‍മ്മകളിലൂടെ ...............!                കഥകളി            മഞ്ഞും പൂനിലാവും ഒഴുകുന്ന  മകര സംക്രാന്തിക്ക് ഞങ്ങളുടെ നായത്തോട്ടപ്പന് ഉത്സവം   കൊടിയേറും .പത്തു ദിവസ്സം നീളുന്ന ഉത്സവത്തില്‍ ഒരു ദിവസം കഥകളിയായിരിക്കും. അതും അന്നെല്ലാം എന്റെയോര്‍മ്മയില്‍  കലാമണ്ഡലം  മേജര്‍ സെറ്റ് സംഘത്തിന്റെ കളിയായിരിക്കും  ! രാത്രി തുടങ്ങിയാല്‍ നേരം പുലരുവോളം രണ്ടും മൂന്നും കളികള്‍ വരെ...