Posts

കൃഷ്ണ കവിത

Image
                          എന്നും കാണുവാന്‍ .......... എന്നും കാണുവാന്‍ മോഹിക്കുന്നൊരു രൂപമുണ്ടെന്നിലുണ്ണിക്കണ്ണാ ..... മോദമോടുമാനന്ദമോടുമെന്‍ മനതാരിലെന്നും മിഴിപ്പൂ കണ്ണാ ........! ഗോപിക്കുറിയണിഞ്ഞും പൊന്നോടക്കുഴലൊന്നുമൂതി  മേടുകള്‍ തോറും പാടി നടന്നോരുണ്ണീ...! നെറുകയില്‍ തിരുകിയ മയില്‍പ്പീലിയോടും മാമ്പൂ മണക്കും കാര്‍ - മുകില്‍ ചേലോടും മഞ്ഞത്തിരുവാടയൊ- ന്നരയില്‍ വലിച്ചു ചുറ്റി പൊന്നരളിക്കാടും ചെന്തൊണ്ടിയും  തേനില വള്ളികളും , ഒന്നൊന്നോടു കെട്ടിപ്പിണഞ്ഞും കൂട്ടുകാരൊത്തു കെട്ടിമറിഞ്ഞും ബാല്യം നുണഞ്ഞോരുണ്ണീ.....! പൊന്‍   കതിര്‍ക്കുല   പോലെ കാറ്റോലും   കാമിനി പോലും കാളിന്ദിയാറ്റില്‍ കളിയാടും രാധിക പോല്‍ ; പൊന്‍ വസന്തം തളിര്‍ത്തു നീളെ നീളേ മേട്ടിലാകെ . പാല്‍ ചുരത്തി വെണ്ണിലാവൊപ്പം പാല്‍ക്കുടങ്ങള്‍ നിറച്ചൂ ധേനുവും. മാനോടും മാഞ്ചുവട്ടില്‍ പൂന്തേനും തേന്‍ കിളികളും   കളിയൂഞ്ഞാലില്‍ പൂപ്പന്തലു കെട്ടി കണ്ണനാമുണ്ണിക്കു ...

ഗീതാ ദര്‍ശനം ! സ്വാധീനം !

Image
                                      .............. ജീവിതത്തിനു മേല്‍ പൊന്‍ വെളിച്ചം തൂകുന്ന  സൂര്യ തേജസ്സാണ് ...................... ! .ഗീതാ         ദര്‍ശനങ്ങളുടെ സ്വാധീനം ........................          കൊളുത്തി വച്ച നിലവിളക്കിന്‍ പ്രഭയായി ജപമന്ത്രങ്ങളും ഭഗവദ് വചനങ്ങളും ഇന്ന് എന്റെയുള്ളില്‍ പ്രകാശം ചൊരിയുന്നു .              ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ അന്നും  വേദനകളും വിഷമങ്ങളും നിറഞ്ഞ ജീവിതം തരൂ !! ഭഗവാനെ..എന്ന് കുന്തീ ദേവിയെ പോലെ ,ഭക്തി പ്രേമാനന്ദ നിര്‍വൃതിയില്‍, ഞാനും പലപ്പോഴും  പ്രാര്‍ത്ഥിച്ച് പോകാറുണ്ട് !                എന്നാല്‍  ഇടറി വീഴും  ജീവിത യാത്രയില്‍,  ഒരു നിഷേധിയുടെ  തികഞ്ഞ അഹങ്കാരത്തോടെ , പ്രതികാരവാഞ്ച...

സ്നേഹ സന്ദേശം !

Image
                          നിങ്ങളോട് ഒരു വാക്ക് .......          *************************    മതത്തിന്‍റെ  പേരില്‍ ഭ്രാന്തെടുത്ത മനുഷ്യര്‍ ! രാജ്യങ്ങള്‍ തമ്മിലും, മതങ്ങളും മതത്തിനുള്ളില്‍ തന്നെ വിവിധ വിഭാഗങ്ങള്‍ തമ്മിലും, യുദ്ധങ്ങളും പോരാട്ടങ്ങളും നടത്തുന്നു.  ആത്യന്തികമായി  ജീവന്‍റെ പിടച്ചിലിനു മുന്നില്‍ ,വിശപ്പിനും ദാഹത്തിനും, രോഗത്തിനും, മുന്നില്‍  അതിജീവനത്തിനു ഒരു മതമേ ഉള്ളൂ . കാരുണ്യത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്റെ, മനുഷ്യത്വമെന്ന ഒരു മതം .  ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിത്തറ  ഈ ഒരു മതത്തില്‍ അധിഷ്ഠിതമാണെങ്കില്‍ ലോകം എത്ര സുന്ദരമായിരുന്നെനേ.!  സമാധാനം കാംക്ഷിക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിന്നും ഉടലെടുത്ത പുതു യുഗ ഭസ്മാസുരന്മാരാണ് തീവ്രവാദ മുഖം പൂണ്ട ഭീകര സംഘടനകള്‍ . മത ഗ്രന്ഥങ്ങളെ ഇളം ചുടു ചോര കൊണ്ട്  കഴുകി വിശുദ്ധ സാമ്രാജ്യം സ്ഥാപിക്കാന്‍  ശ്രമിക്കുന്ന ഇക്കൂട്ടരുടെ വാള്‍മുനയിലാണ് ഇന്ന് ലോകം .ച...

പ്രകൃതീശ്വരീ !!

Image
                                               പ്രകൃതീശ്വരീ                             ഈര്‍ക്കില്‍ കമ്പ് കുത്തിയിറക്കിയ കാഞ്ഞിരക്കായ്  പമ്പരത്തിന് ചുറ്റും ഓര്‍മ്മകള്‍ കറങ്ങിത്തിരിയുന്നു .  വെയില്‍ ഒരു തുള പോലും വീഴ്ത്താത്ത കൂറ്റന്‍ കാഞ്ഞിരമരം. അതിനു  ചുറ്റുമുള്ള തറയില്‍ ഇടതൂര്‍ന്ന കുറ്റിച്ചെടികള്‍ക്കു നടുവില്‍ ധ്യാന നിമഗ്നനായ സാക്ഷാല്‍ ശ്രീ പരമേശ്വരന്റെ ശിവലിംഗ പ്രതിഷ്ഠ .കരിയില വീണു മൂടിയ പ്രദക്ഷിണ വഴികളില്‍ വീണുടഞ്ഞു കിടക്കുന്ന ഓറഞ്ച് നിറമുള്ള കാഞ്ഞിരക്കായ്കള്‍ .മത്സരിച്ചു ഓടിയെത്തി പെറുക്കാന്‍ പ്രത്യേകിച്ച് സമയമോ കാലമോ നോക്കാറില്ല , ഇട്ടിരിക്കുന്ന ഉടുപ്പിനറ്റം എടുത്ത് തുടച്ചു തീപ്പെട്ടിക്കൊള്ളിയോ ഈര്‍ക്കിലോ കുത്തി കോലായിലെ സിമെന്റ് തറയില്‍ കറക്കി വിടുന്ന പമ്പരങ്ങള്‍ !! വിരലറ്റം പതിഞ്ഞ കയ്പിന്റെ രുചികള്‍ക്ക് ഇന്ന് നല്ല മധുരം .      ...