Posts

കഥ

Image
                                     നിഴലായ് മായുന്നു                                                  *********          ഓര്‍മ്മയുടെ താഴിട്ടു പൂട്ടി കുഞ്ഞനന്തന്‍ നമ്പ്യാര്‍ പുറം ലോകത്തിന്‍റെ വാതിലുകള്‍ ഓരോന്നായി കൊട്ടിയടയ്ക്കുമ്പോള്‍ , മകള്‍ ലക്ഷ്മി അച്ഛന്റെ വിരല്‍തുമ്പ് പിടിച്ച് തന്‍റെ ബാല്യത്തിലേക്ക് നടന്നിറങ്ങി . അപ്പുണ്ണിയേയും ഗോവിന്ദന്‍ കുട്ടിയേയും പോലെ സഹദേവേട്ടനും ശരത്തും താനും .       രാത്രി മുട്ട ബള്‍ബിന്‍റെ മഞ്ഞ വെളിച്ചത്തില്‍, എല്ലാവരും ഇട്ടിരിക്കാനുള്ള  അവരവരുടെ പലകയുമെടുത്തു അത്താഴമുണ്ണാന്‍ തറയില്‍ നിരന്നിരിക്കുകയാണ് .അമ്മ ചോറ് വിളമ്പി വച്ചിട്ടും ലക്ഷ്മി കൂട്ടാക്കുന്നില്ല .പാവക്ക തീയലും മോരുകറിയും മെഴുക്കുപുരട്ടിയും ഒന്നും അവള്‍ക്ക് വേണ്ട .പാവയ്ക്കക്കൊണ്ടാട്ടം വേണം .അതുണ്ടെങ്കില്‍ മതി എനിക്...

തുടി കൊട്ട് !

ലച്ചുവിലൂടെ ....!

Image
                                  നീല വിരിയിട്ട  ജാലകം                     **************          ടെസ്റ്റ്‌ ക്രിക്കറ്റും പരസ്യങ്ങളും കണ്ടു വിരസമായപ്പോള്‍ , തുറന്നിട്ട ജാലകത്തിലൂടെ  , കണ്ണുകള്‍ പായിച്ചു. പുറമേ നല്ല പച്ചപ്പ്‌ .കണ്ണിന് നല്ല കുളിര്‍മ്മ !.   മുറ്റത്തെ അല്‍ഫോണ്‍സോ മാവില്‍ മാങ്ങകള്‍ മൂത്ത് പഴുത്തിട്ടുണ്ട് . അധികം ഉയരമില്ലാത്ത അതിന്‍റെ ചില്ലകളില്‍ ‘ ചില്‍ ചില്‍ ’’   ചിലച്ചുകൊണ്ട് ഒന്ന്‍ രണ്ടു അണ്ണാര കണ്ണന്മാര്‍ എത്തിയിരിക്കുന്നു . അവന്മാര്‍ അങ്ങോട്ടോട്ടം ഇങ്ങോട്ടോട്ടം. ഹോ ! എന്തൊരു പൂവാലാട്ടം !! ഇവന്മാരെന്താ കുച്ചുപ്പുടി കളിക്കയാണോ ?! കള്ളബടുക്കൂസുകള്‍; വെറുതെയല്ല സുല്‍ത്താന്‍ അങ്ങനെ വിളിച്ചത് ! കള്ളബടുക്കൂസുകള്‍ തന്നെ !!      ഒരു പാദസര കിലുക്കം കേട്ടാണ് തിരിഞ്ഞു നോക്കിയത് . ഹാ.......യ് ! ഒരു പൂമ്പാറ്റ ; മുന്‍ വാതിലൂടെ സ്വീകരണ മുറിയും ഇടനാഴിയും കടന്നു അതാ എന്...

കൃഷ്ണ കവിത

Image
                          എന്നും കാണുവാന്‍ .......... എന്നും കാണുവാന്‍ മോഹിക്കുന്നൊരു രൂപമുണ്ടെന്നിലുണ്ണിക്കണ്ണാ ..... മോദമോടുമാനന്ദമോടുമെന്‍ മനതാരിലെന്നും മിഴിപ്പൂ കണ്ണാ ........! ഗോപിക്കുറിയണിഞ്ഞും പൊന്നോടക്കുഴലൊന്നുമൂതി  മേടുകള്‍ തോറും പാടി നടന്നോരുണ്ണീ...! നെറുകയില്‍ തിരുകിയ മയില്‍പ്പീലിയോടും മാമ്പൂ മണക്കും കാര്‍ - മുകില്‍ ചേലോടും മഞ്ഞത്തിരുവാടയൊ- ന്നരയില്‍ വലിച്ചു ചുറ്റി പൊന്നരളിക്കാടും ചെന്തൊണ്ടിയും  തേനില വള്ളികളും , ഒന്നൊന്നോടു കെട്ടിപ്പിണഞ്ഞും കൂട്ടുകാരൊത്തു കെട്ടിമറിഞ്ഞും ബാല്യം നുണഞ്ഞോരുണ്ണീ.....! പൊന്‍   കതിര്‍ക്കുല   പോലെ കാറ്റോലും   കാമിനി പോലും കാളിന്ദിയാറ്റില്‍ കളിയാടും രാധിക പോല്‍ ; പൊന്‍ വസന്തം തളിര്‍ത്തു നീളെ നീളേ മേട്ടിലാകെ . പാല്‍ ചുരത്തി വെണ്ണിലാവൊപ്പം പാല്‍ക്കുടങ്ങള്‍ നിറച്ചൂ ധേനുവും. മാനോടും മാഞ്ചുവട്ടില്‍ പൂന്തേനും തേന്‍ കിളികളും   കളിയൂഞ്ഞാലില്‍ പൂപ്പന്തലു കെട്ടി കണ്ണനാമുണ്ണിക്കു ...

ഗീതാ ദര്‍ശനം ! സ്വാധീനം !

Image
                                      .............. ജീവിതത്തിനു മേല്‍ പൊന്‍ വെളിച്ചം തൂകുന്ന  സൂര്യ തേജസ്സാണ് ...................... ! .ഗീതാ         ദര്‍ശനങ്ങളുടെ സ്വാധീനം ........................          കൊളുത്തി വച്ച നിലവിളക്കിന്‍ പ്രഭയായി ജപമന്ത്രങ്ങളും ഭഗവദ് വചനങ്ങളും ഇന്ന് എന്റെയുള്ളില്‍ പ്രകാശം ചൊരിയുന്നു .              ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ അന്നും  വേദനകളും വിഷമങ്ങളും നിറഞ്ഞ ജീവിതം തരൂ !! ഭഗവാനെ..എന്ന് കുന്തീ ദേവിയെ പോലെ ,ഭക്തി പ്രേമാനന്ദ നിര്‍വൃതിയില്‍, ഞാനും പലപ്പോഴും  പ്രാര്‍ത്ഥിച്ച് പോകാറുണ്ട് !                എന്നാല്‍  ഇടറി വീഴും  ജീവിത യാത്രയില്‍,  ഒരു നിഷേധിയുടെ  തികഞ്ഞ അഹങ്കാരത്തോടെ , പ്രതികാരവാഞ്ച...