Posts

നിറവിന്റെ ഘോഷം !ജാനുവരി 17

Image
ജനുവരി 17 തുടികൊട്ട് പുസ്തക പ്രകാശനോൽസവ ദിനത്തിലെ  ആവണിപ്പൂക്കൾ....,🌲💜🌲 എന്നും ഓർമ്മിക്കാൻ  പ്രിയ സുഹൃത്തുക്കളുടെ ആശംസകളും അഭിനന്ദനങ്ങളും .! You tube link asianet news  https://youtu.be/M8LDLtnRvCo  asianet news book!release  😊😊😊😊😊😊 " തുടികൊട്ട് "ആസ്വാദനം അജിത ടീച്ചർ 🌲💥🌲🌲💥 https://m.facebook.com/photo.php?fbid=911785622251250&id=100002594632779&set=a.678032468959901.1073741852.100002594632779 Ajitha T g https://m.facebook.com/photo.php?fbid=909741242455688&id=100002594632779&set=p.909741242455688 Ajitha Teacher 💗🌹 തിരക്കുകളുടെ വെപ്രാളത്തിനിടയ്ക്കാണു മായയുടെ പുസ്തകം അയച്ചു കിട്ടുന്നത് .ഒന്നു നോക്കി,തൊട്ടു സ്നേഹിച്ച് മാറ്റിവച്ചു .വീണ്ടും എടുത്തത് ഒരു ത്രിസന്ധ്യക്ക് ,കാറ്റൊഴിഞ്ഞു പോയ മാനത്തിനു കീഴിൽ ,അവസാന കിളിയും കൂട്ടിലേക്ക് മടങ്ങിയ നേരത്ത് ,കവിതകൾ ഓരോന്നോരോന്നായി വായിച്ചു തീർന്നപ്പോൾ മനസ്സിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത മായ തെളിഞ്ഞ് തെളിഞ്ഞു വന്നുകൊണ്ടിരുന്നു .അവർ കാണുന്ന കാഴ്ച്ചകൾ എന്നെ അമ്പരപ്പിച്ചു കൊണ്ടിരു...

നന്ദി പ്രകാശനം ! 😊💥🌲

Image
നന്ദി പ്രകാശനം 🌲🌼🌼🌼🌼🌲  കാലത്തോട് സംവദിക്കുന്ന , പച്ചയുടെ കാടുകളിലേക്കും , മണ്ണിന്റെയും മഴയുടെയും , ഉർവ്വരതകളിലേക്കും ആഴ്ന്നിറങ്ങാൻവെമ്പുന്ന മനസ്സിന്റെ തുടികൊട്ടലുകൾ !  ഭക്തിയും പ്രേമവും സ്നേഹ.വാത്സല്യങ്ങളും തരളിതമാക്കുന്ന ,ഒരു പിടി വാക്കിന്റെ പൂക്കൾ !  മണ്ണിനോട് ചേർത്തുവച്ചു മനസ്സിൽ വിത്തിട്ട്  മുളപൊട്ടി കിളിർത്തുനിറയെ ഇലകളും പൂക്കളുമായ് വന്ന കവിതകൾ !  ജീവന്റെ പച്ചയും തുടിപ്പും,, നേരും നെരിപ്പോടും  ഉതിർന്ന് വീണവരികൾ ! പ്രകൃതിയുടെ താളമായ്   ആത്മാവിന്റെ താളമായ് 'തുടികൊട്ട് ' ! അച്ഛന്റെ അസാന്നിദ്ധ്യത്തിലും ,ആ സാന്നിദ്ധ്യം തെളിച്ചു കൊണ്ട് വേദിയിൽ  അച്ഛനും  അമ്മയും ഒരുമിച്ചു  നിറഞ്ഞ  നിമിഷം! അച്ഛൻ തന്ന  തണലായി ഇനിയെന്റെ ചേട്ടന്മാരും !  അച്ഛനു വേണ്ടി ഈ നാട്ടിൽ വച്ചു നൽകാവുന്ന  ഏറ്റവും നല്ല ആദരാവായിട്ടാണു ഈ പരിപാടി എനിക്ക് അനുഭവപ്പെട്ടത് ! വളരെ പ്രൗഢമായൊരു വേദിയും സദസ്സുമായിരുന്നു, .  എന്നും ഓർമ്മയിൽ  തങ്ങുന്ന   ദിനമാണു പ്രിയ സുഹൃത്തുക്കളും നാട്ടുകാരും എനിക്ക് സമ്മാനിച്ചത് . വന്നില...

കവിത :- വാൽസല്യ കനിവ്

💜💜  വാൽസല്യ കനിവ് 💜💜 ഒരു കൈക്കുമ്പിൾ തീർത്ഥമായ്  മണിക്കുരുന്നിൻ നെറുകയിലമ്മ  തൂളിച്ചതോ നറുനിലാ പാൽ  ചുരത്തും വാൽസല്യക്കനിവ് ! കുളിരാണോമൽ കുഞ്ഞിനെന്നാകിലും  പുലർകാലേ തഞ്ചിക്കളിക്കാ -- നോട്ടുരുളിയിലമ്മ ,നിറച്ചതോ കാർവർണ്ണനാറാടിയ കാളിന്ദിയെ ! പണ്ടു വിൺഗംഗയെ തിരുജടയിലാവാഹിച്ച  മഹേശനു നിത്യം പൂജ ചെയ്തേനമ്മ ; എന്നുണ്ണിയ്ക്കുമായുസ്സുരോഗ്യവും കാത്തു നൽകീടണേയെന്നു മനം തുള്ളി  പ്രാർത്ഥിച്ചോരോ തുടം ജലം കോരി  സ്നാനം ചെയ്യിപ്പൂ !  ജന്മ സാഫല്യമാണമ്മയ്ക്കു തൻ കുഞ്ഞു പൊൻ കുഞ്ഞ്  മുട്ടിലിഴഞ്ഞതും പിച്ച വച്ചതും ഹരിശ്രീ കുറിച്ചതും  കട്ടുറുമ്പ് നോവാതെ ഉള്ളം പൊതിഞ്ഞു  നെഞ്ചിലെ ചൂടിൻ തേൻ നുകർന്നു നൽകീ ! ചോടൊന്നു പിഴച്ചാൽ നീട്ടിയാ കൈകളിന്നു  ശോഷിച്ചിരിക്കിലും ജരമൂടിയാ കാലത്തിൻ ഉച്ചിയിലിന്നവനും ചോടു പിഴയ്ക്കുന്നു ! രക്ഷിക്കണേയെന്നമ്മ കൈചേർത്തു   കൂപ്പിച്ച കൈകളിലിന്നു രക്ഷയേതു - മില്ലാതെ മോക്ഷം തേടിയലയുന്നിതമ്മയും ! എരിഞ്ഞും പൊരിഞ്ഞും വയർ മുറുക്കി  പൊതിഞ്ഞു കെട്ടിയാ പാഥേയത്തിൻ ഉപ്പവൻ മറന്നു ,ലഹരി നുണഞ്ഞു  പതഞ്ഞ നാവിൽ ...

ജി സ്മരണയിൽ ഒരു വായനാനുഭവം

Image
ജി സ്മരണയിൽ ഒരു വായനാനുഭവം !  പെരുന്തച്ചൻ  💜🌼💜💜💜💜💜

എന്റെ അച്ഛൻ 💟

Image
      എന്റെ അച്ഛൻ !💟         💟💟💟💟 കാലമിനിയുമുരുളും വിഷു വരും വർഷം വരും  തിരുവോണം വരും. പിന്നെ ഓരോ തളിരിനും പൂവരും കായ് വരും അപ്പോൾ ആരെന്നു മെന്തെന്നു,  മാർക്കറിയാം....! ശ്രീ എൻ എൻ കക്കാട് ന്റെ വരികളെ ഓർമ്മപ്പെടുത്തി കൊണ്ടാണ് കഴിഞ്ഞ ഏതാനും പുതുവർഷവും ഓണവും വിഷുവും കടന്നു പോയിക്കൊണ്ടിരുന്നത് .     വാർദ്ധക്യത്തിന്റെ പടുതിയിലേക്ക് ഊർന്നു വീഴുന്ന അച്ഛനും അമ്മയും ;ഒരു ഭീതിയായ്  മുന്നിൽ കത്തി നിൽക്കും . അടുത്ത ഏതാനും വർഷം മുൻപ് വരേയും വളരെ ഊർജ്ജ്വസ്വലനായിരുന്നു അച്ഛൻ . അച്ഛന്റെ വാർദ്ധക്യം  ചിലപ്പോഴൊക്കെ എന്നെ വേദനിപ്പിച്ചിട്ടുണ്ട് .എങ്കിലും അടുത്തൊന്നും മരണം അച്ഛനെ മുട്ടി വിളിക്കുമെന്ന് കരുതിയതേയില്ല. ഖദർ മുണ്ടും ഷർട്ടും ധരിച്ച് വളരെ വേഗത്തിൽ കിലോമീറ്ററുകളോളം നടക്കാൻ മടിയില്ലാത്ത അച്ഛൻ !ഞങ്ങൾക്കെന്നും അത്ഭുത മായിരുന്നു.താൻ ആരോഗ്യവാനാണെന്ന് അടുത്ത കാലം വരേയും അച്ഛനും വിശ്വസിച്ചിരുന്നു!.ആ    അച്ഛന്റെ   മനസ് തളരുന്നത് ,മൗനത്തിൽ എല്ലാം ഒതുക്കുന്നത് കനമുള്ള ഓർമ്മയാണ്.   ജനുവരി 17 ൻ് എന്റെ ആദ്യ ...

കവിത !താളപ്പെരുക്കം !

താളപ്പെരുക്കം 😃  💗 😃 💗 💞💙💙💞💞 ഒരു സമയ സൂചി സദാ കാലത്തിനു ചുറ്റും ഓടുന്നുണ്ട് . ജീവന്‍റെ എല്ലാ കുതിപ്പും കിതപ്പും അറിയാതെ മിടിക്കുന്ന താളമായ് അത് ഓടുകയാണ് . പിന്തിരിഞ്ഞ് ഓടിയാല്‍ തെറ്റുന്നത് ആരുടെ താളമാണ് ?  കിതയ്ക്കുന്നത് ആരുടെ ശ്വാസമാണ് ? അമ്മ ചുട്ട അപ്പവും കഴിച്ച് വാരിതിരുകിയ ബാഗും എടുത്ത് ബസ്‌ പിടിക്കുമ്പോള്‍ , ആശുപത്രി ടിക്കറ്റ് കൌണ്ടറിനു മുന്നില്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ , പരീക്ഷാ ഹാളിലെ അവസാനമണി മുഴങ്ങുമ്പോള്‍ , നിരങ്ങിനീങ്ങുന്ന, പെരുവഴിയിലെ  വെയില്‍; ഇടവഴി കയറുമ്പോള്‍ , അറിയാതെ ഒന്ന് നിലച്ചു പോയാല്‍ , അനാദിയായ കാലം ; ഇവിടെ മിടിപ്പുകളില്‍ കിതയ്ക്കുന്ന താളപ്പെരുമ കൊട്ടിക്കേറുന്നത് അനന്ത നിശ്ശബ്ദതയിലേക്കാണ്  . കാലത്തിനു പിടികൊടുക്കാതെ അനശ്വരതയില്‍ ലയിച്ച് ലയമായ് ഒരു ദീർഘശ്വാസ ബിന്ദു . ഓരോ  മിടിപ്പിലും ടിക് ടിക് മുഴക്കി പടുനിലമായ് ഒരു പിടി ചാരമായ് നിത്യം അനന്തതയില്‍ .............. !  ഒരു സ്വന മണി ചിതറി വീഴുന്നു . സ്നേഹപൂര്‍വം സ്നേഹിത മായ ബാലകൃഷ്ണന്‍ 2015 October 🌼🍀🌹🌼🌼🌼🌼🌼🌼🌼🌼    

കവിത :- സ്നേഹ മിഴി !

സ്നേഹമിഴി ***** **** *********     ***** വേർപിരിഞ്ഞീടുവാൻ വയ്യാതെ -- യിറ്റിറ്റു തുളുമ്പും മണി മുകുളമേ ! കണ്ണീരിനുപ്പല്ല മധുവൂറും പൂങ്കുരുന്നിൻ മിഴിയിലൊളിച്ചിരിക്കും നിറവാർന്ന സ്വപ്നമാണു നീ ! രാവേറെ പുണർന്നു പുണർന്നു കുളിർചൊരിഞ്ഞൊരാ മുഗ്ദ്ധബിന്ദുക്കൾ സപ്തവർണ്ണ തേരിറങ്ങി പുലരിയുടെ തിരുനെറ്റിയിൽ ചുംബനങ്ങളർ -- പ്പിയ്ക്കുവാനണയുകയായ് . നാളേക്കു വിരിയും സ്വപ്നത്തിൻ മലരേ അരണ്ട കിനാക്കളിലുറഞ്ഞു പോം ശബളിമയൊന്നു മിഴി തുറക്കുവാൻ സ്നിഗ്ദ്ധ നൈർമ്മല്യമായ് ചൊരിയൂ !! ശിലപോലുമലിഞ്ഞു പോം ഹൃത്തിൽ വരൂ പനിമതി തിങ്കളേ ഉടഞ്ഞു പോം അയത്ന ലളിതമാം കാറൊളി ക്രൗര്യ ബിംബങ്ങൾ ; മാനം തെളിഞ്ഞു മാനസം ചൊൽ മണിശകലമേ ചാരു സരോവരമബ്ധി പോലഴകൊടു ഹൃദയ പുടം നിറഞ്ഞു തുളുമ്പിടൂ യോരോ ഹൃത്തിലും ! അവികല വർണ്ണ പുടങ്ങളൊന്നാം ജനതതികളൊരേ വൃന്ദാവന ഗിരി ശൈലയാരാമ കുസുമങ്ങളിൽ സൗവർണ്ണ തിലകമൊടു നൃത്തം വയ്ക്കും മണിശലഭകുഞ്ഞുങ്ങളാം സ്മേരബിന്ദുക്കൾ ! കൂടാത്ത മുറിവുകളുണ്ടോരണ -- യാത്ത കനലുകളുണ്ടോ നിൻ മിഴിവിരൽ തുമ്പിനാൽ മേവുകിൽ ? വേർപിരിഞ്ഞീടുവാൻ വയ്യാതെ - യിറ്റിറ്റു തുളുമ്പും സ്നേഹമേ ! കണ്ണീരിനുപ്പല്ല ...