Posts

വെയിൽ വഴികളിൽ

Image
    പോകും വഴികളിൽ കരുണ തൻ  കരങ്ങൾ നീളുന്നതും തൊടുന്നതും  ആരോ അവർ പോലുമറിയാതെ  വീശുന്ന തെന്നലിൻ കൈകളിൽ  ചാരേ ചേർത്തു ആറ്റിലെ തോണിയിൽ  തുഴയായ്  നടകൊണ്ടിതോ ....!        കഴിഞ്ഞ ദിവസ്സം , ഞാൻ‍ Dr ജെറിയെ വിളിക്കുമ്പോൾ‍ ഫോൺ‍ ബിസി ടോണിൽ‍ ആയിരുന്നു . പാലിയേറ്റീവ് മെഡിസിൻ‍ ചികിത്സയും കാരുണ്യ പ്രവർത്തനങ്ങൾക്കുമായ് ജീവിതം ഉഴിഞ്ഞുവച്ച ആളാണ്‌ Dr ജെറി . തൃശ്ശൂർ‍ ജില്ലയിലെ പുതുക്കാട് ആണ് ഡോക്ടറുടെ  പ്രവർത്തന കേന്ദ്രം . ക്ലിനിക്കിലെ പ്രവർത്തനങ്ങൾ‍ കൂടാതെ , ആഴ്ച്ചയിൽ‍ ഒന്നു രണ്ടു ദിവസ്സം , തൃശ്ശൂർ‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും മറ്റും ആരോരുമില്ലാതെ ,വിശന്നു വലഞ്ഞു കടത്തിണ്ണകളിൽ‍ അന്തിയുറങ്ങി അലഞ്ഞു നടക്കുന്ന പാവം മനുഷ്യർക്ക്, പൊതിച്ചോർ‍ വിതരണം നടത്തുന്ന പരിപാടിക്കും  , ഡോക്ടർ‍ നേതൃത്വം കൊടുക്കുന്നുണ്ട് . ഖത്തർ‍ ഹമദ്  മെഡിക്കൽ‍കോളേജിലെ Prof ; ജോലിക്കിടെയാണ് ഡോക്ടർക്ക്‌ ഒരു പുതുആശയം മനസിൽ ഉണർന്നത്  . ”  എന്തുകൊണ്ട്   തന്റെ സേവനം സ്വന്തം   നാടിനു നല്കിക്കൂടാ !!? ’” . അങ്ങനെയൊരു   ചിന്തയിലാണ് ...

മിഴിനീർ പൂക്കൾ

Image
        ഓർമ്മ പൂക്കൾ‍ !          ****************** പുറത്തു മഴ തകർത്തു പെയ്യുമ്പോഴായിരിക്കും  വാതിലിൽ ഒരു മുട്ട് .ചെന്നു നോക്കുമ്പോൾ ,  കാറ്റും മഴയും ഒന്നു ശമിച്ചിട്ടു വേണം പാടം കയറാൻ എന്നും പറഞ്ഞു കയറി വരുന്ന ഞങ്ങളുടെ മോഹൻ സാർ  ആയിരിക്കും  !  നായത്തോട് വന്ന് ബസ്സ്  ഇറങ്ങിയാൽ വാപ്പാലശ്ശേരിക്കും അവിടന്ന് നായത്തോട് വന്നു ബസ് കയറാൻ, ചേറും വെള്ളവും നിറഞ്ഞ കുളവും പാട വരമ്പും താണ്ടി വരുമ്പോൾ, ഒരു ഇടത്താവളം മാത്രമായിരുന്നില്ല സാർ  നു ഞങ്ങളുടെ വീട് .അതുപോലെ  ഞങ്ങൾക്ക് വെറും കുടുംബ സുഹൃത്ത് മാത്രമല്ലായിരുന്നു ; ഞങ്ങൾ സഹോദരങ്ങൾക്ക് എല്ലാം ഒരു മൂത്ത ജ്യേഷ്ഠ സഹോദരനായിരുന്നു  അദ്ദേഹം.      80 പതുകളുടെ ആദ്യ കാലങ്ങളിൽ നാടക പ്രവർത്തനങ്ങളും പാരലൽ കോളേജ് അദ്ധ്യാപനവും ട്യുഷൻ മാസ്റ്റർ പദവികളും അലങ്കരിച്ചു നടന്ന ദിനങ്ങളിൽ സർ വീട്ടിലെ നിത്യ സാന്നിദ്ധ്യമായിരുന്നു.. സന്ധ്യ കഴിഞ്ഞാൽ സൈക്കിൾ ബെല്ല് മുഴക്കി വീട്ടിലെത്തുന്ന സർ റ്റ്യൂഷനും അതുകഴിഞ്ഞ്  കുടുംബ വിശേഷങ്ങളും പങ്കിട്ട് മടങ്ങുമ്പോൾ ,വീട്ടി...

ഭഗവതി സ്തുതി ഗീതം !

Image
ഗ്രാമലക്ഷ്മീ ! മധു ചന്ദ്രികേ !   💥💥💥💥💥💥💥  ദേവീ  ഭദ്രേ ! മംഗളസ്വരൂപണീ  ആനന്ദ ദായിനീ ! പാലയ്ക്കാട്ടു കാവിലമ്മേ  നിറദീപങ്ങൾ മിഴിതെളിയ്ക്കുമാ - സാന്ധ്യാരാധന വേളയിൽ  സ്നേഹമാധുരി തൂകിയൊരു കുഞ്ഞു  പെൺകിടാവായ് നീ   വന്നിതല്ലോ കളഭകാന്തിയിൽ പുഞ്ചിരി പൂണ്ടു നിർമ്മല ഗാത്രിയായ് അണിവൈര - ക്കല്ലുകൾ ചാർത്തിയായന്തിമാന  ചരുവിലാദിത്യൻ മറയവേ  കളം നിറഞ്ഞെഴുത്തും പാട്ടും വിളക്കുമായ് പ്രകൃതീശ്വരീ ! ജഗദീശ്വരീ ! നീ മുഖമണ്ഡപമണയൂ ദേവീ .! ചെമ്പട്ടും വാളും ചിലമ്പുമരമണി  കാൽത്തള ചിഞ്ചിലത്തോടെ ശ്രീകോവിൽ നടയിറങ്ങി വരൂ  ദേവീ  ഭഗവതീ നായത്തോടിൻ ഗ്രാമലക്ഷ്മീ ! പാടം നടവരമ്പുകൾ ഇടവഴി  വീടുകൾ തോറും പറയും പറക്കോലുമായ്    മുറ്റത്തരിമാവിൻ കോലങ്ങളണിഞ്ഞു  കാത്തിരുന്നതോർപ്പൂ ഞങ്ങളാക്കാലം . രാവിൻ തിരുവരങ്ങിലുഗ്ര വീര്യം  ചാർത്തി ആസുര താളത്തിൽ ദാരികാ നിഗ്രഹം വരുത്തുവാനായ്  ആർത്തലച്ചാടുന്ന ദേവീ !ഭദ്രേ കാളീ തെള്ളിയും പുറപ്പാടുമായ് തീപ്പന്ത - ങ്ങളേന്തി നിശയുടെയന്ത്യ യാമങ്ങളിൽ രുധിര വക്ത്രയായ് മൂവ്വുലക...

കവിത !നിശ്ചലം നിമിഷ രഥം !

Image
നിശ്ചലം നിമിഷ രഥം ...... 💥💥💥💥💥💥💥💥💥💥  ഏറെ നാളായില്ല ,താതൻ പോയതിൽ പിന്നെയാ  കാക്ക കറുമ്പനെ കാണുവതെനിക്കേറെയിഷ്ടം . അടുക്കള മുറ്റത്തു കൊത്തിപ്പറിക്കു - വാനെത്തും കാകനിലും ഞാൻ തിരയുന്നു , ചാഞ്ഞും ചെരിഞ്ഞും നോക്കുവ - തെന്നച്ഛനാകിലോ !.എന്നെയാകിലോ !? ഉച്ചനേരങ്ങളിലോ യൊറ്റയ്ക്കാവുമെൻ ചാരെ; മരക്കൊമ്പിൽ വന്നുച്ചത്തിലുരയും  കാറിക്കരച്ചിലെനിക്കു സാന്ത്വന മോതുവാനെത്തുമെന്നച്ഛനോ ! ദർഭമോതിരമണിഞ്ഞ്   എള്ളും പൂവും തൂകിയൊരുരുള  യച്ഛനായ് നീക്കി വയ്ക്കിലും  ബലിതർപ്പണത്തിനെത്താ - നെനിക്കായതില്ലാ, അച്ഛന്റെ  യുള്ളം ഞാനറിയുന്നുവെന്നാ-- കിലും എൻ മനം തേങ്ങുവാനി - ഷ്ടമില്ലാതച്ഛനും സാന്ത്വനമോ - തുവാനെത്തുന്നുവോ ആ ഒറ്റമര ക്കൊമ്പിലെന്നുമെന്നന്തികേ ! എന്തിനു വൃഥാ ചിന്തകൾ നാം അന്യരോ മകളേ  ദേഹം വെടിഞ്ഞിട്ടു പോയതേതു കാലേ നിയതിയുടെ യമങ്ങളിൽ ദേഹം പകുത്തു  തന്നച്ഛനാകിലും പോകാതാവതുണ്ടോ! !? കർമ്മങ്ങളേറെ കനത്തു പതം വന്നൊരാ പാഴ്ത്തണ്ടെന്തിനു വൃഥാ നുകം ചെലുത്തേണ്ടൂ  വന്നവർ വന്നവർ മുന്നിലേ തന്നിലേ ഗന്ധങ്ങളും പൊഴിച്ചു  വർണ്ണങ്ങള...

സ്നേഹപൂർവ്വം

Image
' തുടികൊട്ട് ' പുസ്തകം വായിച്ചും പത്രക്കുറിപ്പുകൾ കണ്ടും പോസ്റ്റൽ ആയി എഴുതി അറിയിച്ച ചില അഭിപ്രായങ്ങളും ആശംസാകുറിപ്പുകളുമാൺ് ഇത് . വളരെ അപ്രതീക്ഷിതമായ ലഭിച്ച അപരിചിതരുടെ കത്തുകൾ കണ്ട് അത്ഭുതവും ആകാംക്ഷയും ആയിരുന്നു., പക്ഷേ ചെന്നെത്തിച്ചത് നമ്മളേവരും ഇഷ്ടപ്പെടുന്ന പ്രിയ എ എസ്‌ എന്ന കഥാകൃത്തിന്റെ അച്ഛനാണു  എഴുതിയിരിക്കുന്നത്  എന്നറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞുപോയി.ആ വലിയ മനസിനേ നമിച്ചേ തീരൂ. എന്നാൽ രണ്ടാമത് വന്നത്,പത്ര വാർത്ത വന്നതിനു ശേഷമാണ് . ഒരു തുണ്ടു കടലാസ്സ് എന്ന് പറയാവുന്ന വൺ സൈഡ് പേപ്പറിൽ എഴുതിയ ,   ഇപ്പൊഴും പിടി തരാത്ത ഒരു അജ്ഞാത കർത്താവിന്റെ കവിതയിലൊളിപ്പിച്ച ഭാവുകങ്ങൾ ആയിരുന്നു.അത്  .. ആ അക്ഷരങ്ങളും ഭാഷയും ,ഒരു  പ്രായമായ വ്യക്തിയാണ് അതെന്ന്   വെളിപ്പെടുത്തുന്നുണ്ട് . ഫോൺ നമ്പറോ പേരോ പോലും വയ്ക്കാതിരുന്നത് കഷ്ടമായിപ്പോയി .നമ്മുടെ   ഒരു വരി പോലും മറ്റൊരാൾക്ക് അവകാശപ്പെട്ടതാകരുത് എന്ന് ചിന്തിക്കുന്ന നമുക്കേവർക്കും ഈ നിസ്വാർത്ഥത മനസിലായെന്ന് വരില്ല .      വായിക്കൂ .....  ആസ്വാദ കുറിപ്പ് 🌲🌹🌲 കെ .ആർ .സദാശിവൻ നായർ...

ജീവിത തുടിപ്പുകൾ !

Image
ജീവിത തുടിപ്പുകൾ !  'തുടികൊട്ട് ' കൊണ്ടു തന്ന ചില സൗഭാഗ്യങ്ങൾ ....💜   മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മ ! സുഗതകുമാരി ടീച്ചർ . നേരിട്ട് കാണണം സംസാരിക്കണം എന്നത് എന്റെ  ജീവിതാഭിലാഷമായിരുന്നു .എങ്കിലും ജന്മ സാഫല്യമായ് സ്നേഹ നിർഭരമായ  ആ  വിളി ഇന്നെന്റെ   കാതിലെത്തി . ( 2 /2/ 2016 )  പച്ചയും നീരും വറ്റുന്ന ഭൂമിയ്ക്കും ഭാഷയ്ക്കും വേണ്ടി മാനസിക നില കൈവിട്ടുപോയി അഭയമില്ലാതലയുന്ന  മക്കൾക്കും , ചൂഷിതരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നില കൊള്ളുന്ന  ടീച്ചർ അമ്മ .എവിടെയും തന്റെ അനാരോഗ്യവും മറന്ന് ഓടിയെത്തും.      ആറന്മുള പ്രദേശത്തെ ,വികസന ഭീമന്മാർ പറത്തി കൊണ്ടു പോയില്ലേ !!?എൻഡോസൾഫാൻ വിതച്ച ദുരിതങ്ങളുടെ നടുക്കയത്തിൽ നിന്നും കരകയറാനാകാതെ ഇന്നും വേദനിക്കുന്ന അമ്മമാരും  കുഞ്ഞുങ്ങളും !. മറ്റൊരുത്തന്റെ  വേദന, തന്റെ വേദനയായി ഹൃദയത്തിൽ ചേർത്ത് വയ്ക്കുന്ന ആ അമ്മയ്ക്ക് ഇതൊന്നും താങ്ങാനാവുന്നില്ല .  ഇതെല്ലാം കണ്ട്  മനം നൊന്ത് ,തനിക്കിനി  അധികം ജീവിച്ചിരിക്കണ്ട എന്നാണ് ഈ  ടീച്ചർ അമ്മ പറയുന്നത് !...

ആട് ജീവിതം .....സമസ്യ ...!!

ആട്  ജീവിതം . “ ആ ജീവിതത്തിലേക്ക് നടന്നു പോകേണ്ടത് എന്റെ  വിധിയായിരുന്നു . ഞാന്‍ അതിനെ മറികടന്നു പോന്നു അത്ര മാത്രമേ ഞാന്‍ വിചാരിക്കുന്നുള്ളൂ .അതിനപ്പുറം എന്തെങ്കിലും ഇനി ചിന്തിച്ചാൽ സത്യമായും എനിക്ക് ഭ്രാന്തു പിടിക്കും ! ”  ആടു ജീവിതം വായിച്ചപ്പോൾ‍ മനസ്സിൽ‍ കുരുങ്ങിയ വരികളാണ് . ഇതൊരിക്കലും ബെന്യാമിന്റെ ഭാവനയാവാൻ‍ തരമില്ല . സാക്ഷാല്‍ ‘നജീബ്’  ന്റെ വാക്കുകള്‍ തന്നെയാവാനേ വഴിയുള്ളൂ .   ഇങ്ങനെ, തുറക്കാൻ‍ ഭയപ്പെട്ടു പോകുന്ന ജീവിതത്തിന്റെ  ചില അദ്ധ്യായങ്ങളിലേക്ക്, അറിയാതെ ഞാനും കടന്നു പോവുകയുണ്ടായി  .  അസ്ഥികൾ  നുറുങ്ങുന്ന ,ചോര പൊടിയുന്ന ,ആവി പറക്കുന്ന ആ ഭ്രാന്തമായ  വേദനക്കു മുന്നിൽ‍ ഉപാധികളില്ലാതെ കീഴടങ്ങിയ കാലം !   വേദനകളില്ലാത്ത ഒരു ദിനം അതുമല്ലെങ്കിൽ ഏതാനും മണിക്കൂറുകൾ‍, വേണ്ട ഏതാനും നിമിഷങ്ങൾ അത്രയൊക്കെയെ അന്നെല്ലാം  ആഗ്രഹിച്ചിട്ടുള്ളൂ .!   ഇതിപ്പോ അര്ബാബ് ന്റെ പിടിയില്‍ നിന്നും രക്ഷപെട്ട് കത്തിക്കാളുന്ന ആ യാതനകളുടെ കാലത്തേക്ക് നജീബ് തിരിഞ്ഞു നോക്കാൻ ഭയപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ .ഭ്രാന്ത്‌ പിടിക്കും എന്നാണ് അ...