Posts

ജി കവിതയുടെ ആത്മാന്വേഷണം

Image
ജി കവിതകളും നാടും! ഭാരതീയസാഹിത്യത്തിൽ മലയാളത്തിന്റെ പെരുമ ആദ്യമായ് എഴുതിച്ചേർത്ത മഹാകവി ജി    യുടെ രചനകളിലൂടെയും ജന്മനാടുമായുള്ള  ആത്മബന്ധവും അൻവേഷണാത്മകമായി തയ്യാറാക്കിയ കുറിപ്പ് ആണിത് . കാലത്തിനു മുൻപേ നടക്കാനറിയുന്നവർ ,ക്രാന്തദർശികൾ ആണു കവികൾ എന്നു പറയാറുണ്ട് . ജീവിതത്തിന്റെ ഉൽകൃഷ്ടതകളെ അവർ  തനിക്കു ചുറ്റുനിന്നും നമ്മെ കാണിച്ചു തരുന്നു  . അതിന്റെ ഉദാത്തമായ ഉദാഹരണമാണു മഹാകവി ജി തന്റെ കൃതികളിലൂടെ എടുത്തുകാട്ടുന്നത് . " വിളഞ്ഞപാടം " എന്ന കവിതയിൽ വിളഞ്ഞു തല കുമ്പിട്ടു നിൽക്കുന്ന നെൽച്ചെടിയെ കാണിച്ച് തന്ന്, സ്വാർത്ഥനും അഹംഭാവിയുമായ മനുഷ്യനെ ഉണ്മയുടെ ,വിനയത്തിന്റെ അല്ലെങ്കിൽ " വിദ്യയേറുമ്പോൾ വിനയമേറുമോ ' !!? അല്ലെങ്കിൽ " താഴ്ന്ന നിലത്തേ നീരോടൂ " എന്ന മണ്മറഞ്ഞ കാരണവന്മാരുടെ വാമൊഴികളെ കുറച്ചുകൂടെ വ്യക്തമായി മനസ്സിലാക്കി തരുകയാണോ അവിടെയാ കുമ്പിടൽ എന്ന് സംശയിച്ചുപോകും...എന്നാൽ  " തലപോലുമഹോ പരാർത്ഥമായി - ചെലവാക്കാൻ മടിയില്ലാത്ത സാധു നെല്ലേ , തവ ചേവടിയിൽ കുനിഞ്ഞിടട്ടെ പടുവാം സ്വാർത്ഥപരായണൻ മനുഷ്യൻ ! " ( വിളഞ്ഞ പാടം മഹാകവി ജി   ) എന്ന് തലപോ...

ജി അനുസ്മരണ ദിനം !

Image
ധന്യമാവട്ടെ മലയാളം ! ============== സൂര്യകാന്തിയുടെ  മുഗ്ദ്ധമാം  സ്നേഹത്തെ പാടിപ്പുകഴ്ത്തി സ്നേഹഗായകനാവുന്ന മഹാകവി , വിശ്വദർശനത്തിൽ ഭാവഗായകനായ് , കേവലമൊരു സോപാനഗായകനായ് വിശ്വഭഗവാന്റെ ഗോപുരവാതിക്കൽ കൈകൂപ്പി വണങ്ങി നിൽക്കുന്നു . ശുദ്ധവും സത്യവുമായ ഉൾക്കാഴ്ച്ച പകർന്നു  തരുന്ന മഹാകവി ജി ശങ്കരക്കുറുപ്പ് 1901 ജൂൺ മൂന്നിനു എറണാാകുളം ജില്ലയിൽ അങ്കമാലി നായത്തോട് ഗ്രാമത്തിൽ ജനിച്ചു 1978 ഫെബ്രുവരി 2 നു കാലയവനികക്കുള്ളിൽ മറയുന്നു.  .മഹാകവിക്ക്  ജന്മനാട്ടിൽ ഉചിതമായ സ്മാരകം വേണം / ഗവേഷണ കേന്ദ്രമായും /സാംസ്ക്കാരിക കേന്ദ്രമായും ഈ ജന്മഗൃഹമന്ദിരം   ഉയർത്തപ്പെടണം എന്ന സ്വപ്നസാക്ഷാൽക്കാര പദ്ധതിയെ ഈ കൈരളിക്കു മുന്നിൽ സമർപ്പിക്കുകയാണു . ഭാഷാപിതാവിനു സ്വന്തം മണ്ണിൽ സ്മാരകം വേണമെന്ന ആശയം പങ്കുവച്ച മഹാകവി ജി .  അദ്ദേഹത്തിന്റെ ആ സ്വപ്നം ഇന്ന് തുഞ്ചൻപറമ്പിൽ മലയാള സർവ്വകലാശാല എന്ന തലത്തിൽ വരെ ഉയർത്തപ്പെട്ടു.  ! നമ്മൾ ശ്രേഷ്ഠ മലയാളത്തിന്റെ മക്കളായി .ഇന്ന് ഈ ഒരു സർവ്വകലാശാല പദവി പോലും ഇല്ലായിരുന്നെങ്കിൽ മലയാളഭാഷ  അനുദിനം എന്താവുമായിരുന്നു  ?!    ഇവ...

ക്ഷേത്ര പെരുമ !

Image
ഇത് ഉത്സവ തിരുവുത്സവ കാലം ! നായത്തോടിനു ഒരു പ്രത്യേകതയുണ്ട് ,പള്ളിപ്പെരുന്നാളുകളും ഉത്സവങ്ങളും എല്ലാം അടുത്തടുത്ത ദിവസ്സങ്ങളിലാണു കൊടികേറുന്നതും ഇറങ്ങുന്നതും ! ആകെ സന്തോഷത്തിന്റെ കാലം ! മകരമഞ്ഞ് തൂവുന്ന സംക്രാന്തിയിൽ  തിരുനായത്തോട്ടപ്പനു 10 ദിവസ്സം നീണ്ടു നിൽക്കുന്ന ഉത്സവക്കാലം .  പുരാത നവും ചരിത്രപരമായും ഒത്തിരി അടയാളപ്പെടുത്തലുകൾ ഉള്ളതും വളരെ സവിശേഷതകൾ നിറഞ്ഞ പ്രതിഷ്ഠയും മറ്റു ക്ഷേത്രങ്ങളിൽ നിന്ന് തിരുനായത്തോട് ക്ഷേത്രത്തിനെ വേറിട്ടു നിറുത്തുന്നു. ശിവനും വിഷ്ണുവും ഒരുമിച്ച് ഒരു പീഠത്തിൽ ഇരിക്കുന്നു എന്ന അപൂർവത ! ചേരമാൻപെരുമാളിന്റെ കാലഘട്ടം എന്നുപറയുമ്പോൾ 16 - ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചത് എന്നാണു ഐതിഹ്യം ! നായത്തോട് എന്ന സ്ഥലനാമത്തിനും കാരണഭൂതമാവുന്നതും ഈ ഐതിഹ്യം തന്നെയാണു . ചേരമാൻ പെരുമാൾ  ഇസ്ലാം മതം സ്വീകരിച്ച് നാടു വിടുന്നതും മറ്റും ചരിത്രം !  എന്നാൽ അതിനു മുമ്പ് അദ്ദേഹത്തിനു യതിവര്യൻ എന്നൊരു ഗുരുവുണ്ടായിരുന്നെന്നും ,ഗുരു തന്റ്റെ ശിഷ്യനു സമാധി സമയത്ത് കൊടുത്ത വാക്ക്  നിറവേറ്റുന്നതിനുമായാണു,  ഗുരുവിന്റെ പുനർജ്ജന്മമായി വന്ന  നായയെ പിന്നി...

പുസ്തക റിവ്യൂ...

Image
മനോയാനം :-  ശ്രീജ വാര്യർ  വായന :- മായ ബാലകൃഷ്ണൻ  നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം ! മനോയാനം കിട്ടി . പുതു പുസ്തകമെടുത്ത് ആദ്യമേ തന്നെ  തെരു തെരേ പേജുകൾ മറിച്ച് പുതുമണം ആവാഹിച്ചു, . പേജുകൾക്കിടയിൽ കാണുന്ന കവിതാശകലങ്ങളിൽ തന്നെ ആദ്യം കണ്ണുടക്കി...കൊള്ളാം ,സാധാരണയിൽ നിന്നും വ്യത്യസ്താമായ ശൈലീകൃതമായ രചനയെന്ന് ആദ്യം തന്നെ മനസ്സിൽ കുറിച്ചിട്ടു . കവിയത്രിയുടെ നോവൽ എന്നു പറയുമ്പോൾ പ്രത്യേക ആകാംക്ഷയുണ്ടായിരുന്നു. . വീണ്ടും  വരികൾക്കിടയിലൂടെ നൂണ്ടു മനസ്സിന്റെ കാണാപ്പുറങ്ങളിലൂടെ കടന്നു  സഞ്ചാരം തുടങ്ങുമ്പോഴേ മുന കൂർപ്പിച്ച് വായനയും തുടങ്ങി.  മനോയാനം !  " ഉണ്മയിൽ നിന്നും ഉണ്മയിലേക്കുള്ള  കൂടുമാറ്റമാണു  മരണം ! .ഒരിടത്ത് ഇരുട്ടാകുന്നത് മറ്റൊരിടത്ത് വെളിച്ചമാകുന്നു .   ഒരു സ്വപ്നത്തിലെന്ന പോലെ ഏതാനും വരികൾ നമ്മെ കൈപിടിച്ചു    ്കൊണ്ടുപോകുന്നു.!  65 പേജുകളിൽ ചുരുണ്ട് കൂടിയിരിക്കുന്ന ജന്മ ജന്മാന്തരങ്ങളുടെ ഇടവഴികളിൽ വഴിയറിയാതെ എങ്ങോട്ടോ പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന നിമിഷാർധങ്ങളുടെ ഇടവേളയിലൂടെ നിവർന്നുവരുന്ന  ഇതിവ...

ഭിന്നശേഷി അവകാശദിനം !

Image
ഭിന്ന ശേഷി അവകാശ ദിനം   പറക്കും തളികയിൽ അവകാശ സംരക്ഷണം നേടിയെടുക്കാൻ ഒരുങ്ങുന്ന ചങ്ക്സ് നു ഒരു ബിഗ് സല്യൂട്ട് ....! ******** ****  ! ആധാരം ( ആധാർ കാർഡ്) ഇല്ലാത്ത നിരാധാരയാണ് ഞാനും ! അതിന്റെ പേരിൽ ഡിസെബിലിറ്റി പെൻഷൻ പോലും അർഹതപ്പെട്ടവർക്ക് നിഷേധിക്കുന്ന നാട്...!!!   എത്രയൊക്കെ ഈ നാട് പുരോഗമിച്ചു എന്ന് പറയുന്നുണ്ടെങ്കിലും   സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ഇന്നും വിദൂരത്താണ് ,കാരണം മറ്റൊന്നുമല്ലാ ഞങ്ങളുടെ പരിമിതികൾ തന്നെ ...സേവന മേഖല എന്നൊക്കെ പറയുമെങ്കിലും ഇന്നും  എന്തിനും ഏതിനും സർക്കാർ ഓഫീസ് വാതിലുകൾ തോറും കൈ നിട്ടി നടക്കണം ! പ്രാഥമികാവശ്യങ്ങൾ  തൊട്ട് എന്തിനും   സ്വന്തം കുടുംബത്തെ  താങ്ങും തൂണും ആയി ,ആശ്രയിക്കുമ്പോൾ സമൂഹത്തിൽ എന്നും ഇത്തരം കുടുംബം  ഒരു കൈ സഹായത്തിനു പോലും ആളില്ലാതെ വീർപ്പു മുട്ടാറുണ്ട് . ഇതിനിടയിൽ കിട്ടുന്ന ആനുകൂല്യങ്ങൾ അവകാശങ്ങൾ ഇതിനെല്ലാം വേണ്ടി കഷ്ടപ്പെട്ട് ചുറ്റിത്തിരിയുമ്പോൾ ഇവിടെ എന്ത് സേവനമാണു നടക്കുന്നത് !?   പത്തറുപതാണ്ട് കഴിഞ്ഞപ്പോൾ ചെറിയ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് . ഈ അടുത്ത കാലത്തു വരെ...

Happy Birthday !

Image
  Happy birthday  Home of Hope ! =======  ====== ജനുവരി 9   പ്രത്യാശയുടെ ഭവനത്തിനു ഇന്ന് 5 വയസ്സ് തികയുന്നു.. അർജ്ജുനാ നീ 'യോഗി'യാവുക എന്നാണു ഭഗവാനും പറഞ്ഞിരിക്കുന്നത്.യോഗിയാവണമെങ്കിൽ' ത്യാഗി 'യാവണം.! ഞാൻ എന്നും എന്റേതു എന്നുമുള്ള ചിന്തകൾ വെടിയണം... ലോകം അറിയുന്ന  ഏറ്റവും വലിയ ത്യാഗിയാണു യേശുക്രിസ്തു !  ആ ക്രിസ്തുദേവന്റെ പാത പിന്തുടർന്ന് , തന്റെ ജോലിയും  സമ്പത്തും , സേവനവും  എല്ലാം എല്ലാവർക്കുമായി , അതായത്  ആവശ്യക്കാരിൽ എത്തിക്കാൻ ജീവിതം തന്നെ  സമർപ്പിച്ചിരിക്കുന്ന  Dr Jerry Joseph ന്റെ മഹത്തായ ആശയമാണു 5 വർഷം മുൻപ് Home Of Hope എന്ന പേരിൽ തൃശ്ശൂർ പുതുക്കാട് ആസ്ഥനാമയി  ഒരു ട്രസ്റ്റ് ആയി  പ്രവർത്തനം തുടങ്ങുന്നത് .  ട്രസ്റ്റിനു കീഴിൽ പെയ്ൻ & ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് , റേഡിയേഷനും കീമോയും കഴിഞ്ഞ് എത്തുന്ന രോഗികൾക്ക് തുടർചികിത്സ , അത്തരം രോഗികളുടേയും കുടുംബത്തിന്റേയൂം മാനസിക ആരോഗ്യം ,അവരുടെ  കുട്ടികളുടേ പഠനം , ഇത്യാദി സാന്ത്വനചികിത്സാ രംഗത്തെ എല്ലാ അർത്ഥത്തിലും അറിഞ്ഞും അവർക്കൊപ്പം നിന്നും സഹാ...

കടവുളേ.....!

Image
 കടവുളേ.......!! 😊😂 നീന്തലറിയോന്ന് ഒരു സുഹൃത്ത് എന്നോട്....!  ഹൊ !   അല്ലാ ഈ വാൽമാക്രിയെ നീന്തൽ പഠിപ്പിക്കണോന്ന് ചോദിക്കാനാ തോന്നിയേ...... ഉഭയ ജീവികളെപ്പോലെയാ ഞങ്ങൾ ഈ കുളത്തിനു ചുറ്റുവട്ടത്തും വീടുള്ളവർ എന്ന് അവർക്കറിയോ...   മുട്ടുകുത്തി നടന്ന് ഓടി നടക്കാറുവുമ്പോഴേക്കും കുളക്കരയിലെത്തും ! പിന്നെ എങ്ങനെ നടക്കാൻ പഠിച്ചോ അതുപോലെ  തന്നെ ഒരു ക്രിയ .അത്രേയുള്ളൂ ഇതൊക്കെ .... എന്നെ സംബന്ധിച്ച് വീട്ടിൽ കുറച്ച് നിയന്ത്രണ ങ്ങളൊക്കെയുണ്ടായിരുന്നതു കൊണ്ട് ആദ്യമൊക്കെ എത്തിപ്പെടാൻ കുറച്ചു കഷ്ടപ്പെട്ടു. .അച്ഛൻ     വീട്ടിലുണ്ടെങ്കിൽ വിടില്ലാ.... ഉറപ്പ് .  പിന്നെ അച്ഛൻ വീട്ടിൽ ഇല്ലാത്ത തരം നോക്കി അമ്മയുടെ കയ്യും കാലും പിടിച്ചാണു ആദ്യമൊക്കെ  അടുത്ത വീട്ടിലെ കൂട്ടുകാരൊത്ത് കുളത്തിൽ പോകുന്നത് .  വെള്ളത്തിൽ ഇറങ്ങില്ലാ ,കുളം കാണാനാ ,അവരുടെ കളിയും കുളിയും കണ്ട് അനങ്ങാതെ ഇരിക്കുള്ളൂ , അങ്ങനെ നിബന്ധനകൾ ഓരോന്നും വച്ചാണു കുളം പിടിക്കുന്നത്. വാപ്പാലശേരി പോകുന്ന പാടത്തേക്ക് ഇറങ്ങുന്ന വഴിയിലെ വടക്കു ഭാഗത്തെ   ഏറ്റവും ആഴം കുറവുള്ള   നിറയെ പാറ...