Posts

ഇനിയും ഒരു എടുത്തുചാട്ടം വേണമോ?!!

എന്റെ ലോകം !     ********** 2003 നു ശേഷം ഓരോ ക്രിക്കറ്റ് മാച്ച് വരുമ്പോഴും ഒന്ന് ചിന്തിക്കും!  ഇനിയും ഒരു എടുത്ത് ചാട്ടം വേണോ  .........  !!/? വീണ്ടും ഒരു world cup cricket .നമ്മള്‍ ക്വാര്‍ട്ടര്‍ കടന്നു .ഈശ്വരാ ഫൈനലില്‍ എത്തിയാല്‍ അത് കാണാനുള്ള കരുത്തു ഇനിയും എനിക്കുണ്ടാകുമോ .........  വിഡ്ഢി പെട്ടിക്കു മുന്നിലിരുന്ന് താറാവ് കരയുന്നതും ചക്ക വീഴുന്നതും കേട്ടാണ്  ഞാന്‍ cricket പഠിച്ചത്‌ തന്നെ !’83 ലെ world cup  കണ്ടിട്ടില്ല . അതിനുശേഷം 2003 ല്‍ തീരെ പ്രതീക്ഷിക്കാതെ ഇന്ത്യ ആദ്യമായ് ഫൈനലില്‍ എത്തി ! ഉറക്കമിളച്ചും ശ്വാസ നിശ്വാസങ്ങള്‍ അടക്കിപ്പിടിച്ചും ,ഹൃദയ മിടിപ്പുകള്‍ പെരുമ്പറ കൊട്ടിയും മുള്‍മുനയില്‍ നിന്ന് ഓരോ കളിയും  കണ്ടു നമ്മള്‍ ജയിപ്പിക്കുകയായിരുന്നു എന്ന ധാരണ വരെ വളര്‍ന്നു കഴിഞ്ഞിരുന്നു . നമ്മള്‍ കണ്ടില്ലെങ്കില്‍ എങ്ങാനും തോറ്റാലോ എന്ന ഒരു ഭയം !! ഓസ്ട്രേലിയ യിലെ പെര്‍ത്തില്‍ നിറഞ്ഞു കവിഞ്ഞ ഗാലറി .ആരവങ്ങളും പാറിപ്പറക്കുന്ന   ഇന്ത്യന്‍ പതാകകളും... എന്‍റെ കയ്യും കാലും വിറച്ചു തുടങ്ങി . സൗരവ് ദാ യുടെ  ഇന്ത്യന്‍  കടു...

ഉണരണം !പൊള്ളിക്കണം ആഭാസന്മാരെ !

ഉണരണം !പൊള്ളിക്കണം ആഭാസന്മാരെ ! *****************  എന്നും ഒരു കൈ പെണ്ണിനുനേരെ ചൂഴുന്നുണ്ട്....അല്ലെങ്കിൽ തിരുവനന്തപുരത്ത് ഒരു കപടസന്യാസിയുടെ മുഖം വലിച്ചുകീറി സമൂഹമദ്ധ്യത്തിലിട്ട് കൊടുത്തപ്പോൾ ഇങ്ങനെയൊക്കെ പ്രതികരിക്കുമോ സ്വാർത്ഥമതികൾ പോലും ! കഷ്ടം!!  അവൾക്കെതിരെ ചൂണ്ടിയ ഓരോ കയ്യിനുമുള്ളതാണു ഈ മറുപടി !  " നീ ഒരു പെണ്ണാണു " എന്ന് കുടുംബവും സമൂഹവും അടിച്ചേൽപ്പിക്കുന്ന അധീശത്വത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ അവൾ എടുത്ത കാലതാമസം മാത്രമേ 16 ഇൽ നിന്ന് 23 വരെ അവൾക്ക് കാത്തിരിക്കേണ്ടിവന്നത് !  ആ കുട്ടിക്ക് ആത്മവിശ്വാസവും പ്രതികരിക്കാനുള്ള തന്റേടവും,അവൾക്ക്  ജീവിതത്തിലേറ്റ തിരിച്ചടിയെക്കുറിച്ചു ചിന്തിക്കാനുള്ള അറിവും പക്വതയും കൈവന്നതും ,  ഡെൽഹി , ജിഷ , സൗമ്യ കേസുകൾക്ക് ശേഷം വന്ന മാറ്റം  !  ഈ സമൂഹം ഇന്ന് അതിനു നൽകാവുന്ന പിന്തുണയും സ്ത്രീകൾ ഉണരണം! വച്ചുപൊറുപ്പിക്കരുത് എന്ന് അവളുടെ മനസ്സ് ശബ്ദിച്ചതും എല്ലാം എല്ലാം....ഇങ്ങനെ നിരവധി ഘടകങ്ങൾ ഉണ്ട് !  എന്തായാലും ഭയന്നു തുടങ്ങിയിട്ടുണ്ട് ! ഇനിയും ഏതാനും കേസുകൾ കൂടിവന്നാലേ സ്ത്രീകൾക്ക് അന്തസ്സായി ജീവ...

പ്രിയ ഒ എൻ വി

ചിരസ്മരണയിൽ  **********  മലയാളത്തിന്റെ അനശ്വരനായ മഹാകവി ശ്രീ ഒ എൻ വി യെ അനുസ്മരിക്കുമ്പോൾ ഒരു ദുഃഖസത്യം മനസ്സിലാക്കിയത് കുറിക്കട്ടെ . എഴുതി തെളിഞ്ഞവർ പോലും അവസാനനാളുകളിൽ തുടക്കക്കാരുടേതു പോലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ അവഗണനയ്ക്കു വിധേയരാകാറുണ്ട്....  മഹാകവിയുടെ പ്രസിദ്ധീകരിക്കാനുണ്ടായിരുന്ന കവിതകൾ അദ്ദേഹത്തിന്റെ വേർപാടിനുശേഷം പുസ്തകമാക്കിയപ്പോൾ അതിൽ അവസാനം കൊടുത്തിരിക്കുന്ന ഒരു കവിത കവിയുടെ കൈപ്പടയിൽ എഴുതിയതിന്റെ ഫോട്ടോയും കൊടുത്തിട്ടുണ്ട് .  "എക്സ്പൈറി ഡേറ്റ് " എന്ന ആ കവിത അദ്ദേഹം അന്ന് കലാകൗമുദിക്ക് അയച്ചുകൊടുക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പ്രിയപത്നിയുടെ വാക്കുകളെ മാനിച്ച്  മാറ്റിവച്ചിരുന്നതാണ് ! എന്നാൽ  അദ്ദേഹത്തിന്റെ വിയോഗശേഷം പത്നി തന്നെ പുസ്തകത്തിനായി ആ കവിത എടുത്തുകൊടുക്കുകയായിരുന്നു . ഇത് വായിച്ചാൽ എല്ലാം മനസ്സിലാവും ! " എക്സ്പൈറി ഡേറ്റ്' ' കഴിഞ്ഞൊരാസാധനം  കുപ്പയിലേക്ക് വലിച്ചെറിയൂ ! "  എന്റെ കവിതയെപ്പറ്റിയാ പണ്ഡിതൻ നിന്ദിച്ചു ചൊന്നതു ഞാൻ കേട്ടു . എക്സ്പൈറി ഡേറ്റിന്നരികിലെത്തുന്നൊരാൾ  അത്യന്തനൂതനമെന്തെഴുതാൻ ! ...

മഴ ഭീതികൾ!

സുപ്രഭാതം ! രാത്രിയിൽ എപ്പൊഴൊക്കെയോ മഴ തിമിർത്തു പെയ്തുകൊണ്ടിരുന്നു. ഇടിയും മേളവും തവിടുപൊടി. നെടുമ്പാശ്ശേരിയുടെ മണ്ണും വിണ്ണും നനഞ്ഞു കുതിർന്നു. ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ ഇരമ്പിയാർക്കുന്ന വിമാനങ്ങൾ ഭീതി പരത്തും . കാത്തുവച്ച സ്വപ്നങ്ങളുമായ് കടൽ കടന്നെത്തുന്ന ഓരോ കുഞ്ഞുജീവനേയും ഈ മണ്ണിൽ ഒരു പോറലുമേൽക്കാതെ കാത്തുകൊള്ളണേ എന്നു പ്രാർത്ഥിച്ചു പോകും.കേൾക്കുന്ന ആരും.! അതെ ,ഞങ്ങൾ ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും ഇവിടെ പറന്നെത്തുന്ന നിങ്ങൾക്കൊപ്പമുണ്ടാവും ! ശുഭം ! സ്നേഹപൂർവ്വം!മായ ബാലകൃഷ്ണൻ  ഒരു നാട്ടുകാരിയുടെ ഭീതികൾ...

വായനാലോകം !

Image
നോവൽ :- സുഗന്ധി എന്ന ആണ്ടാൾ ദേവനായകി :- നോവലിസ്റ്റ് :- T D രാമകൃഷ്ണൻ പ്രസാധകർ ഡി സി ബുക്സ്  ******** വായനാവഴികളിൽ :- മായ ബാലകൃഷ്ണൻ തമിഴ് സിംഹള വംശീയപോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ ചരിത്ര -വേരുകളിലേക്ക് ആഴ്ന്നിറങ്ങി യാഥാർഥ്യമോ മിഥ്യയോ എന്ന് സംശയിക്കുന്നതക്ക വിധത്തിൽ എഴുത്തിന്റെ മഹാപ്രപഞ്ചം സൃഷ്ടിച്ചിരിക്കുകയാണ് നോവലിസ്റ്റ് . യാഥാർത്ഥ്യവും മിത്തും ഇഴചേർന്ന് ഭാവനാവിലാസപൂർണ്ണം എന്നും പറയാം ! അതുപോലെ വായനാവസാനം വരെയും ഏതൊരു വായനക്കാരനിലും ഇരച്ചു -കയറുന്ന രോഷവുംപകയും കണ്ണീരിൽ ഉറഞ്ഞ് സ്വയം ഉരുകിത്തീരുകയേയുള്ളൂ .  ഒരേസമയം സ്ത്രീപക്ഷവും എന്നാൽ സ്ത്രീവിരുദ്ധവുമായി തോന്നാം !  യുദ്ധവും വംശീയപോരാട്ടങ്ങളുമൊക്കെ ഒളി അമ്പെയ്യുന്നത് സ്ത്രീകൾക്കു നേരെയാണ്  ,  അല്ലെങ്കിൽ എല്ലാ വേദനകളും ഏറ്റുവാങ്ങേണ്ടത് സ്ത്രീകൾ ആണെന്ന് അടിവര- യിടുന്നു നോവൽ . ഇതിൽ പെണ്ണിന്റെ കണ്ണീരുണ്ട് , ചാരുതയും വശ്യതയും ഉണ്ട് . ആളുന്ന പ്രതികാരാഗ്നിയുണ്ട്..  രണ്ടു കാലഘട്ടങ്ങളുടെ കഥയിൽ ,തമിഴ് ചേരചോള പാണ്ഡ്യരാജവംശം അടങ്ങുന്ന ഭൂമിശാസ്ത്രവും ആണ്ടാൾ സങ്കല്പവും ഇഴചേർത്ത് സൃഷ്ടിച്ചിരിക്കുന്ന കഥ ന...

കൃഷ്ണ മുരാരേ....!

Image
കൃഷ്ണാ മുരാരേ.... ഒരു ഗുരുവായൂർ ദർശനവേളയിൽ ആദ്യമായി സ്വന്തമാക്കിയ കൃഷ്ണവിഗ്രഹം . എന്നും നെഞ്ചോട് ചേർത്തുവയ്ക്കാവുന്ന ഓർമ്മയാണ് ! മയിൽപ്പീലി  തിരുകിയ ചുരുള് മുടിക്കെട്ടുമായും  , ചൂണ്ടു വിരല്‍ തുമ്പില്‍ ഗോവര്ദ്ധന ഗിരിധാരിയായും , ചിലങ്കകെട്ടി കാളിയനുമേല്‍  ആടിത്തിമിര്ക്കുന്ന കണ്ണനായും , രാധാസമേതനായും , അനന്തശയന  ശായിയായും ...തേടിനടന്ന കണ്ണിലൂടെ നീലക്കാർമുകിൽ ‍ വര്ണ്ണൻ ..........പല രൂപങ്ങളില്‍‍  ...... ഭാവങ്ങളില്‍  .......            എവിടെ നിന്നോ ഒരു മൃദുമധുര മുരളീഗീതം ഒഴുകി വരുന്നു………,തേടിയലഞ്ഞു നാലുപാടും നോക്കി…….,ദേ.........അതാ അവിടെ ഒരിടത്തു ഒറ്റയ്ക്ക്‌ .......!!  ........ കാമധേനുവിനോടു ചേര്ന്ന് , ആ ഓടക്കുഴൽ ഒന്നു കൂടെ ചുണ്ടോടു ചേര്ത്തുുവോ ..........!?  , മനം മയക്കും  ഒരു ചിരി എനിക്കെറിഞ്ഞുവോ ........!!?           കാറ്റിലുലയും ആലിലകള് ക്കൊപ്പം മിടിച്ചത്  എന്റെ  കണ്‍ പീലികളല്ലേ ...............!! ഉലര്ത്തിയിട്ട കൊന്നപ്പൂവുകള്ക്ക്  ചുവടെ ............ അന്നത്തെ ആ ...

വർണ്ണ പ്യൂപ്പ കാലം

Image
  വർണ്ണ പ്യൂപ്പ കാലം . ======== അങ്ങനെ സ്കൂള്‍ കാലം കഴിഞ്ഞു . ഇനി മാലയിടാം , വളയിടാം, പാദസരമിടാം.......! കണ്ണെഴുതി പൊട്ടും തൊടാം ! (1986-87) ,   അല്ലെങ്കി ....മ്ഹും !! നിനക്കൊക്കെ കണ്ണെഴുതി പൊട്ടും തൊട്ട് അണിഞ്ഞൊരുങ്ങി നടക്കാന്‍ നേരമുണ്ട് ; രണ്ടക്ഷരം പഠിക്കാനോ ഹോം വര്‍ക്ക് ചെയ്യാനോ നേരമില്ല !! .......... നീട്ടിങ്ങോട്ട് കൈ ; എന്നും പറഞ്ഞു , കന്യാസ്തീ ടീച്ചറുടെ മുന്നില്‍ മുഖോം കുനിച്ച് നില്‍ക്കുമ്പോ , അടുത്തിരിക്കുന്നവളുമാരുടെ ഇളിച്ച ചിരീം കാണണ്ട . (86)       ഇനി അടിച്ചു പൊളിച്ചിട്ട്‌ തന്നെ കാര്യം. ടി വി യിൽ ഹിന്ദി ,ഇംഗ്ലീഷ് വാർത്താവായനക്കാരെ പോലെ ഹെയറ്‍ സ്റ്റൈല്‍ ഏതാ വേണ്ടേ ന്നു തീരുമാനിച്ചാ മതി ........മിനു വേണോ .റിനി സൈമൺ [ഖന്ന ] വേണോ,അതോ    ഗീതാഞ്ജലി അയ്യരോ ,ഉഷ അൽബുക്കർക്കോ  ..ആരുടെയാ വേണ്ടത് !?എന്നായിരുന്നു.     മ്ങ്ങും... ഇതിപ്പോ മൂണ്‍ മൂണ്‍ സെന്നിനെ പോലുണ്ട് ല്ലേ ... ശ്ശെന്താ..... ! കാര്യണ്ടായേ ! ദ’വന്മാര്‍ക്കൊക്കെ , തുമ്പു കെട്ടിയിട്ട് തുളസി ക്കതിര്‍ ചൂടിയ ദ’വളുമാരെയൊക്കെ മതിയായിരുന്നു .    എന്നാലും ആ സ്വര...