Posts

ഫാസിസത്തിനെതിരെ !

Image
ഫാസിസത്തിനെതിരേ... ================ 27/11/2017 നായത്തോട്  ഫാസിസത്തിനെതിരെ എന്ന സാംസ്കാരിക കൂട്ടായമയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെന്നറിയുന്നതു കൊണ്ടാണ് ഞാനതിൽ പങ്കെടുത്തത്.ശ്രീ പ്രിയനന്ദൻ സർ ,ഡോക്ടർ സി രാവുണ്ണി , ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , സിന്ധു ദിവാകരൻ ,സോബിൻ മഴവില്ല് , കെ കെ കുമാരൻ ,തുടങ്ങീ കലാസാഹിത്യരംഗത്തെ പ്രമുഖർക്കൊപ്പം ഒരു വേദി പങ്കിടുക ,നല്ലൊരനുഭവം കൂടിയായിരുന്നുവത്! രാജ്യം ഇന്ന് അതിസങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്.ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഇഷ്ട ഭക്ഷണത്തിനും  മേൽ വരെ അധികാരത്തിന്റെ കറുത്ത കൈ വീണിരിക്കുകയാണ്  .സ്വാതന്ത്ര്യം എന്നതിനു ജീവശ്വാസത്തോളം വിലയുണ്ട് .ഇവിടെ ചെറുത്തു നില്പിന്റെ ഒരുതരി ശബ്ദമെങ്കിലും പുറപ്പെടുവിക്കാൻ നമുക്കേവർക്കും കഴിയണം! രാഷ്ട്രത്തോടും സമൂഹത്തോടും നമുക്കേവർക്കും ഒരു പ്രതിബദ്ധത വേണം!   എഴുത്തിന്റെ തട്ടകത്തിൽ നിൽക്കുമ്പോൾ എനിക്കും ആ ഒരു പ്രതിബദ്ധത നിറവേറ്റാനുണ്ട്.!  വളരെ വിശാലമായ ആർഷ ഭാരത സംസ്കൃതിയിൽ  ഊറ്റംകൊള്ളുന്നവർ എടുത്തണിഞ്ഞിരിക്കുന്ന രാക്ഷസീയ നീതിയാണു ഇവിടെയെങ്ങും നിറയുന്നത്. എന്താ...

വേദിയിലെ ദൃശ്യങ്ങൾ...

Image
പുസ്തക പ്രകാശനവേദിയിലെ ചില ദൃശ്യങ്ങൾ...... അമ്മയും അമ്മ ഭാരതി തമ്പുരാട്ടിയും ചേർന്ന് ഭദ്രദീപം തെളിക്കുന്നു! ഉണ്ണിമായ മഹാകവി ജി യുടെ ഭൃംഗഗീതി എന്ന കൃതി ആലപിക്കുന്നു! ഡോക്ടർ സ്മിത വയലാറിന്റ്റെ " എന്റെ ദന്തഗോപുരത്തിലേക്ക് ഒരു ക്ഷണക്കത്ത്"എന്ന കൃതി ആലപിക്കുന്നു! സംഘാടകർക്കൊപ്പം ശരത് സർ അമ്മ ശ്രീ ഷാജി യോഹന്നാൻ സ്വാഗതം നാടിന്റെ ആദരം സമർപ്പിക്കുന്നു ! അമ്മ ഭാരതി തമ്പുരാട്ടിക്കും നാടിന്റെ ആദരവ് ! തുളസി കേരളശ്ശേരി സ്മരണീയം ആലപിക്കുന്നു! ഗോവിന്ദൻ മാഷിനു ആദരവ് നൽകിയപ്പോൾ ! അമ്മയുടെ ആദരവ് ഏറ്റുവാങ്ങി.....ഞാനും!
Image
26 -11 -2017 ന്റെ പരിസമാപ്തിയിലേക്ക്... സുഹൃത്തുക്കളെയൊക്കെ കൺനിറയെ കണ്ടും സംസാരിച്ചും ഫോട്ടോയെടുത്തും അവരിലൊരാളായി തീരണമെന്നും കരുതി!  3 മണിക്കു മുൻപ് ഡ്രെസ് ചെയ്ത് വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങും മുൻപ് ഉള്ളവരെയൊക്കെ ചേർത്ത് ഫോട്ടോയെടുക്കാനായി തയ്യാറായി .മിനി സുരേഷിന്റെ മോൻ മഹി വീട്ടിലിരുന്ന കാമറയിൽ എല്ലാവരെയും പകർത്താനും റെഡിയായി നിന്നു. ആ സമയം  ആദ്യം എത്തിയ ഡോക്ടർ ജെറിയും ഗ്രൂപ്പും ,പാലക്കാട് ഗ്രൂപ്പും എത്തിയപ്പോൾ മുറിയിലുണ്ടായിരുന്ന മനോജും പ്രശാന്തും പ്രിയേച്ചിയും പ്രിയ ഉദയനും പുറത്തേക്കിറങ്ങിയതു എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല !  ആലുവയിൽ നിന്നും സുഹറ ഇത്തയും വന്നെത്തി. അങ്ങനെ പാലക്കാട് സംഘത്തിൽ ഇന്ദുലേഖ ചേച്ചി , തുളസി ടീച്ചർ ,മുരളീധരൻ പട്ടാമ്പി ,തനോജേട്ടൻ, ബാബേട്ടൻ എന്ന  സുരേഷ് ബാബുവേട്ടൻ ,രാധ പത്മകുമാർ എല്ലാവരും നിരന്നു ! വീണ്ടും ഡോക്ടർ ജെറി , ഷൈനി, ഉണ്ണിമോൾ ,ഷീന സാബു ഇവരുമൊപ്പം ഒരു ക്ലിക്,!അപ്പൊ അതാ തത്ത്വമസിയുടെ പ്രിയ കളവൂർ രാമേട്ടനും ഭാഗവതരും ,അങ്ങനെ പറഞ്ഞാൽ തത്ത്വമസിക്കാർ അല്ലാത്തവർ അറിഞ്ഞെന്നു വരില്ലാ....സാക്ഷാൽ സുധാകരൻ വടക്കാഞ്ചേരി ...