Posts

പ്രവേശനോത്സവം അക്ഷരദീപം തെളിക്കൽ

Image
2019 ജൂണ് 6 പ്രവേശനോത്സവം അക്ഷരദീപം തെളിക്കൽ ******************************* വളരെ യാദൃച്ഛികമായിട്ടാണ് വീടിനടുത്തുള്ള നായത്തോട് ജി മെമ്മോറിയൽ‌ സ്‌കൂളിൽ നിന്നും അദ്ധ്യാപക പ്രതിനിധികൾ വീട്ടിലെത്തി , എന്നോട് ജൂണ് 6 ന് നടക്കുന്ന പ്രവേശനോത്സവത്തിൽ വന്ന് അക്ഷരദീപം തെളിക്കാമോ എന്നുചോദിക്കുന്നത് . ശാരീരികമായി വളരെ അവശതകൾ നേരിടുന്ന ദിനങ്ങൾ ആയിരുന്നെങ്കിലും എന്റെ പൂർവ്വവിദ്യാലയം , കുട്ടികൾ,കൂടാതെ നവാഗതരായ കുഞ്ഞുകുട്ടികളും .ആ അന്തരീക്ഷം മനസ്സിൽ ഓർത്തപ്പോൾ തന്നെ ഒരുത്സാഹം തോന്നി . അന്ന് ജീവൻ ചേട്ടന് സൗകര്യപ്പെടുമെങ്കിൽ വരാം , ചേട്ടനോട് കൂടെ ഒന്ന് സംസാരിക്കൂ !എന്നിട്ട് ഉറപ്പിക്കാം എന്നുപറഞ്ഞു രവി സർ ഉം കൂട്ടരും യാത്രയായി . 6 ആം തീയതി സ്‌കൂൾ തുറക്കുന്ന അന്ന് പഴയപോലെ കുട്ടികളെ കാത്ത് മഴമുത്തശ്ശി ഉണ്ടായിരുന്നില്ല. പുതിയവർഷം സ്‌കൂൾ തുറന്ന് എത്തുന്ന കുട്ടിയെപ്പോലെ ഉത്സാഹത്തിൽ ആയി ഞാനും . നല്ല തെളിഞ്ഞ ആകാശം . എന്ത് സംസാരിക്കണം ? ഇതിനുമുമ്പും രണ്ടുമൂന്നു വട്ടം വീൽചെയറിൽ ഈ വേദിയിൽ വന്നിട്ടുണ്ട് . സംസാരിച്ചിട്ടുണ്ട് . പക്ഷേ ഇന്ന് എന്റെ മുന്നിലിരിക്കുന്നത് കുട്ടികൾ ആണല്ലോ . സുഹൃദ് വലയത്തിലുള്ള ടീച...

വരിച്ചില്ലകൾ പൂക്കുമ്പോൾ ! (കവിതകൾ ,ബിന്ദു പ്രതാപ്‌ ) ===================== വായന ,മായാ ബാലകൃഷ്ണൻ )

Image
വരിച്ചില്ലകൾ പൂക്കുമ്പോൾ ! (കവിതകൾ ,ബിന്ദു പ്രതാപ്‌ ) ===================== വായന ,മായാ ബാലകൃഷ്ണൻ ) കവിത ഒരുൾവിളിയാണ് . ഇരുൾ നിറഞ്ഞയിടത്തുംനിന്നും , ആത്മാവിന്റെ ഒരു വെളിച്ചക്കീറായിട്ടാണ് സാധാരണ കവിതകൾ പിറക്കുന്നത് . ഗദ്യകവിതകൾ എങ്കില് വായിക്കുന്നവൻ ഒരു മൂന്നാംകണ്ണ് തുറന്നുവയ്ക്കണം . അപ്പോൾ ഒരു ധ്യാനാവസ്ഥയിൽ അലിഞ്ഞിറങ്ങുന്ന അനുഭൂതിയായ് കവിത നമ്മിൽ നിറയും .  ബിന്ദു പ്രതാപ് ന്റെ "വരിച്ചില്ലകൾ പൂക്കുമ്പോൾ " എന്ന കവിതകൾക്ക് അതിന്  സാധ്യമാവുന്നുണ്ട് . മൗനംസാക്ഷിയായ് തുടക്കവും ഒടുക്കവും ഇല്ലാതെ തന്നിലേക്കുതന്നെ   അടർന്നുവീണ വാക്കിന്റെ ആകാശത്തു വിരിച്ചിട്ട നക്ഷത്രങ്ങൾ വരിച്ചില്ലകളായി പൂക്കുന്നു  . അകത്തേക്കും പുറത്തേക്കും തുറക്കുന്ന വാതിലുകൾപോലെ തന്നിലും പുറംകാഴ്ചകളിലും ശ്വാസംമുട്ടിപിടയുന്ന മനസ്സിന്റെ ഏകാന്തമായ സഞ്ചാരങ്ങൾ .  61 കവിതകളുടെ സമാഹാരമാണ് ധ്വനി ബുക്സ് പ്രസിദ്ധീകരിച്ച "വരിച്ചില്ലകൾ പൂക്കുന്നു " എന്ന പുസ്തകം . യാത്ര തുടരുകയാണ് എന്നതിൽ "തുറിച്ചുനോട്ടത്തിന്റെ കൂരമ്പുകൾ ഏൽക്കാത്തയിടത്തേക്ക് , ഉടലുകൾ മനസ്സുകൾ ആകുന്നയിടത്തേക്ക് അബലയെന്ന് ഓർമ്മ...

ആചാരവും അനാചാരവും !

ആചാരവും അനാചാരവും ! ശുദ്ധിയും അശുദ്ധിയും *********** ******** ശബരിമലയിൽ യുവതീ പ്രവേശനം പാടില്ലാ എന്നതിനെ , ഒരു അനാചാരം എന്നുവിളിക്കാൻ ഞാൻ തയ്യാറല്ലാ . കാരണം കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളിലും സ്ത്രീകളായിട്ടുള്ളവർക്ക് പ്രവേശനമില്ലാ എന്നുണ്ടെങ്കിലേ അങ്ങനെ വിളിക്കാനാവൂ. .  ഒരു അച്ചടക്കം !,അത് കുടുംബത്തിൽ ആയാലും നാട്ടിലായാലും പള്ളി ആയാലും അമ്പലങ്ങൾ ആയാലും ഉണ്ടാവും! അത് പാലിക്കുന്നത് അവിടുത്തുകാരുടെ മര്യാദ ! മാറുമറയ്ക്കാൻ നടന്നതിനോടും , സതി ആചാരത്തോടും ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ലാ . ഇവിടെ ആരെയും ഹിംസിക്കുകയോ , മാനഹാനി വരുത്തുകയോ ചെയ്യുന്നില്ലാ . ആചാര വിരുദ്ധമായി ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്നതിനെ കേരളീയ സ്ത്രീകൾ മാനിക്കുന്നു !സ്വയം എടുക്കുന്ന അവളുടെ ശാരീരിക ,മാനസിക അവസ്ഥയുടെ പ്രതിഫലനം കൂടിയാണത് . വിശ്വാസികളുടെ വിശ്വാസത്തെ മുറിവേൽപ്പിക്കാനും ആടിത്തകർക്കാനും നടക്കുന്ന അഭിനവകോമരങ്ങൾക്ക് ചോടുവയ്ക്കുന്നത് പ്രബുദ്ധതയല്ലാ ! ധാർഷ്ട്യതയാണു. അന്യന്റെ തലയിൽ കയറി ചുടലനൃത്തം വയ്ക്കുകയാണു . കേരളത്തിലെ ക്ഷേത്രങ്ങളെ സംബന്ധിച്ച് വടക്കേ ഇൻഡ്യയിൽ നിന്നും വേറിട്ട് , ശക്തിയെ ചൈതന്യത്തെ ബിംബത്...

ക്ഷേത്രം ,ഭക്തി ,ഭക്തൻ ! ആത്മീയ നവോദ്ധാരണം !

ക്ഷേത്രം ,ഭക്തി ,ഭക്തൻ ! ആത്മീയ നവോദ്ധാരണം ! **************** എന്റെ വിശ്വാസം ആരേയും ഹനിക്കുന്നതല്ലാ . ആരുടേയും മാനത്തിനു കണക്കു പറയുന്നതല്ലാ . അതെന്നെ ആത്മീയ ഉന്നതിയിലേക്ക് , എന്റെ ആത്മസത്തയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അദ്ധ്യാത്മസാധനയാണു . ഇത് ആത്മീയ നവോത്ഥാനത്തിന്റെ കാലമാണു .ഒരു മണ്ഡലം എന്നാൽ 41 ദിവസം ആണുള്ളത് .അദ്ധ്യാത്മിക സംസ്കൃതിയിൽ നിലകൊണ്ട്  മനുഷ്യ മനസ്സുകളെ നവീകരിച്ച് പുതുവെളിച്ചമേകുന്ന 41 ദിവസ്സം നീണ്ടുനിൽക്കുന്ന സാധനാനുഷ്ഠാനങ്ങളുടെ കഠിന പാതയിലൂടെ സഞ്ചരിച്ചാലേ അതിനു കഴിയൂ . ഏതൊരു മതവും മനുഷ്യനന്മയേ ലക്ഷ്യം വയ്ക്കുന്നുള്ളൂ... ഏതൊരു മതത്തിനും തനതു സാധനാക്രമങ്ങളിലൂടെ അവനെ ഈശ്വരനിലേക്ക്  ഉയർത്തിക്കൊണ്ടു വരാനായി ഉദ്ദേശിച്ചുള്ളതാണ്  വ്രതം , നൊയ്മ്പ് എന്നിങ്ങനെ നമ്മൾ കേട്ടുപരിചയിച്ച വാക്കുകൾ . കാലം മാറിയെന്നുകരുതി ഒരുത്തനും തനതു സംസ്കൃതിയെ / മൂല്യങ്ങളെ തള്ളി കെട്ടകാലത്തിന്റെ വക്താക്കൾ ആവേണ്ടതില്ലാ . ക്ഷേത്രം , ഭക്തി ഭക്തൻ ഇവയെല്ലാം അദ്ധ്യാത്മ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത  ഘടകങ്ങളാണു . സാധാരണക്കാരനെ ഈശ്വരീയ ഉന്നതിയിലേക്ക് എത്തിക്കുന്ന സാധനയുടെ ആദ്യ ചവിട്ടു...

ആസ്വാദ കുറിപ്പ് :- തുടികൊട്ട്

 ആസ്വാദ കുറിപ്പ്  :- തുടികൊട്ട് കെ .ആർ .സദാശിവൻ നായർ ശിഖ ,ഗ്രേസ് ഗാർഡൻസ് തൃക്കാക്കര ,കൊച്ചി 21 ****** വളരെ നാളായി എനിക്കൊരു ആസ്വാദനക്കുറിപ്പ് കിട്ടിയിട്ട് ! അതെഴുതിയിരിക്കുന്നത് നമ്മുടെ പ്രിയപ്പെട്ട Priya A S  (പ്രിയ എ എസ് )ചേച്ചിയുടെ അച്ഛൻ എന്ന് അറിഞ്ഞപ്പോൾ അത്ഭുതവും സന്തോഷവും കൊണ്ട് എന്റെ മനസ്സ് നിറഞ്ഞ ദിവസ്സമായിരുന്നു അത് ! എന്താന്നറിയില്ലാ ...അച്ഛന്റ്റെ വിയോഗം തന്ന ആ ദിവസങ്ങൾ ...അച്ഛന്റെ തലത്തിലും പ്രായത്തിലുമുള്ളൊരാൾ എന്നതും എനിക്കെന്തോക്കെയോ സന്തോഷവും സ്നേഹവും  തന്നു ആ കത്ത് . മറുപടി അയച്ചെങ്കിലും ,ഫേസ്ബുക്കിൽ കൊടുത്തോട്ടെ ഈ ആസ്വാദനക്കുറിപ്പ് എന്ന് ചോദിക്കാൻ മറന്നുപോയി... ഇഷ്ടക്കേടാവുമോ എന്ന ആശങ്കയിൽ ഇതുവരെ ഇവിടെ പോസ്റ്റാതെ എന്റെ ബ്ലോഗിൽ മാത്രം കൊടുത്തു ! (http//mayabalakrishnan.blogspot.in ) വലിയൊരു മനസ്സിനുടമയാണു ആ അച്ഛൻ ! എന്റെ എല്ലാ അവിവേകവും പൊറുക്കുമെന്ന് കരുതി എനിക്ക് പോസ്റ്റൽ ആയി അയച്ചു തന്ന  " തുടികൊട്ട് " ന്റെ  ആസ്വാദനക്കുറിപ്പ് എന്റെ കൂട്ടുകാർക്കായി പങ്കുവയ്ക്കുകയാണു! സ്വയം ആഗതയായ കവിതകൾ  ================== ചലന സംബന്ധമായ ...

ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ . ( പ്രൊഫ: ഈച്ചര വാരിയർ )

ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ . ( പ്രൊഫ: ഈച്ചര വാരിയർ ) *********************വായനാനുഭവം . മായ ബാലകൃഷ്ണൻ ഇൻഡ്യാ മഹാരാജ്യത്തെ പിടിച്ചു കുലുക്കിയ അടിയന്തരാവസ്ഥ എന്ന കിരാതനിയമത്തിന്റെ കയ്പുനീർ ഏറെ കുടിച്ച ഒരു പിതാവ് പ്രഫ: ഈച്ചര വാരിയർ ആ കാലഘട്ടത്തിലെ തന്റെ ദിനങ്ങളെ തുറന്നെഴുതുക വഴി ജനാധിപത്യത്തിന്റെ അന്തഃസത്തയേയും ,പോയകാലത്തിന്റെ കെട്ടടങ്ങാത്ത ,അധികാര ദുർവിനിയോഗത്തെയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് . വായിച്ചുതുടങ്ങിയ കാലം മുതൽ ഞാനിന്നോളം പല കാലങ്ങളിലായി പോലീസ് പിടിച്ചുകൊണ്ടുപോയ കോഴിക്കോട് R E C വിദ്യാർത്ഥിയായ രാജന്റെ തിരോധാനവും ,അച്ഛനായ പ്രൊഫസർ ഈച്ചര വാര്യരുടെ നിയമയുദ്ധവും , സഹതടവുകാരായ രാജന്റെ സുഹൃത്തുക്കളും , അദ്ധ്യാപകരുമടങ്ങുന്ന പലരുടേയും ഓർമ്മകളും വായിക്കുകയുണ്ടായിട്ടുണ്ട്  . എങ്കിലും " ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " എന്ന സംഭവബഹുലമായ ആ ചരിത്രഏടിനെ വായിക്കാൻ കയ്യിലെടുക്കുമ്പോൾ ഒരച്ഛന്റെ ഹൃദയംപിളർക്കുന്ന ,വിറയാർന്ന , ഈറനണിയുന്ന വികാരവായ്പ്പുകൾ തളംകെട്ടി നിൽക്കുന്ന ഓർമ്മക്കുറിപ്പുകൾ പ്രതീക്ഷിച്ചിരുന്നു ! കൂടാതെ ഇത്രനാളും കേട്ടതിൽ നിന്നും അറിഞ്ഞതിൽ നിന്നും വേറിട്ടൊന്നും ...

ആരൂഢം വായന ശ്രീജ വാര്യർ

നിഷ്കാസിതരുടെ ആരൂഢം ... മായാ ബാലകൃഷ്ണൻ ,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,  ,,,,,,,,,, ,,, ,,,,,,,,,,,,,,,,,,,,,,,,,,,                     ഈ വർഷത്തെ അവസാനത്തെ പുസ്തകപരിചയമാണിത് .  മുഖപുസ്തകമാണ് മായയുടെ  കാഴ്ചകളെ വർണ്ണാഭവും  വിശാലവുമാക്കുന്നത് . ' യുദ്ധമൊഴിഞ്ഞ യുദ്ധഭൂമിയാണു ഞാൻ ' എന്നുള്ള സ്വയം പരിചയപ്പെടുത്തൽ  മായയ്ക്കു മാത്രമല്ല ,   എല്ലാവർക്കും ബാധകമാണ് .  യുദ്ധമൊഴിഞ്ഞു എന്നു കരുതി ആശ്വസിക്കുന്നിടത്തുനിന്നും നാമെത്തിച്ചേരുന്നത്  ഘോരമായ മറ്റൊരു യുദ്ധമുഖത്തേയ്ക്കാണ് . അതും തീർന്നാൽ മറ്റൊന്ന് നമ്മെ കാത്തിരിപ്പുണ്ടാകും . പോരാടുക ... ജയിക്കുകയോ തോൽക്കുകയോ ചെയ്യുക ... വീണ്ടും പോരാടുക .  ഇതാണു ജീവിതം  .                       2016 ൽ ഇറങ്ങിയ ' തുടികൊട്ട് '   മികച്ച നിലവാരമുള്ള   ഗ്രന്ഥമാണ് . അതിനുശേഷമിറങ്ങുന്ന  ഈ  കവിതാസമാഹാരവും വായനക്കാരെ നിരാശരാക്കില്ല .  ഇതിലെ...