Posts

ഇത്തിരി അങ്കമാലി പുരാണം !

Image
 ഇത്തിരി അങ്കമാലി പുരാണം !! *****    ********   ***** " അങ്കമാലീ  പ്പോ പഴേ അങ്കമാല്യൊന്ന്വല്ലാ മ്മായീ ." എന്തൂട്ട് !? ...അതേന്ന് ! എന്തൂട്ടാടാ ഈ പറേണേ... അതേന്ന് .... *******          *******        ******   അവന്മാരെ കാണുമ്പോഴേ ഒരു പേട്യാ...ചെളീം വാരി തേച്ച് ഉരുണ്ട് പെരണ്ട് മുക്രിട്ടും കൊണ്ട്  ഓടി ഒരു വരവുണ്ട്...ചെലപ്പൊ കുണുങ്ങി കുണുങ്ങി കുറുകി ഒരു നടത്തോം...ഈ നേരത്തെങ്ങാനുമായിരിക്കും ഒരുങ്ങികെട്ടി പോണ മ്മടെ മേത്തു വന്നെങ്ങാനും കയറുന്നത് .ആ നേരം  മ്മടെ ഡ്രെസ്സിൽ എങ്ങാനും  ആ ചെളി ആയാലുള്ള അവസ്ഥയെ.... !! അതിനു  അവന്മാരു ഒന്ന് മോളിലേക്ക് നോക്കീട്ട് വേണ്ടേ....പക്ഷേ  മ്മള് അതൊക്കെ നോക്കീം കണ്ടു നടന്നോണം ! പാവങ്ങളാ ...തലയുയർത്തി   മ്മ്ടെ മോകത്ത് നോക്കാനോ മിണ്ടാനോ  ധൈര്യോല്ല്യാ ...പാവത്തുങ്ങൾ ! ഇടയ്ക്കൊന്ന് കുറുകണ കേക്കാം . ഭൂരിപക്ഷമുള്ള കൃസ്ത്യൻ കുടുംബങ്ങളിലെല്ലാം പെണ്ണൊന്ന് പിറന്നാൽ വീടിന്റെ പിന്നാമ്പുറത്ത് ഒരു ചെളിക്കുഴീം പന്നിക്കുട്ടീം എത്തീട്ടുണ്ടാവും .ഡബറൊന്നും അന്ന...
Image
നമസ്തേ ....! ഉണർന്നിരുന്ന് സ്വപ്നം കാണാൻ  ഇന്ത്യൻ കുരുന്നുകളുടെ  ഹൃദയത്തിൽ  ഒരു തിരി ദീപം തെളിച്ചു തന്ന മഹാ മനീഷി !. ഭാരതത്തിന്റെ പ്രൌഢ വീര്യം ആകാശ മണ്ഡലങ്ങളിൽ ജ്വലിപ്പിച്ച മഹാ പുരുഷൻ ! ഒരു പുരുഷായുസ്സ് മുഴുവനും തന്റെ ബുദ്ധിയും ഊർജ്ജവും തന്റെ രാജ്യത്തിനു സമർപ്പിച്ച ഭാരതത്തിന്റെ അഭിമാന നക്ഷത്രം . ഭാരതത്തിന്റെ ബൗദ്ധിക സ്വത്ത്‌ വിദേശ രാജ്യങ്ങൾക്ക് കാഴ്ച്ച വയ്ക്കരുതെന്ന സമഗ്ര വീക്ഷണം ,  ശാസ്ത്ര സാങ്കേതിക രംഗത്ത്‌ പഠിച്ചിറങ്ങുന്ന, ഉന്നത ബിരുദധാരികൾക്ക് പകർന്നു നല്കിയ  യഥാർത്ഥ രാജ്യസ്നേഹി . ശുദ്ധ സാത്വികതയുടെ നിറഞ്ഞ അവതാരം . തന്റെ സർവ്വവും സമർപ്പിച്ച ഒരു കർമ്മ സാക്ഷിയുടെ മഹത് സ്മരണയിൽ‍ ,ഒരു പക്ഷെ, ഗാന്ധിജിക്കു ശേഷം , രാജ്യം ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒന്നടങ്കം നമിച്ചു നില്ക്കുന്ന സത്യസന്ധമായ നിമിഷങ്ങൾ‍ . ഇനി വരുന്ന തലമുറക്ക് ഉദിച്ചുയരാൻ‍ അഗ്നിച്ചിറകുകൾ‍ സമ്മാനിച്ച അങ്ങയുടെ ഓർമ്മകളിൽ ..... പ്രണാമം മഹാ മനസ്സേ .......... സ്നേഹപൂര്‍വം സ്നേഹിത മായ ബാലകൃഷ്ണന്‍

വായനാ എഴുത്തു വഴികളിലൂടെ .......!

.വായനാ ദിനം ജൂൺ 19 .............    🌼🌼🌼🌼🌼🌼 അറിവിന്‍ നിറവായ് വായനാ ദിനം !  എന്റെ വായനാ എഴുത്തു വഴികളിലൂടെ ....!  മണ്ണില്‍ ആഴ്ന്നു പടര്ന്നി റങ്ങുന്ന  വൃക്ഷ വേരുകള്‍ പോലെ പരപ്പും ആഴത്തിലുമുള്ള വായന ഒരു വ്യക്തിയെ സമൂഹ ജീവിയാക്കുന്നു ;        ജൂണ്‍19  പത്തൊന്പത് ; കേരളത്തില്‍ ഗ്രന്ഥ ശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ശ്രീ പി. എന്‍   പണിക്കരുടെ ചരമ  ദിനം  . ............... വായിച്ച് വളരാം ; ചിന്തിച്ച് വിവേകം നേടാം ..........   എന്ന അദ്ദേഹത്തിന്റെി വാക്കുകള് പുതു തലമുറ യ്ക്കായ്   നമുക്ക് പകർന്ന് നൽകാം !    വായനയെ  നമുക്കു എന്നും   സ്നേഹിച്ചു   കൂടെ കൂട്ടാം!  വായന മാത്രമേ എന്നും   എനിക്കു   ലക്ഷ്യമുണ്ടായുള്ളൂ..   മുറിവുകളില്‍ അക്ഷര    മധുരം പുരട്ടി    എന്നും നെഞ്ചോട്‌ ചേര്ത്തു  നോവുകള്‍ ആറ്റുമായിരുന്നു  . വേദന കൂടു വച്ച രാവുകളില്‍ ഉറങ്ങാതിരുന്ന് എന്തിനോ വേണ്ടി ഒറ്റയ്ക്കിരുന്നു തപ്പി തടഞ്ഞു , മുറിഞ്ഞു വീണ അക്ഷര കൂട്ടുകള്‍ പെ...

ബുക്ക് റിവ്യൂ ! സൗവശൂൻ !

Image
  സൗവശൂൻ ‍: ഇറാനിയൻ നോവൽ നോവലിസ്റ്റ് :- സിമിൻ ദാനീശ് വർ വിവർത്തകൻ :- എസ്‌ എ  ഖുദ്സി             ************************      ഒരു രാജ്യത്തിന്റെ  തന്നെ ചരിത്ര  ഭാഗമാകുന്ന കരുത്തുറ്റ കഥ . വെറും പെണ്ണെഴുത്ത് എന്ന് പറഞ്ഞു അധിക്ഷേപിക്കാനുള്ളതല്ല ! പെണ്ണിന്റെ സൗന്ദര്യവും സുഭഗതയും, കഥയെ അതിന്റെ സങ്കീർണ്ണതകളിൽ‍ പോലും വളരെ സൂക്ഷ്മതയോടെ ഒരു ശില്പിയുടെ കരവിരുതോടെ അക്ഷരങ്ങളെ വാർത്തെടുത്ത് സൃഷ്ടിച്ച കൃതി .  അധിനിവേശങ്ങൾക്കും ആധിപത്യങ്ങൾക്കും എതിരെ ,രാജ്യ സ്നേഹത്തിൽ തൂലിക മുക്കി എഴുതിയ, ചരിത്രത്തിൽ‍ ഇടം കൊടുക്കാവുന്ന നോവൽ‍. പെണ്ണുടലുകളുടെ സ്നേഹത്തിന്റെയും ക്ഷമയുടെയും  നോവിൽ‍ കുതിർന്ന വരികൾ‍. ഇവിടെ പേനയാണ് ആയുധം. വാക്കുകളും വരികളും ഇഴ കീറിയെടുത്ത്‌ വായനയുടെ രസം നുണഞ്ഞു ആസ്വദിക്കാൻ‍ കഴിയുന്ന എഴുത്ത് !            ****************സൗവശൂൻ‍ !                           തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ്  സിമിൻ   ദാനീശ് വർ...

തിരൂർ ഡയറി.കുറിപ്പുകൾ !

ഹോസ്പിറ്റൽ ഡയറി 💥💥💥💥💥 ജീവിതയാത്രയിൽ പിൻ തിരിഞ്ഞ് നോക്കുമ്പോൾ ഒരു വട്ടം കൂടി കാണണം എന്ന് ആഗ്രഹം തോന്നിയിട്ടുള്ള ചുരുക്കം ചില വ്യക്തികൾ നമുക്കേവരിലുമുണ്ടാകും .എന്റെ തിരൂർ ഡയറിക്കുറിപ്പുകൾ :-- തുറക്കുമ്പോൾ നിങ്ങൾക്കും  കാണാം ഞാൻ തേടി നടക്കുന്ന  സൈനബയും ...  ഡോക്ടർ പി ആർ രാധാകൃഷ്ണനും . 1990 ,91 കാലഘട്ടം .പുറമേ കുവൈറ്റ് ,സൗദി യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. തീക്ഷ്ണ വേദനകളുടെ യാതനകൾക്കു ശേഷം അകമേ ഒരു ശീത യുദ്ധത്തിന്റെ കാലയളവിലാണ് ഞാൻ ,തിരൂർ ഗാന്ധിയൻ പ്രകൃതി ചികിൽസാ കേന്ദ്രത്തിൽ എത്തുന്നത് . കോളേജ് ,ക്യാമ്പസ് തുടങ്ങിയ സുന്ദര സ്വപ്നങ്ങൾക്ക് എല്ലാം പൂർണ്ണ അവധി കൊടുത്ത് അകത്തു കയറിക്കൂടിയ 'ചേഷ്ട' യെ തുരത്താനായ് ' പൊതി'കൾ ഓരോന്നും തിരഞ്ഞു നടക്കുക യായിരുന്നു .അങ്ങനെ അലോപ്പതി ,ഹോമിയോപ്പതി ആയുർവേദപൊതികൾ ഓരോന്നും കഴിഞ്ഞാണു നാച്ച്വറോപ്പതിയെന്ന പ്രകൃതി ചികിൽസ തിരഞ്ഞെടുക്കുന്നത് .  ഡോക്ടർ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും മാനുഷിക മൂല്യങ്ങൾക്ക് വളരെ വില കൽപ്പിക്കുന്നയാളായിരുന്നു ഡോക്ടർ രാധാകൃഷ്ണൻ . നല്ലൊരു പ്രകൃതി സ്നേഹി ,  മനുഷ്യസ്നേഹി , ലളിത ജീവിതം നയിക്...

വെയിൽ വഴികളിൽ

Image
    പോകും വഴികളിൽ കരുണ തൻ  കരങ്ങൾ നീളുന്നതും തൊടുന്നതും  ആരോ അവർ പോലുമറിയാതെ  വീശുന്ന തെന്നലിൻ കൈകളിൽ  ചാരേ ചേർത്തു ആറ്റിലെ തോണിയിൽ  തുഴയായ്  നടകൊണ്ടിതോ ....!        കഴിഞ്ഞ ദിവസ്സം , ഞാൻ‍ Dr ജെറിയെ വിളിക്കുമ്പോൾ‍ ഫോൺ‍ ബിസി ടോണിൽ‍ ആയിരുന്നു . പാലിയേറ്റീവ് മെഡിസിൻ‍ ചികിത്സയും കാരുണ്യ പ്രവർത്തനങ്ങൾക്കുമായ് ജീവിതം ഉഴിഞ്ഞുവച്ച ആളാണ്‌ Dr ജെറി . തൃശ്ശൂർ‍ ജില്ലയിലെ പുതുക്കാട് ആണ് ഡോക്ടറുടെ  പ്രവർത്തന കേന്ദ്രം . ക്ലിനിക്കിലെ പ്രവർത്തനങ്ങൾ‍ കൂടാതെ , ആഴ്ച്ചയിൽ‍ ഒന്നു രണ്ടു ദിവസ്സം , തൃശ്ശൂർ‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും മറ്റും ആരോരുമില്ലാതെ ,വിശന്നു വലഞ്ഞു കടത്തിണ്ണകളിൽ‍ അന്തിയുറങ്ങി അലഞ്ഞു നടക്കുന്ന പാവം മനുഷ്യർക്ക്, പൊതിച്ചോർ‍ വിതരണം നടത്തുന്ന പരിപാടിക്കും  , ഡോക്ടർ‍ നേതൃത്വം കൊടുക്കുന്നുണ്ട് . ഖത്തർ‍ ഹമദ്  മെഡിക്കൽ‍കോളേജിലെ Prof ; ജോലിക്കിടെയാണ് ഡോക്ടർക്ക്‌ ഒരു പുതുആശയം മനസിൽ ഉണർന്നത്  . ”  എന്തുകൊണ്ട്   തന്റെ സേവനം സ്വന്തം   നാടിനു നല്കിക്കൂടാ !!? ’” . അങ്ങനെയൊരു   ചിന്തയിലാണ് ...

മിഴിനീർ പൂക്കൾ

Image
        ഓർമ്മ പൂക്കൾ‍ !          ****************** പുറത്തു മഴ തകർത്തു പെയ്യുമ്പോഴായിരിക്കും  വാതിലിൽ ഒരു മുട്ട് .ചെന്നു നോക്കുമ്പോൾ ,  കാറ്റും മഴയും ഒന്നു ശമിച്ചിട്ടു വേണം പാടം കയറാൻ എന്നും പറഞ്ഞു കയറി വരുന്ന ഞങ്ങളുടെ മോഹൻ സാർ  ആയിരിക്കും  !  നായത്തോട് വന്ന് ബസ്സ്  ഇറങ്ങിയാൽ വാപ്പാലശ്ശേരിക്കും അവിടന്ന് നായത്തോട് വന്നു ബസ് കയറാൻ, ചേറും വെള്ളവും നിറഞ്ഞ കുളവും പാട വരമ്പും താണ്ടി വരുമ്പോൾ, ഒരു ഇടത്താവളം മാത്രമായിരുന്നില്ല സാർ  നു ഞങ്ങളുടെ വീട് .അതുപോലെ  ഞങ്ങൾക്ക് വെറും കുടുംബ സുഹൃത്ത് മാത്രമല്ലായിരുന്നു ; ഞങ്ങൾ സഹോദരങ്ങൾക്ക് എല്ലാം ഒരു മൂത്ത ജ്യേഷ്ഠ സഹോദരനായിരുന്നു  അദ്ദേഹം.      80 പതുകളുടെ ആദ്യ കാലങ്ങളിൽ നാടക പ്രവർത്തനങ്ങളും പാരലൽ കോളേജ് അദ്ധ്യാപനവും ട്യുഷൻ മാസ്റ്റർ പദവികളും അലങ്കരിച്ചു നടന്ന ദിനങ്ങളിൽ സർ വീട്ടിലെ നിത്യ സാന്നിദ്ധ്യമായിരുന്നു.. സന്ധ്യ കഴിഞ്ഞാൽ സൈക്കിൾ ബെല്ല് മുഴക്കി വീട്ടിലെത്തുന്ന സർ റ്റ്യൂഷനും അതുകഴിഞ്ഞ്  കുടുംബ വിശേഷങ്ങളും പങ്കിട്ട് മടങ്ങുമ്പോൾ ,വീട്ടി...