നമസ്തേ ....!
ഉണർന്നിരുന്ന് സ്വപ്നം കാണാൻ  ഇന്ത്യൻ കുരുന്നുകളുടെ  ഹൃദയത്തിൽ  ഒരു തിരി ദീപം തെളിച്ചു തന്ന മഹാ മനീഷി !.
ഭാരതത്തിന്റെ പ്രൌഢ വീര്യം ആകാശ മണ്ഡലങ്ങളിൽ ജ്വലിപ്പിച്ച മഹാ പുരുഷൻ !
ഒരു പുരുഷായുസ്സ് മുഴുവനും തന്റെ ബുദ്ധിയും ഊർജ്ജവും തന്റെ രാജ്യത്തിനു സമർപ്പിച്ച ഭാരതത്തിന്റെ അഭിമാന നക്ഷത്രം .
ഭാരതത്തിന്റെ ബൗദ്ധിക സ്വത്ത്‌ വിദേശ രാജ്യങ്ങൾക്ക് കാഴ്ച്ച വയ്ക്കരുതെന്ന സമഗ്ര വീക്ഷണം ,  ശാസ്ത്ര സാങ്കേതിക രംഗത്ത്‌ പഠിച്ചിറങ്ങുന്ന, ഉന്നത ബിരുദധാരികൾക്ക് പകർന്നു നല്കിയ  യഥാർത്ഥ രാജ്യസ്നേഹി .
ശുദ്ധ സാത്വികതയുടെ നിറഞ്ഞ അവതാരം .
തന്റെ സർവ്വവും സമർപ്പിച്ച ഒരു കർമ്മ സാക്ഷിയുടെ മഹത് സ്മരണയിൽ‍ ,ഒരു പക്ഷെ, ഗാന്ധിജിക്കു ശേഷം , രാജ്യം ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒന്നടങ്കം നമിച്ചു നില്ക്കുന്ന സത്യസന്ധമായ നിമിഷങ്ങൾ‍ .
ഇനി വരുന്ന തലമുറക്ക് ഉദിച്ചുയരാൻ‍ അഗ്നിച്ചിറകുകൾ‍ സമ്മാനിച്ച അങ്ങയുടെ ഓർമ്മകളിൽ .....
പ്രണാമം മഹാ മനസ്സേ ..........



സ്നേഹപൂര്‍വം സ്നേഹിത
മായ ബാലകൃഷ്ണന്‍

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

ഇതിഹാസ വഴിയിലൂടെ !