Posts

മാറുന്ന മുഖം ! എന്റെ നാട്.

Image
താളിയോല :- എന്റെ ഗ്രാമം  ============== ഭാഗം 1  എന്റെ ഗ്രാമം നായത്തോട് : -  മാറുന്ന മുഖം ! ****************** വ്യവസായിക നഗരമായ എറണാകുളം ജില്ലയിൽ പൂർണ്ണാനദിയുടെ (പെരിയാർ) കുളിർസ്പർശമേറ്റ് പുളകിതയായ , ആദിശങ്കരന്റെ ജന്മകൊണ്ടു പവിത്രമായ കാലടിക്ക് സമീപം ,ഭാരതീയസാഹിത്യ നഭസ്സിൽ  ജ്ഞാനപീഠം  കയറിയ ശങ്കരന്മാരിൽ ആദ്യ ശങ്കരനായ സാക്ഷാൽ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജന്മം കൊണ്ടു സുകൃതമായ മണ്ണു !  'നായത്തോട്' എന്ന എന്റെ ഗ്രാമം !  എറണാകുളം ,തൃശൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന അങ്കമാലി പട്ടണത്തിൽ (നഗരസഭയിൽ) ഉൾപ്പെടുന്നു! വികസനം വായും പിളർത്തി ,നെടുമ്പാശ്ശേരി എയർപ്പോർട്ട് ന്റെ രൂപത്തിൽ സ്വച്ഛവും ശാന്തവുമായ ഈ നാടിന്റെ ഓരങ്ങളെയും നക്കിത്തുടച്ചു.  നെടുമ്പാശ്ശേരിക്ക് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തിന്റെയും അങ്കമാലി നഗരസഭയിലെ നായത്തോട് പ്രദേശത്തിന്റേയും ഓരോ ഭാഗവും അടർത്തിയെടുത്താണു വിമാനത്താവളം സാക്ഷാൽക്കരിച്ചത്.  1999 ഇൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങുന്നതിനും  ഏതാണ്ട് 6 ,7 വർഷം മുൻപേ 93 -94 കളിൽ  ഭൂമിയേറ്റെടുക്കലും സമരപ്രതിരോധ മുറകളും ...

നിത്യ കാമുകിയെ തേടി

പി കുഞ്ഞിരാമൻ നായർ 🍑💜 നിത്യകാമുകിയെ തേടി ഒരു കവി കേരളനാട്ടിൽ അങ്ങോളമിങ്ങോളം അലഞ്ഞുനടന്നു. വിശപ്പറിയാതെ ദാഹമറിയാതെ  . ആത്മസ്വരൂപിണിയായ കവിതയെ തേടിനടന്നു. . തന്റെ ആദ്യ പ്രണയിനിയും ഭാര്യയും കവിത തന്നെ ,അത് കഴിഞ്ഞിട്ടേ അദ്ദേഹത്തിനു എന്തും ഉണ്ടായുള്ളൂ...എന്തിനോ വേണ്ടി എഴുതിക്കൊണ്ടേയിരുന്നു. പ്രകൃതിയുടെ ആത്മാവിലേക്ക് സഞ്ചരിച്ചുകൊണ്ട് ഓരോ നിമിഷവും അത് വഴിഞ്ഞൊഴുകി. കവിയുടെ വാക്കുകളിൽ പറയുകയാണെങ്കിൽ " തന്നെ മറന്ന് ലോകം മറന്ന് അന്തരാത്മാവിന്റെ നിയോഗം ഉറന്ന് കുയിൽപ്പാട്ടു പോലെ ആർക്കും ഒന്നിനും വേണ്ടിയല്ലാതെ പ്രവഹിക്കുന്ന ദിവ്യാനുഭൂതിയുടെ മധുരമധുധാര ! അതാണു കവിത !അതാണു കവിതാരസം ! വിഷമിച്ച് എഴുതുന്നതല്ല സ്വയം ഉറന്നൊഴുകുന്നതാണു കവിത ! " "കവിയുടെ കാല്പാടുകൾ'  എന്ന ആത്മകഥയിൽ ഒരിക്കൽ തോറ്റം പാട്ടുകൾ കേൾക്കുന്ന കവി പറയുന്നു , 'പൊട്ടിയൊഴുകുന്ന ആത്മ ഗാനധാരയാണു , വിശ്വ സൗന്ദര്യധാരയാണു കവിത എന്ന് ചെന്തമിഴ് ഇടകലർന്ന ആ പഴയ പാട്ടുകൾ നമ്മോട് പറയുന്നു . എന്ന് ആ കാട്ടുപൂക്കൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു .മനുഷ്യൻ കവിയായി ഉയരും പോലെ   പോലെ കലാകാരനായി  തെളിയും പോലെ മലയനും വണ്ണാനും...

ഭാവുകങ്ങളോടെ ! രാധമീര

Image
വളരെ നന്ദി സ്നേഹം രാധമീരാ ❤ പ്രിയ സുഹൃത്തും എഴുത്തുകാരിയുമായ 'രാധമീര ' യുടെ വാക്കുകളിൽ"  തുടികൊട്ട് " തുടികൊട്ട് ============= മായ ബാലകൃഷ്ണന്‍റെ "തുടികൊട്ട് " എന്ന കവിതാസമാഹാരം , മലയാളമൊഴിചൂടി  മലയാളമണ്ണിലേക്ക്  കവി നീട്ടിയ  ഉപഹാരം ആണ് . മുപ്പത്തിമൂന്നുകവിതകള്‍ അടങ്ങിയ ഈ സമാഹാരത്തില്‍ , പ്രകൃതിയുടെ , തുമ്പിപ്പാട്ടിന്‍റെ ,ബാല്യകാല ഓര്‍മ്മകളുടെ ,  രാധയുടെയുംമീരയുടെയും കൃഷ്ണപ്രണയത്തിന്‍റെ, പ്രണയത്തിന്‍റെ, ഭക്തിയുടെ, രാത്രിമുല്ലയുടെ,  ദേശസ്നേഹത്തിന്‍റെ തുടികൊട്ടിപ്പാട്ടുകളാണ് .   "വരൂ .. പിങ്ഗളേയരികത്തു വരിക   നീ ചൂടിയ ചെമ്പകമലരുകളില്‍  ചേര്‍ത്തുവയ്ക്കെന്‍  ഗന്ധവും മൗനവും !"  എന്ന് കവി പാടുമ്പോള്‍ വായനക്കാരന്റെയും  മനസ് ആര്‍ദ്രമാവും ഉറപ്പ് . കവി തന്നെ സ്വന്തം കവിതയെക്കുറിച്ച് പറയുന്നുണ്ട് ,  "വര്‍ണ്ണങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളില്‍  നിറയുന്നവര്‍ണ്ണങ്ങളാണ് എന്‍റെ കവിത  എഴുതിയാല്‍തീരാത്ത ഇതളുകള്‍ പൊഴിക്കും  തരുക്കളാണ് എന്‍റെ കവിത ! " അതെ.. ജീവിതത്തിന്‍റെ വര്‍ണ്ണംകെടുത്തിയ ചലനശേഷി ഇല്ലായ്മയോടുള്ള പ...

മാധ്യമങ്ങളേ.....

മാധ്യമങ്ങളേ....... നിങ്ങൾ അങ്ങോട്ട് തിരിയൂ.... ഞങ്ങളെ ' ഇര' യെന്നു വിളിച്ച് അധിക്ഷേപിക്കല്ലേ.... അവിടെ ആഭാസന്മാരെ ചൂണ്ടി  " സ്ത്രീപീഡകൻ " എന്നു മുദ്ര കുത്തൂ.... എന്താ  ധൈര്യമില്ലേ ? സ്ത്രീപീഡകൻ പൾസർ സുനി , സ്ത്രീപീഡകൻ ഗോവിന്ദ ച്ചാമി... എന്ത്യേ അങ്ങനെയല്ലേ വേണ്ടത്.....?  സ്ത്രീത്വം അപമാനിക്കപ്പെടുമ്പോൾ നിങ്ങൾ താഴ്ത്തിക്കെട്ടരുത് അവളെ !  മായ ബാലകൃഷ്ണൻ  നായത്തോട് .

മഴയിൽ.....

Image
                                      മഴയോളങ്ങളിൽ ഓർമ്മയുടെ ചാറ്റൽമഴ പെയ്യുകയാണ് ! പുറമേ പെരുംമഴയുടെ ഇരമ്പത്തിൽ ഓർമ്മകളും ആർത്തിരമ്പുകയാണ് ......... 📝📝  Maya Balakrishnan           ഇവിടെ പകലുറങ്ങുന്ന വീടിന്റെ നിശബ്ദതയിൽ ഒരു കുളിർക്കാറ്റ് വന്നെന്നെ  തഴുകിയുണർത്തി .പുറംകാഴ്ച്ചകൾക്കായി എന്റെ ജാലകവും തുറക്കപ്പെട്ടു . ആ വഴിയെ കണ്ണുകൾപായിച്ചു . അങ്ങകലെ ആകാശച്ചെരുവിൽ മഴമേഘങ്ങൾ യാത്രതുടങ്ങിയിരിക്കുന്നു , സൂര്യരശ്മികൾ  തിളക്കമറ്റു . മാനമിരുണ്ട് ഒരു സങ്കടപ്പെരുമഴയ്ക്കായി പ്രകൃതി വിതുമ്പിനില്ക്കുകയാണു . കാടിറങ്ങി മലയിറങ്ങി , തോടുംപാടവും കടന്നുവന്ന കാറ്റിൽ തലയിളക്കി മുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഓരോമഴത്തുള്ളിയെയും വരവേല്ക്കാനായ് നൃത്തംവയ്ക്കുകയാണ് .    ഈസമയം മനസ്സിൽ ആനന്ദപ്പൂമഴ പെയ്തുതുടങ്ങി . ആ പൂമഴയിൽ മനസിന്റെ  താഴ്വാരങ്ങളിൽ എവിടെ.... ? എവിടെ ഞാൻ !!?     പുള്ളിയുടുപ്പുമിട്ട് പുല്ച്ചാടിക്കും പൂമ്പാറ്റകൾക്കുമൊപ്പം പൂവുകൾ...

ഇനിയും ഒരു എടുത്തുചാട്ടം വേണമോ?!!

എന്റെ ലോകം !     ********** 2003 നു ശേഷം ഓരോ ക്രിക്കറ്റ് മാച്ച് വരുമ്പോഴും ഒന്ന് ചിന്തിക്കും!  ഇനിയും ഒരു എടുത്ത് ചാട്ടം വേണോ  .........  !!/? വീണ്ടും ഒരു world cup cricket .നമ്മള്‍ ക്വാര്‍ട്ടര്‍ കടന്നു .ഈശ്വരാ ഫൈനലില്‍ എത്തിയാല്‍ അത് കാണാനുള്ള കരുത്തു ഇനിയും എനിക്കുണ്ടാകുമോ .........  വിഡ്ഢി പെട്ടിക്കു മുന്നിലിരുന്ന് താറാവ് കരയുന്നതും ചക്ക വീഴുന്നതും കേട്ടാണ്  ഞാന്‍ cricket പഠിച്ചത്‌ തന്നെ !’83 ലെ world cup  കണ്ടിട്ടില്ല . അതിനുശേഷം 2003 ല്‍ തീരെ പ്രതീക്ഷിക്കാതെ ഇന്ത്യ ആദ്യമായ് ഫൈനലില്‍ എത്തി ! ഉറക്കമിളച്ചും ശ്വാസ നിശ്വാസങ്ങള്‍ അടക്കിപ്പിടിച്ചും ,ഹൃദയ മിടിപ്പുകള്‍ പെരുമ്പറ കൊട്ടിയും മുള്‍മുനയില്‍ നിന്ന് ഓരോ കളിയും  കണ്ടു നമ്മള്‍ ജയിപ്പിക്കുകയായിരുന്നു എന്ന ധാരണ വരെ വളര്‍ന്നു കഴിഞ്ഞിരുന്നു . നമ്മള്‍ കണ്ടില്ലെങ്കില്‍ എങ്ങാനും തോറ്റാലോ എന്ന ഒരു ഭയം !! ഓസ്ട്രേലിയ യിലെ പെര്‍ത്തില്‍ നിറഞ്ഞു കവിഞ്ഞ ഗാലറി .ആരവങ്ങളും പാറിപ്പറക്കുന്ന   ഇന്ത്യന്‍ പതാകകളും... എന്‍റെ കയ്യും കാലും വിറച്ചു തുടങ്ങി . സൗരവ് ദാ യുടെ  ഇന്ത്യന്‍  കടു...

ഉണരണം !പൊള്ളിക്കണം ആഭാസന്മാരെ !

ഉണരണം !പൊള്ളിക്കണം ആഭാസന്മാരെ ! *****************  എന്നും ഒരു കൈ പെണ്ണിനുനേരെ ചൂഴുന്നുണ്ട്....അല്ലെങ്കിൽ തിരുവനന്തപുരത്ത് ഒരു കപടസന്യാസിയുടെ മുഖം വലിച്ചുകീറി സമൂഹമദ്ധ്യത്തിലിട്ട് കൊടുത്തപ്പോൾ ഇങ്ങനെയൊക്കെ പ്രതികരിക്കുമോ സ്വാർത്ഥമതികൾ പോലും ! കഷ്ടം!!  അവൾക്കെതിരെ ചൂണ്ടിയ ഓരോ കയ്യിനുമുള്ളതാണു ഈ മറുപടി !  " നീ ഒരു പെണ്ണാണു " എന്ന് കുടുംബവും സമൂഹവും അടിച്ചേൽപ്പിക്കുന്ന അധീശത്വത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ അവൾ എടുത്ത കാലതാമസം മാത്രമേ 16 ഇൽ നിന്ന് 23 വരെ അവൾക്ക് കാത്തിരിക്കേണ്ടിവന്നത് !  ആ കുട്ടിക്ക് ആത്മവിശ്വാസവും പ്രതികരിക്കാനുള്ള തന്റേടവും,അവൾക്ക്  ജീവിതത്തിലേറ്റ തിരിച്ചടിയെക്കുറിച്ചു ചിന്തിക്കാനുള്ള അറിവും പക്വതയും കൈവന്നതും ,  ഡെൽഹി , ജിഷ , സൗമ്യ കേസുകൾക്ക് ശേഷം വന്ന മാറ്റം  !  ഈ സമൂഹം ഇന്ന് അതിനു നൽകാവുന്ന പിന്തുണയും സ്ത്രീകൾ ഉണരണം! വച്ചുപൊറുപ്പിക്കരുത് എന്ന് അവളുടെ മനസ്സ് ശബ്ദിച്ചതും എല്ലാം എല്ലാം....ഇങ്ങനെ നിരവധി ഘടകങ്ങൾ ഉണ്ട് !  എന്തായാലും ഭയന്നു തുടങ്ങിയിട്ടുണ്ട് ! ഇനിയും ഏതാനും കേസുകൾ കൂടിവന്നാലേ സ്ത്രീകൾക്ക് അന്തസ്സായി ജീവ...