ഓണസ്മൃതികളില്‍ ഒരു പൂവട്ടിയുണ്ടായിരുന്നു . കൂട്ടം കൂട്ടമായി കുട്ടികള്‍ കാടായ കാടും മേടും തൊടികളും ചാടിക്കടന്നു മത്സരിച്ചു മത്സരിച്ച് പൂ പറിക്കുമ്പോള്‍ എല്ലാവരുടേം കൈകളില്‍ പൂ തൊട്ടികള്‍ ഉണ്ടാകും . കുട്ടയും മുറവും നെയ്യുന്നവര്‍ ഓണക്കാലത്ത് കുഞ്ഞു കുഞ്ഞു പൂ തൊട്ടികള്‍ ഉണ്ടാക്കി തരും ,നാഴിയുടെയും അതിനെക്കാള്‍ കുറച്ചു വലിപ്പത്തിലുമുള്ള പൂതൊട്ടികള്‍. പിന്നെ പിന്നെ ചേമ്പിലയും കാട്ടുതാളിന്റെ ഇലയുമാണ് പൂതൊട്ടികള്ക്ക് പകരം വന്നത് . മരം കേറ്റവും വേലി ചാട്ടവും പഠിക്കുന്നതും ഓണക്കാലത്ത് തന്നെയാ.!പൂ പറിക്കാന്‍ പ്രത്യേക സമയോന്നൂല്ല്യല്ലോ . രാവിലെ പാല് മേടിക്കാന്‍ പോകുമ്പോഴോ ,അമ്പലത്തില്‍ പോകുമ്പോഴോ, സ്കൂളില്‍ പോകുമ്പോഴോ , എങ്ങോട്ട് തിരിഞ്ഞാലും വേലിപ്പുറത്തെക്ക് ചാഞ്ഞുനില്ക്കുന്ന ഒരു കമ്പോ ഇതളോ കണ്ടാ കണ്ണ് അതിലുടക്കും . കുട്ടികളില്‍ ഈ മോഷണ വാസന പൊട്ടി മുളയ്ക്കുന്നതു ഓണക്കാലത്ത് ആണെന്നാ എന്റെ് ‘ഒരിത്’ ! അതുപോലെ നാളേക്ക് വിരിയാന്‍ വേണ്ടി കാത്തുവച്ച കട്ട ചെമ്പരത്തിയൊ , കോളാമ്പിപ്പൂവോ കാണാതെ പോയാലും വല്ലാത്ത ‘ഒരിത്’ തന്നെയാ ........... ഇനി ‘ ഇത്’ കള്ക്കൊല്ലാം വിട ! ...
Posts
ഓണസ്മരണ
- Get link
- X
- Other Apps
ഓണവില്ല് (ഓണം മധ്യകേരളത്തിൽ) ************************* ഉത്സവങ്ങളും ആഘോഷങ്ങളും എപ്പൊഴും കൂടുതലായും ആഹ്ലാദിപ്പിക്കുന്നത് കുട്ടികളെയാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം ഓണം എന്നുകേൾക്കുമ്പോളൊക്കെ നാം ബാല്യത്തിലേക്ക് ഇറങ്ങിപ്പോകുന്നത്. ഓണത്തിനൊപ്പംവരുന്ന ഒരുകൂട്ടം ഓണപ്പദങ്ങൾ മലയാളത്തിനുമാത്രം സവിശേഷമായിട്ടുള്ളത് വളരെ രസകരമായി തോന്നാം. ഓണപ്പരീക്ഷയിൽതുടങ്ങി ഓണത്തപ്പൻ, ഓണക്കോടി, ഓണസദ്യ, ഓണനിലാവ്, ഓണത്തുമ്പി, ഓണപ്പൂക്കളം, പുത്തനോണം പിള്ളേരോണം. എല്ലാം പോയിട്ട് ഇപ്പൊ ഓണംബംബർ, ഓണം അഡ്വാൻസ്, ഓണം ഉത്സവബത്ത...ഹാ....! എന്തൊരോണം!!... ചിങ്ങം എന്നുകേൾക്കുമ്പോഴേ പുഞ്ചിരി തൂകിവരുന്ന മാസം! മനസ്സും മാനവുമൊക്കെ തെളിഞ്ഞെത്തുന്ന നിറവിന്റെ, സമൃദ്ധിയുടെ കാലം. ചിങ്ങത്തിലെ അത്തംതുടങ്ങി പത്തുദിവസം പൂവിട്ട് ഓണംകൊള്ളും എന്നാണല്ലോ പറയുന്നത്. കേരളത്തിൽത്തന്നെ തെക്ക് വടക്ക് ഭേദത്തിൽ ഓണത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് ചെറിയ വ്യത്യസ്തത ഉണ്ട്. ഞങ്ങളുൾപ്പെടുന്ന മധ്യകേരളത്തിൽ ഞങ്ങളുടെയൊക്കെ ബാല്യത്തിൽ അത്തത്തിനുമുൻപേ ഓണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. പൂവിടാൻ മണ്ണുകൊണ്ട് പ്രത്യേകം...
മാറുന്ന മുഖം ! എന്റെ നാട്.
- Get link
- X
- Other Apps
താളിയോല :- എന്റെ ഗ്രാമം ============== ഭാഗം 1 എന്റെ ഗ്രാമം നായത്തോട് : - മാറുന്ന മുഖം ! ****************** വ്യവസായിക നഗരമായ എറണാകുളം ജില്ലയിൽ പൂർണ്ണാനദിയുടെ (പെരിയാർ) കുളിർസ്പർശമേറ്റ് പുളകിതയായ , ആദിശങ്കരന്റെ ജന്മകൊണ്ടു പവിത്രമായ കാലടിക്ക് സമീപം ,ഭാരതീയസാഹിത്യ നഭസ്സിൽ ജ്ഞാനപീഠം കയറിയ ശങ്കരന്മാരിൽ ആദ്യ ശങ്കരനായ സാക്ഷാൽ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജന്മം കൊണ്ടു സുകൃതമായ മണ്ണു ! 'നായത്തോട്' എന്ന എന്റെ ഗ്രാമം ! എറണാകുളം ,തൃശൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന അങ്കമാലി പട്ടണത്തിൽ (നഗരസഭയിൽ) ഉൾപ്പെടുന്നു! വികസനം വായും പിളർത്തി ,നെടുമ്പാശ്ശേരി എയർപ്പോർട്ട് ന്റെ രൂപത്തിൽ സ്വച്ഛവും ശാന്തവുമായ ഈ നാടിന്റെ ഓരങ്ങളെയും നക്കിത്തുടച്ചു. നെടുമ്പാശ്ശേരിക്ക് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തിന്റെയും അങ്കമാലി നഗരസഭയിലെ നായത്തോട് പ്രദേശത്തിന്റേയും ഓരോ ഭാഗവും അടർത്തിയെടുത്താണു വിമാനത്താവളം സാക്ഷാൽക്കരിച്ചത്. 1999 ഇൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങുന്നതിനും ഏതാണ്ട് 6 ,7 വർഷം മുൻപേ 93 -94 കളിൽ ഭൂമിയേറ്റെടുക്കലും സമരപ്രതിരോധ മുറകളും ...
നിത്യ കാമുകിയെ തേടി
- Get link
- X
- Other Apps
പി കുഞ്ഞിരാമൻ നായർ 🍑💜 നിത്യകാമുകിയെ തേടി ഒരു കവി കേരളനാട്ടിൽ അങ്ങോളമിങ്ങോളം അലഞ്ഞുനടന്നു. വിശപ്പറിയാതെ ദാഹമറിയാതെ . ആത്മസ്വരൂപിണിയായ കവിതയെ തേടിനടന്നു. . തന്റെ ആദ്യ പ്രണയിനിയും ഭാര്യയും കവിത തന്നെ ,അത് കഴിഞ്ഞിട്ടേ അദ്ദേഹത്തിനു എന്തും ഉണ്ടായുള്ളൂ...എന്തിനോ വേണ്ടി എഴുതിക്കൊണ്ടേയിരുന്നു. പ്രകൃതിയുടെ ആത്മാവിലേക്ക് സഞ്ചരിച്ചുകൊണ്ട് ഓരോ നിമിഷവും അത് വഴിഞ്ഞൊഴുകി. കവിയുടെ വാക്കുകളിൽ പറയുകയാണെങ്കിൽ " തന്നെ മറന്ന് ലോകം മറന്ന് അന്തരാത്മാവിന്റെ നിയോഗം ഉറന്ന് കുയിൽപ്പാട്ടു പോലെ ആർക്കും ഒന്നിനും വേണ്ടിയല്ലാതെ പ്രവഹിക്കുന്ന ദിവ്യാനുഭൂതിയുടെ മധുരമധുധാര ! അതാണു കവിത !അതാണു കവിതാരസം ! വിഷമിച്ച് എഴുതുന്നതല്ല സ്വയം ഉറന്നൊഴുകുന്നതാണു കവിത ! " "കവിയുടെ കാല്പാടുകൾ' എന്ന ആത്മകഥയിൽ ഒരിക്കൽ തോറ്റം പാട്ടുകൾ കേൾക്കുന്ന കവി പറയുന്നു , 'പൊട്ടിയൊഴുകുന്ന ആത്മ ഗാനധാരയാണു , വിശ്വ സൗന്ദര്യധാരയാണു കവിത എന്ന് ചെന്തമിഴ് ഇടകലർന്ന ആ പഴയ പാട്ടുകൾ നമ്മോട് പറയുന്നു . എന്ന് ആ കാട്ടുപൂക്കൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു .മനുഷ്യൻ കവിയായി ഉയരും പോലെ പോലെ കലാകാരനായി തെളിയും പോലെ മലയനും വണ്ണാനും...
ഭാവുകങ്ങളോടെ ! രാധമീര
- Get link
- X
- Other Apps
വളരെ നന്ദി സ്നേഹം രാധമീരാ ❤ പ്രിയ സുഹൃത്തും എഴുത്തുകാരിയുമായ 'രാധമീര ' യുടെ വാക്കുകളിൽ" തുടികൊട്ട് " തുടികൊട്ട് ============= മായ ബാലകൃഷ്ണന്‍റെ "തുടികൊട്ട് " എന്ന കവിതാസമാഹാരം , മലയാളമൊഴിചൂടി മലയാളമണ്ണിലേക്ക് കവി നീട്ടിയ ഉപഹാരം ആണ് . മുപ്പത്തിമൂന്നുകവിതകള്‍ അടങ്ങിയ ഈ സമാഹാരത്തില്‍ , പ്രകൃതിയുടെ , തുമ്പിപ്പാട്ടിന്‍റെ ,ബാല്യകാല ഓര്‍മ്മകളുടെ , രാധയുടെയുംമീരയുടെയും കൃഷ്ണപ്രണയത്തിന്‍റെ, പ്രണയത്തിന്‍റെ, ഭക്തിയുടെ, രാത്രിമുല്ലയുടെ, ദേശസ്നേഹത്തിന്‍റെ തുടികൊട്ടിപ്പാട്ടുകളാണ് . "വരൂ .. പിങ്ഗളേയരികത്തു വരിക നീ ചൂടിയ ചെമ്പകമലരുകളില്‍ ചേര്‍ത്തുവയ്ക്കെന്‍ ഗന്ധവും മൗനവും !" എന്ന് കവി പാടുമ്പോള്‍ വായനക്കാരന്റെയും മനസ് ആര്‍ദ്രമാവും ഉറപ്പ് . കവി തന്നെ സ്വന്തം കവിതയെക്കുറിച്ച് പറയുന്നുണ്ട് , "വര്‍ണ്ണങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളില്‍ നിറയുന്നവര്‍ണ്ണങ്ങളാണ് എന്‍റെ കവിത എഴുതിയാല്‍തീരാത്ത ഇതളുകള്‍ പൊഴിക്കും തരുക്കളാണ് എന്‍റെ കവിത ! " അതെ.. ജീവിതത്തിന്‍റെ വര്‍ണ്ണംകെടുത്തിയ ചലനശേഷി ഇല്ലായ്മയോടുള്ള പ...
മാധ്യമങ്ങളേ.....
- Get link
- X
- Other Apps
മാധ്യമങ്ങളേ....... നിങ്ങൾ അങ്ങോട്ട് തിരിയൂ.... ഞങ്ങളെ ' ഇര' യെന്നു വിളിച്ച് അധിക്ഷേപിക്കല്ലേ.... അവിടെ ആഭാസന്മാരെ ചൂണ്ടി " സ്ത്രീപീഡകൻ " എന്നു മുദ്ര കുത്തൂ.... എന്താ ധൈര്യമില്ലേ ? സ്ത്രീപീഡകൻ പൾസർ സുനി , സ്ത്രീപീഡകൻ ഗോവിന്ദ ച്ചാമി... എന്ത്യേ അങ്ങനെയല്ലേ വേണ്ടത്.....? സ്ത്രീത്വം അപമാനിക്കപ്പെടുമ്പോൾ നിങ്ങൾ താഴ്ത്തിക്കെട്ടരുത് അവളെ ! മായ ബാലകൃഷ്ണൻ നായത്തോട് .
മഴയിൽ.....
- Get link
- X
- Other Apps
മഴയോളങ്ങളിൽ ഓർമ്മയുടെ ചാറ്റൽമഴ പെയ്യുകയാണ് ! പുറമേ പെരുംമഴയുടെ ഇരമ്പത്തിൽ ഓർമ്മകളും ആർത്തിരമ്പുകയാണ് ......... 📝📝 Maya Balakrishnan ഇവിടെ പകലുറങ്ങുന്ന വീടിന്റെ നിശബ്ദതയിൽ ഒരു കുളിർക്കാറ്റ് വന്നെന്നെ തഴുകിയുണർത്തി .പുറംകാഴ്ച്ചകൾക്കായി എന്റെ ജാലകവും തുറക്കപ്പെട്ടു . ആ വഴിയെ കണ്ണുകൾപായിച്ചു . അങ്ങകലെ ആകാശച്ചെരുവിൽ മഴമേഘങ്ങൾ യാത്രതുടങ്ങിയിരിക്കുന്നു , സൂര്യരശ്മികൾ തിളക്കമറ്റു . മാനമിരുണ്ട് ഒരു സങ്കടപ്പെരുമഴയ്ക്കായി പ്രകൃതി വിതുമ്പിനില്ക്കുകയാണു . കാടിറങ്ങി മലയിറങ്ങി , തോടുംപാടവും കടന്നുവന്ന കാറ്റിൽ തലയിളക്കി മുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഓരോമഴത്തുള്ളിയെയും വരവേല്ക്കാനായ് നൃത്തംവയ്ക്കുകയാണ് . ഈസമയം മനസ്സിൽ ആനന്ദപ്പൂമഴ പെയ്തുതുടങ്ങി . ആ പൂമഴയിൽ മനസിന്റെ താഴ്വാരങ്ങളിൽ എവിടെ.... ? എവിടെ ഞാൻ !!? പുള്ളിയുടുപ്പുമിട്ട് പുല്ച്ചാടിക്കും പൂമ്പാറ്റകൾക്കുമൊപ്പം പൂവുകൾ...