Posts

വാഴക്കുല യ്ക്ക് 80 വയസ്സ്

Image
  വാഴക്കുല ക്കു 80  വയസ്സ്  =============  ചങ്ങമ്പുഴ കാലഘട്ടത്തോട് കലഹിക്കുന്ന , അടിമ ഉടമ, ജന്മി കുടിയാൻ   സമ്പ്രദായവും ഉച്ചനീചത്വവും നിലനില്ക്കേ,വിശപ്പിനോട് പൊരുതിയ ഒരു സമൂഹവും പ്രതിപാദ്യമായ് 1937 ഇൽ  ചങ്ങമ്പുഴ രചിച്ച അതിപ്രശസ്തമായ വാഴക്കുല എന്ന കൃതി പിറന്നിട്ട് ഏതാണ്ട് 80 വർഷമാകുന്നു!  സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്ന , ഒരു തലമുറയ്ക്കു മുഴുവനും വിപ്ലവോർജ്ജം പകർന്ന കവിതയാണു.ഇത്.  തോൽക്കുന്നവന്റെ, പുറംതള്ളപ്പെടുന്നവന്റെ  മനഃസാക്ഷിക്കൊപ്പം നിന്ന കവിത ,അതുകൊണ്ടുതന്നെ കാലത്തെ അതിജീവിക്കാൻ പോന്ന കവിതയായി ഇന്നും വാഴക്കുലയെ കാണാം!   ഭാഷയും ലളിതപദങ്ങളും അഞ്ചിക്കുഴഞ്ഞുലഞ്ഞാടി കാവ്യനർത്തകി ലയലാസ്യനൃത്തം വച്ച തൂലികയിൽ നിന്നും ആ സൗന്ദര്യം ഒട്ടുംചോരാതെയാണു കാലത്തോടു പൊരുതുന്ന ,വെല്ലുവിളിക്കുന്ന , വാഴക്കുല പോലൊരു കൃതി കവി രചിച്ചിരിക്കുന്നത്.  മരതകക്കൂമ്പു പൊടിച്ചുവന്ന പോലെയാണു മനതാരിലോരോരോ   ആശകൾ എന്നതിൽ  , ആ 'മരതകക്കൂമ്പു ' എന്നതു എത്ര സുന്ദരപദമാണു!!  സുന്ദരോപമയാണു ! മലയപ്പുലയന്റേയും കുടുംബത്തിന്റെയു...

ഓയിൽ പെയ്ന്റിങ്ങ് !കുഞ്ഞല യ്ക്കു

Image
കുഞ്ഞല ക്കൊരു പൊന്നുമ്മ  ***********************  കുഞ്ഞല പിറന്നു ! ഇന്നലെ എന്റെ പെയ്ന്റിങ്ങും പൂർത്തിയായി. അജീഷും മഞ്ജുവും( Ajeesh lal & Manju Raj ) കല്ല്യാണം കഴിഞ്ഞു കാണാൻ വന്നപ്പോൾ പ്രിന്റ് ചെയ്ത ചിത്രത്തോടെയുള്ള വലിയൊരു കാൻ വാസും ബ്രഷും ഓയിൽ പെയിന്റും എല്ലാം കൊണ്ടുതന്നു . ഇത്രയും വലിയൊരു സാധനം ! എന്തുചെയ്യണം ,എങ്ങനെ സാധിക്കും? ഞാൻ അന്തംവിട്ടു കുന്തം വിഴുങ്ങിയിരുന്നു  കുറച്ചുദിവസം!  അവസാനം വാട്ടർകളർ ചെയ്ത പരിചയത്തിൽ മടക്കിപ്പിടിച്ച കാന്വാസിൽ ചില മണ്ടത്തരങ്ങളൊക്കെ പരീക്ഷിച്ചു .ആകെക്കൂടെ  എന്തോ പന്തികേടു മണത്തു അതവസാനിപ്പിച്ചു വച്ചു. പിന്നെ നമ്മുടെ ചിത്രകാരി കൂട്ടുകാരി ചമയം പ്രിയ്യയോട് ചോദിച്ചു. പുള്ളി ചില സൂത്രപ്പണികളൊക്കെ പറഞ്ഞുതന്നു. . എന്നിട്ടും കാൻ വാസിന്റെ വിസ്തൃതി കണ്ട് ഞാൻ പിന്നേം അതവസാനിപ്പിച്ചു വച്ചു. പിന്നേം മാസങ്ങൾ കഴിഞ്ഞു, പ്രിയ എന്നെക്കാണാൻ വന്നപ്പോ ഓയില്  പെയിന്റ് ഒളിവിൽ പോയി.തത്ക്കാലം  പോസ്റ്റൽ കളർ വച്ച് പ്രിയ ഏതാനും ടിപ്സ് കാണിച്ചു തന്നു. അതിൽ ആവേശം കേറി ഞാനും തുടർന്നു. അങ്ങനെ  ഒളിവിൽ പോയ ഓയിൽ പെയിന്റി വേണ്ടിയുള്ള അന്വേ...

അവകാശ പത്രിക സമർപ്പണം!

 ഭിന്നശേഷി ക്കാരുടെ അവകാശ പത്രികയിലേക്ക്   നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.  ************* ഞാൻ മായ ബാലകൃഷ്ണൻ .  എറണാകുളം ജില്ലയിൽ അങ്കമാലി മുനിസിപ്പാലിറ്റിയിൽ നായത്തോട് വാസിയാണു! മെഡിക്കൽ ബോർഡ് അംഗീകരിച്ച 90%  ചലനവൈകല്യാണു എനിക്കുള്ളത്....   പ്രതിഷേധ കൂട്ടായ്മയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ല. അതിനാൽ എന്നെപ്പോലുള്ളവർക്ക് ലഭിക്കേണ്ട ചില പ്രത്യേക ആവശ്യങ്ങൾ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി  ഈ കൂട്ടായ്മയുടെ സമക്ഷംവയ്ക്കുകയാണു! *1*   ഇത്രയും *കടുത്തരീതിയിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക്* അവരുടെ ഓരോ ദിനവും തള്ളിനീക്കുന്നതിനു *അത്യാവശ്യം ആരോഗ്യമുള്ള ഒരാളുടെ സഹായം* ആവശ്യമാണു. ദിനചര്യകൾ കൂടാതെ ,പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും  (ഭക്ഷണം കഴിക്കുന്നതിനും , വസ്ത്രം ധരിക്കുന്നതിനും ,കുളിക്കുന്നതിനോ എന്തിനു ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിനു പോലും  ) ആൾസഹായം  ആവശ്യമുള്ളവരാണു ഇക്കൂട്ടർ !    ഇവർക്കുവേണ്ടിയാണു പരിചരണത്തിനു *ആശ്വാസകിരൺ പദ്ധതി*വച്ചിരിക്കുന്നത്!  എന്നാൽ. *ഈ വ്യക്തിയെ പരിചരിക്കുന്ന കുടുംബാംഗ...

ഓണപ്പതിപ്പ് .ഫിക്ക്ഷൻ എഴുത്തു !

Image
അക്ഷരദീപം മതുറന്നകത്തു സാംസ്കാരികം ഓണപ്പതിപ്പ് 2017 

അമ്മുവിന്റെ ഓണം

Image
അമ്മുവിന്റെ ഓണം. ===============  അമ്മേ ...നാളെയാണോ അമ്മേ നമ്മളു പോണത്. അമ്മു എന്നും ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും.'ഓണപ്പരീക്ഷ കഴിഞ്ഞിട്ട് വേണം എന്ന് എത്ര പറഞ്ഞതാ അമ്മൂ....'   അവൾക്ക് തിടുക്കം ആയി..എങ്ങനേങ്കിലും ഈ ഓണപ്പരീക്ഷ ഒന്ന് കഴിഞ്ഞിട്ടു വേണം മുത്തശ്ശിയുടെ വീട്ടിൽ പോവാൻ. അങ്ങനെ കാത്തുകാത്തിരുന്നു ഓണം ഇങ്ങ് എത്തി. പരീക്ഷേം കഴിഞ്ഞു. അവൾക്ക് സന്തോഷം അടക്കാനാവണില്ലാ...മ്മ്മ്...ഇനി നാളെ  വീട്ടിലെ പൂക്കളമിടലും നാട്ടിലെ ഓണക്കളീം ഓണസദ്യേം കഴിഞ്ഞാ പിന്നെ പുത്തനുടുപ്പൂം ഇട്ട്  ഒരു യാത്ര പോവാം..ഓണത്തിനും വിഷൂനും മാത്രം ഉണരുന്നൊരു വീടാണത് .മുത്തശ്ശീം മുത്തശ്ശനും പിന്നെ ഒരു കുഞ്ഞമ്മാവനും മാത്രമുള്ള വീട് .   മൂന്നുംനാലും ബസ് കയറി അവിടെ എത്തുമ്പോഴേക്കും സന്ധ്യയാവും.   " വിശാല വല്ല്യമ്മേം ദേവയാനി ചിറ്റേം ഒക്കെ ഇപ്പൊ എത്തീട്ടുണ്ടാവും ല്ലേ അമ്മേ ? അതോ നമ്മളാണോ ആദ്യം ചെല്ലുന്നേ ? " എന്തൊക്കെ ചോദ്യങ്ങളും ആകാംക്ഷകളുമായിരിക്കും ,അവിടെ എത്തുംവരേ ...!  ഉച്ചതൊട്ടേ  ഓരോ ബസ്സ് വരുമ്പോഴും മുത്തശ്ശൻ  ബസ് സ്റ്റോപ്പിൽ വന്ന് കാത്ത്  നിക്കുന്നുണ്ടാവും.ബ...
Image
ഓണസ്മൃതികളില്‍ ഒരു പൂവട്ടിയുണ്ടായിരുന്നു . കൂട്ടം കൂട്ടമായി കുട്ടികള്‍ കാടായ കാടും മേടും തൊടികളും ചാടിക്കടന്നു മത്സരിച്ചു മത്സരിച്ച് പൂ പറിക്കുമ്പോള്‍   എല്ലാവരുടേം കൈകളില്‍ പൂ തൊട്ടികള്‍ ഉണ്ടാകും . കുട്ടയും മുറവും നെയ്യുന്നവര്‍ ഓണക്കാലത്ത് കുഞ്ഞു കുഞ്ഞു പൂ തൊട്ടികള്‍ ഉണ്ടാക്കി തരും ,നാഴിയുടെയും അതിനെക്കാള്‍ കുറച്ചു വലിപ്പത്തിലുമുള്ള പൂതൊട്ടികള്‍. പിന്നെ പിന്നെ ചേമ്പിലയും കാട്ടുതാളിന്റെ ഇലയുമാണ്  പൂതൊട്ടികള്ക്ക് പകരം വന്നത് . മരം കേറ്റവും വേലി ചാട്ടവും പഠിക്കുന്നതും ഓണക്കാലത്ത് തന്നെയാ.!പൂ പറിക്കാന്‍ പ്രത്യേക സമയോന്നൂല്ല്യല്ലോ . രാവിലെ പാല് മേടിക്കാന്‍ പോകുമ്പോഴോ ,അമ്പലത്തില്‍ പോകുമ്പോഴോ,  സ്കൂളില്‍ പോകുമ്പോഴോ , എങ്ങോട്ട് തിരിഞ്ഞാലും വേലിപ്പുറത്തെക്ക് ചാഞ്ഞുനില്ക്കുന്ന ഒരു കമ്പോ ഇതളോ കണ്ടാ കണ്ണ് അതിലുടക്കും .  കുട്ടികളില്‍ ഈ മോഷണ വാസന പൊട്ടി മുളയ്ക്കുന്നതു ഓണക്കാലത്ത് ആണെന്നാ എന്റെ് ‘ഒരിത്’ ! അതുപോലെ നാളേക്ക് വിരിയാന്‍ വേണ്ടി കാത്തുവച്ച കട്ട ചെമ്പരത്തിയൊ , കോളാമ്പിപ്പൂവോ കാണാതെ പോയാലും വല്ലാത്ത ‘ഒരിത്’ തന്നെയാ ........... ഇനി ‘ ഇത്’ കള്ക്കൊല്ലാം വിട ! ...

ഓണസ്മരണ

Image
     ഓണവില്ല്   (ഓണം മധ്യകേരളത്തിൽ) ************************* ഉത്സവങ്ങളും ആഘോഷങ്ങളും എപ്പൊഴും കൂടുതലായും ആഹ്ലാദിപ്പിക്കുന്നത് കുട്ടികളെയാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം ഓണം എന്നുകേൾക്കുമ്പോളൊക്കെ നാം ബാല്യത്തിലേക്ക് ഇറങ്ങിപ്പോകുന്നത്. ഓണത്തിനൊപ്പംവരുന്ന ഒരുകൂട്ടം ഓണപ്പദങ്ങൾ മലയാളത്തിനുമാത്രം സവിശേഷമായിട്ടുള്ളത് വളരെ രസകരമായി തോന്നാം. ഓണപ്പരീക്ഷയിൽതുടങ്ങി ഓണത്തപ്പൻ, ഓണക്കോടി, ഓണസദ്യ, ഓണനിലാവ്, ഓണത്തുമ്പി, ഓണപ്പൂക്കളം, പുത്തനോണം പിള്ളേരോണം. എല്ലാം പോയിട്ട് ഇപ്പൊ ഓണംബംബർ, ഓണം അഡ്വാൻസ്, ഓണം ഉത്സവബത്ത...ഹാ....! എന്തൊരോണം!!... ചിങ്ങം എന്നുകേൾക്കുമ്പോഴേ പുഞ്ചിരി തൂകിവരുന്ന മാസം! മനസ്സും മാനവുമൊക്കെ തെളിഞ്ഞെത്തുന്ന നിറവിന്റെ, സമൃദ്ധിയുടെ കാലം. ചിങ്ങത്തിലെ അത്തംതുടങ്ങി പത്തുദിവസം പൂവിട്ട് ഓണംകൊള്ളും എന്നാണല്ലോ പറയുന്നത്. കേരളത്തിൽത്തന്നെ തെക്ക് വടക്ക് ഭേദത്തിൽ ഓണത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് ചെറിയ വ്യത്യസ്തത ഉണ്ട്.  ഞങ്ങളുൾപ്പെടുന്ന മധ്യകേരളത്തിൽ ഞങ്ങളുടെയൊക്കെ ബാല്യത്തിൽ അത്തത്തിനുമുൻപേ ഓണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. പൂവിടാൻ മണ്ണുകൊണ്ട് പ്രത്യേകം...