Posts

അങ്കമാലിക്ക് നന്ദി

Image
2017:ഒക്ടോബർ 1 അങ്കമാലി നഗരസഭയുടെ സ്നേഹാദരവ് ഏറ്റുവാങ്ങാൻ  കേരളോത്സവംസമാപന വേദിയായ    നായത്തോട് ജി മെമ്മോറിയൽ സ്കൂളിൽ   പോയി.  എഴുത്തിനപ്പുറം /ഒരു സാധാരണ വ്യക്തി എന്നതിലുപരി ഞാൻ ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികൂടിയാണല്ലോ.ഈ സമൂഹത്തോട്  രണ്ടുവാക്ക് സംസാരിക്കണം എന്ന് എനിക്കും തോന്നി! .അങ്ങനെ  പോയതാണു.ദീർഘവർഷങ്ങൾക്കു ശേഷമാണു ഞാൻ ആ പൂർവ്വവിദ്യാലയത്തിലേക്ക് എത്തിയത്.  ഞാൻ കവിതകൾ ചൊല്ലിവളർന്ന വിദ്യാലയം , വേദികൾ കയറി മൈക്കിനു മുന്നിൽ നിന്നിട്ടുള്ളതും എല്ലാം ഇവിടെയായിരുന്നല്ലോ എന്ന സന്തോഷം അന്ന് എന്റെ വാക്കുകളിൽ തുടിച്ചു നിന്നു.   .അതിനു അവസരം തന്നവരോട് ആദ്യം തന്നെ നന്ദി പറഞ്ഞു തുടങ്ങി.  എന്റെ ഗുരുക്കന്മാരെയും സ്മരിച്ചു അനുഗ്രഹത്തോടെ  സംസാരം തുടർന്നു.. "   അക്ഷരം വെളിച്ചമാണു  അറിവാണു ആനന്ദമാണു. എനിക്കിത്  ആത്മവിശ്വാസവും ആർജ്ജവവുമാണു തന്നിരിക്കുന്നത്.   അക്ഷരവഴികളിൽ എഴുത്ത് എന്നത് ഇരുട്ടിനെ അകറ്റി വെളിച്ചം   പകരുന്നതാണു . ഇരുട്ട്  മനുഷ്യമനസ്സുകളിലെയാവാം, സമൂഹത്തെ /രാഷ്ട്രത്ത ബാധിച്...

ജീവിതമേ ! നിനക്കു മുന്നിൽ !!

വേൾഡ്  പാലിയേറ്റീവ് ഡേ 2017  ഒക്ടോബർ രണ്ടാം ശനി  =================== " ജീവിച്ചു തീർക്കാനുള്ള സമയത്തെ അറിയുമ്പോളേ നമ്മൾ ജീവിതത്തെ അറിയൂ!, ജീവിതത്തിന്റെ വിലയെന്തെന്ന് അറിയൂ ! "  റാന്റി പോഷ് എന്നൊരു  വിഖ്യാതനായ അമേരിക്കൻ ശാസ്ത്രജ്ഞൻ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളെ മുന്നിൽക്കണ്ടു എഴുതിയ പുസ്തക്കുറിപ്പിലെ വരികളാണിത് . ജീവിതം ഒരു സമസ്യയാണു .നല്ല ഒഴുക്കുള്ള ജീവിതത്തെ പെട്ടെന്നു തടഞ്ഞുനിറുത്തിക്കൊണ്ടായിരിക്കും ചിലപ്പോൾ വളരെ നിർണ്ണായകമായ പ്രതിസന്ധി ജീവിതത്തിൽ നേരിടേണ്ടിവരുന്നത് .   ഒരു രോഗി ,ദൈവമായി കാണുന്ന ഡോക്ടർ ആയിരിക്കും ചിലപ്പോൾ സ്വല്പം വിഷമത്തോടെയെങ്കിലും പറയുന്നത് ' ശരീരത്തെ കാർന്നുതിന്നുന്ന ഒരു മഹാരോഗം നിങ്ങളെ പിടിപെട്ടിട്ടുണ്ട് . നമുക്ക് ശ്രമിക്കാം, ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ എന്നൊക്കെ '  സ്വാഭാവികമായും ആരും തളർന്നുപോകുന്ന നിമിഷങ്ങളാണു. നഷ്ടപ്പെടലുകളുടെ കൂമ്പാരം,മനസ്സിലെ  ആശകളും പ്രതീക്ഷകളും ,നമ്മളില്ലെങ്കിൽ..... !!''  ഒരു നിമിഷം കടന്നുവരുന്ന ആധികൾ തീക്കാറ്റുപോലെ നമ്മെ /മനസ്സിനെ  കാർന്നുതിന്നും!തുടർന്നുള്ള അനക്കമറ്റ ജീ...

ഗ്രീൻ പാലിയേറ്റീവ് അംഗീകാരം!

Image
ഒരു ഓർമ്മക്കുറിപ്പ്                                  -മായ ബാലകൃഷ്ണൻ      ജീവിതയാത്രയിൽ പിൻ തിരിഞ്ഞ് നോക്കുമ്പോൾ ഒരു വട്ടം കൂടി കാണണം എന്ന് ആഗ്രഹം തോന്നിയിട്ടുള്ള ചുരുക്കം ചില വ്യക്തികൾ നമുക്കേവരിലുമുണ്ടാകും .എന്റെ തിരൂർ ഡയറിക്കുറിപ്പുകൾ :-- തുറക്കുമ്പോൾ നിങ്ങൾക്കും  കാണാം ഞാൻ തേടി നടക്കുന്ന  സൈനബയെ ....      1990 ,91 കാലഘട്ടം .പുറമേ കുവൈറ്റ് ,സൗദി യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. തീക്ഷ്ണ വേദനകളുടെ യാതനകൾക്കു ശേഷം അകമേ ഒരു ശീതയുദ്ധത്തിന്റെ കാലയളവിലാണ് ഞാൻ ,തിരൂർ ഗാന്ധിയൻ പ്രകൃതി ചികിൽസാ കേന്ദ്രത്തിൽ എത്തുന്നത് .      കോളേജ് ,ക്യാമ്പസ് തുടങ്ങിയ സുന്ദര സ്വപ്നങ്ങൾക്ക് എല്ലാം പൂർണ്ണ അവധി കൊടുത്ത് അകത്തു കയറിക്കൂടിയ 'ചേഷ്ട' യെ തുരത്താനായ് ' പൊതി'കൾ ഓരോന്നും തിരഞ്ഞു നടക്കുകയായിരുന്നു .അങ്ങനെ അലോപ്പതി ,ഹോമിയോപ്പതി ആയുർവേദപൊതികൾ ഓരോന്നും കഴിഞ്ഞാണു നാച്ച്വറോപ്പതിയെന്ന പ്രകൃതിചികിൽസ തിരഞ്ഞെടുക്കുന്നത് .     ഡോക്ടർ എന്ന നിലയിലും ഒരു വ...

വാഴക്കുല യ്ക്ക് 80 വയസ്സ്

Image
  വാഴക്കുല ക്കു 80  വയസ്സ്  =============  ചങ്ങമ്പുഴ കാലഘട്ടത്തോട് കലഹിക്കുന്ന , അടിമ ഉടമ, ജന്മി കുടിയാൻ   സമ്പ്രദായവും ഉച്ചനീചത്വവും നിലനില്ക്കേ,വിശപ്പിനോട് പൊരുതിയ ഒരു സമൂഹവും പ്രതിപാദ്യമായ് 1937 ഇൽ  ചങ്ങമ്പുഴ രചിച്ച അതിപ്രശസ്തമായ വാഴക്കുല എന്ന കൃതി പിറന്നിട്ട് ഏതാണ്ട് 80 വർഷമാകുന്നു!  സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്ന , ഒരു തലമുറയ്ക്കു മുഴുവനും വിപ്ലവോർജ്ജം പകർന്ന കവിതയാണു.ഇത്.  തോൽക്കുന്നവന്റെ, പുറംതള്ളപ്പെടുന്നവന്റെ  മനഃസാക്ഷിക്കൊപ്പം നിന്ന കവിത ,അതുകൊണ്ടുതന്നെ കാലത്തെ അതിജീവിക്കാൻ പോന്ന കവിതയായി ഇന്നും വാഴക്കുലയെ കാണാം!   ഭാഷയും ലളിതപദങ്ങളും അഞ്ചിക്കുഴഞ്ഞുലഞ്ഞാടി കാവ്യനർത്തകി ലയലാസ്യനൃത്തം വച്ച തൂലികയിൽ നിന്നും ആ സൗന്ദര്യം ഒട്ടുംചോരാതെയാണു കാലത്തോടു പൊരുതുന്ന ,വെല്ലുവിളിക്കുന്ന , വാഴക്കുല പോലൊരു കൃതി കവി രചിച്ചിരിക്കുന്നത്.  മരതകക്കൂമ്പു പൊടിച്ചുവന്ന പോലെയാണു മനതാരിലോരോരോ   ആശകൾ എന്നതിൽ  , ആ 'മരതകക്കൂമ്പു ' എന്നതു എത്ര സുന്ദരപദമാണു!!  സുന്ദരോപമയാണു ! മലയപ്പുലയന്റേയും കുടുംബത്തിന്റെയു...

ഓയിൽ പെയ്ന്റിങ്ങ് !കുഞ്ഞല യ്ക്കു

Image
കുഞ്ഞല ക്കൊരു പൊന്നുമ്മ  ***********************  കുഞ്ഞല പിറന്നു ! ഇന്നലെ എന്റെ പെയ്ന്റിങ്ങും പൂർത്തിയായി. അജീഷും മഞ്ജുവും( Ajeesh lal & Manju Raj ) കല്ല്യാണം കഴിഞ്ഞു കാണാൻ വന്നപ്പോൾ പ്രിന്റ് ചെയ്ത ചിത്രത്തോടെയുള്ള വലിയൊരു കാൻ വാസും ബ്രഷും ഓയിൽ പെയിന്റും എല്ലാം കൊണ്ടുതന്നു . ഇത്രയും വലിയൊരു സാധനം ! എന്തുചെയ്യണം ,എങ്ങനെ സാധിക്കും? ഞാൻ അന്തംവിട്ടു കുന്തം വിഴുങ്ങിയിരുന്നു  കുറച്ചുദിവസം!  അവസാനം വാട്ടർകളർ ചെയ്ത പരിചയത്തിൽ മടക്കിപ്പിടിച്ച കാന്വാസിൽ ചില മണ്ടത്തരങ്ങളൊക്കെ പരീക്ഷിച്ചു .ആകെക്കൂടെ  എന്തോ പന്തികേടു മണത്തു അതവസാനിപ്പിച്ചു വച്ചു. പിന്നെ നമ്മുടെ ചിത്രകാരി കൂട്ടുകാരി ചമയം പ്രിയ്യയോട് ചോദിച്ചു. പുള്ളി ചില സൂത്രപ്പണികളൊക്കെ പറഞ്ഞുതന്നു. . എന്നിട്ടും കാൻ വാസിന്റെ വിസ്തൃതി കണ്ട് ഞാൻ പിന്നേം അതവസാനിപ്പിച്ചു വച്ചു. പിന്നേം മാസങ്ങൾ കഴിഞ്ഞു, പ്രിയ എന്നെക്കാണാൻ വന്നപ്പോ ഓയില്  പെയിന്റ് ഒളിവിൽ പോയി.തത്ക്കാലം  പോസ്റ്റൽ കളർ വച്ച് പ്രിയ ഏതാനും ടിപ്സ് കാണിച്ചു തന്നു. അതിൽ ആവേശം കേറി ഞാനും തുടർന്നു. അങ്ങനെ  ഒളിവിൽ പോയ ഓയിൽ പെയിന്റി വേണ്ടിയുള്ള അന്വേ...

അവകാശ പത്രിക സമർപ്പണം!

 ഭിന്നശേഷി ക്കാരുടെ അവകാശ പത്രികയിലേക്ക്   നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.  ************* ഞാൻ മായ ബാലകൃഷ്ണൻ .  എറണാകുളം ജില്ലയിൽ അങ്കമാലി മുനിസിപ്പാലിറ്റിയിൽ നായത്തോട് വാസിയാണു! മെഡിക്കൽ ബോർഡ് അംഗീകരിച്ച 90%  ചലനവൈകല്യാണു എനിക്കുള്ളത്....   പ്രതിഷേധ കൂട്ടായ്മയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ല. അതിനാൽ എന്നെപ്പോലുള്ളവർക്ക് ലഭിക്കേണ്ട ചില പ്രത്യേക ആവശ്യങ്ങൾ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി  ഈ കൂട്ടായ്മയുടെ സമക്ഷംവയ്ക്കുകയാണു! *1*   ഇത്രയും *കടുത്തരീതിയിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക്* അവരുടെ ഓരോ ദിനവും തള്ളിനീക്കുന്നതിനു *അത്യാവശ്യം ആരോഗ്യമുള്ള ഒരാളുടെ സഹായം* ആവശ്യമാണു. ദിനചര്യകൾ കൂടാതെ ,പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും  (ഭക്ഷണം കഴിക്കുന്നതിനും , വസ്ത്രം ധരിക്കുന്നതിനും ,കുളിക്കുന്നതിനോ എന്തിനു ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിനു പോലും  ) ആൾസഹായം  ആവശ്യമുള്ളവരാണു ഇക്കൂട്ടർ !    ഇവർക്കുവേണ്ടിയാണു പരിചരണത്തിനു *ആശ്വാസകിരൺ പദ്ധതി*വച്ചിരിക്കുന്നത്!  എന്നാൽ. *ഈ വ്യക്തിയെ പരിചരിക്കുന്ന കുടുംബാംഗ...

ഓണപ്പതിപ്പ് .ഫിക്ക്ഷൻ എഴുത്തു !

Image
അക്ഷരദീപം മതുറന്നകത്തു സാംസ്കാരികം ഓണപ്പതിപ്പ് 2017