" നിഷ്കാസിതരുടെ ആരൂഢം" (കവിതാസമാഹാരം) പ്രകാശനം . ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിനമായി ഈ പ്രകാശന ചടങ്ങ് . വയലാർ കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ എന്ന് ആദ്യം തന്നെ ഫേസ്ബുക്കിൽ കുറിക്കുമ്പോൾ അതിത്രയും സ്വപ്ന തുല്യമാവുമെന്ന് കരുതിയിരുന്നേയില്ലാ.... വയലാർ കുടുംബത്തിൽ നിന്ന് സാക്ഷാൽ വയലാറിന്റെ പ്രിയ പത്നി ഇപ്പൊ നമ്മുടെയൊക്കെ അമ്മയായി തീർന്ന ഭാരതി തമ്പുരാട്ടിയും ,അച്ഛന്റെ പാരമ്പര്യത്തിൽ ഗാനരചന നടത്തി മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച വയലാർ ശരച്ചന്ദ്രവർമ്മ , പത്നി , സഹോദരിമാർ നമ്മുടെ പ്രിയപ്പെട്ട ഇന്ദുലേഖാ ചേച്ചിയും അനിയത്തി സിന്ധുവും എല്ലാവരും വേദിയിൽ വന്നു പ്രകാശന ചടങ്ങിനു സാക്ഷിയായി. ബഹുമാനാദരങ്ങളോടെ ശരത് സർ എന്നു വിളിച്ചിരുന്ന എനിക്ക് ചടങ്ങ് കഴിയുമ്പോഴേക്കും ശരത്തേട്ടൻ എന്നു തന്നെ മനസുതുറന്ന് വിളിക്കാവുന്ന വിധം വാത്സല്യവും സാഹോദര്യവും നിറച്ചു തന്നു! വേദിയിൽ സ്വാഗതം ചെയ്തു കൊടുത്ത പൂവ് ശരത്തേട്ടൻ അതപ്പോൾ തന്നെ കൊച്ചുകുട്ടിക്കെന്ന പോലെ എന്റെ നേരെ നീട്ടി... കുറച്ചു കഴിഞ്ഞ് എനിക്കും കിട്ടി ഒരു പൂവ് ! ഞാനും അതപ്പോൾ തന്നെ ഒന്ന...