നാട്കടത്തുക


നാട് കടത്തുക ... (2014)
പുരുഷാധിപത്യത്തിന്‍റെ മുന കൂര്‍പ്പിച്ച പരാമര്‍ശമാണ് ഡല്‍ഹി പീഡന കേസിലെ മുഖ്യ പ്രതിയുടെയും അഭിഭാഷകരുടെതും . ഇന്ത്യാ രാജ്യത്തിനും ഇവിടത്തെ പുരുഷ വര്‍ഗ്ഗത്തിന്റെയും മുഖത്ത് കരി വാരി തേക്കുന്ന ഒന്ന് !
ഡോക്യുമെന്റ്രി യില്‍ നഗ്ന സത്യങ്ങള്‍ പലതും  വിളിച്ചു പറയുന്നുണ്ട് . എങ്കിലും ,വിദേശത്ത് ഇത് നിരോധിക്കണമായിരുന്നു എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം .കുടുംബ കാര്യങ്ങള്‍ എന്തിനു കടിച്ചു പറിക്കാന്‍ മറ്റുള്ളവര്‍ക്ക് ഇട്ടു കൊടുക്കണം !!?
   എന്നാല്‍ ഇന്ത്യാക്കാര്‍ ഇത് കാണുക തന്നെ വേണമായിരുന്നു .
ഇന്ത്യയെക്കുറിച്ച് വേണ്ടതിലേറെ തരംതാണ കാഴ്ച്ചപ്പാടുകള്‍ ആണ് ഇന്നും വിദേശങ്ങളില്‍ നിലനില്‍ക്കുന്നത് . ഏതൊരു ഇന്ത്യക്കാരനേയും സംസ്കാര ശൂന്യനായ മനുഷ്യനായേ ലോകം നോക്കി കാണൂ .
 ഈ  ഈ ഡോക്യുമെന്റ്രി സംപ്രേക്ഷണത്തിനു ശേഷം ജെര്‍മ്മന്‍ യുനിവേര്സിടിയില്‍ ഇതിന്റെ പേരില്‍  ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി  പ്രവേശന വിലക്ക് നേരിട്ടതും നമ്മള്‍ കൂട്ടി വായിക്കേണ്ടതുണ്ട്.
   നാഗാലാ‌‍ന്‍ഡില്‍ ഉണ്ടായ സംഭവവും കൂടി , കൂട്ടി വായിക്കുമ്പോള്‍ നിയമം കൈയ്യിലെടുക്കാന്‍ ജനങ്ങളെ അനുവദിക്കില്ല എന്ന ഭരണ ഘടന ചട്ടക്കൂടും ,മുഖ വിലയ്ക്കെടുത്താല്‍ നമ്മുടെ നിയമങ്ങള്‍ എന്നെ മാറ്റിയെഴുതെണ്ടാതാണ് എന്ന് ബോധ്യമാവും . വധശിക്ഷയെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എതിര്‍ക്കുമ്പോള്‍ ഇത്തരം ക്രിമിനലുകളെ രാജ്യ ദ്രോഹ കുറ്റംചുമത്തി നാട് കടത്തുകയാണ് വേണ്ടത്

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!