Posts

Showing posts from November 8, 2015

വർഷ മേഘ സന്ധ്യകൾ !

Image
 💗💗🌿🌿🌹 വർഷ മേഘ സന്ധ്യകൾ ! 💗🌹🌼 വർഷ മേഘ സന്ധ്യകളിൽ കുങ്കുമ വർണ്ണം ചാലിച്ചൊരു   മുത്തശ്ശി കാലം ഇന്നും കടന്നു വരാറുണ്ട് . ആരവവും ഉൽസവവും നിറഞ്ഞ   കുട്ടിക്കാലം   ! അന്നെല്ലാം ഓണക്കാലത്ത് ,  വീട്ടിലെ പൂക്കളമിടലും നാട്ടിലെ  ഓണക്കളീം ഓണസദ്യേം കഴിഞ്ഞാ പിന്നെ   ഒരു  യാത്രയുണ്ടായിരുന്നു .  മുത്തശ്ശി വീട്ടിലേക്ക് . ഓണത്തിനും വിഷൂനും മാത്രം ഉണരുന്ന വീടാണത്  . മുത്തശ്ശീം മുത്തശ്ശനും പിന്നെ ഒരു കുഞ്ഞമ്മാവനും മാത്രമുള്ള വീട് . കുഞ്ഞമ്മാമന്‍ എന്ന് പറഞ്ഞാ മുത്തശ്ശീടെ അനിയനായി വരും .കുഞ്ഞമ്മാമന്‍റെ  കാതില്‍ കടുക്കനൊക്കെയിട്ടിട്ടുണ്ട് .വീട്ടു പറമ്പിലും പാടത്തും നെല്ലുണക്കാനും കൃഷി പണികളില്‍ സഹായിക്കാനും എന്തിനും ഓപ്പെ എന്ന് വിളിച്ചോണ്ട് , മുത്തശ്ശിക്കു കൂട്ട് കുഞ്ഞമ്മാനുണ്ടാകും . മൂന്നും നാലും ബസ്‌ കയറി അവിടെ എത്തുമ്പോഴേക്കും സന്ധ്യയാവും.   " വിശാല വല്ല്യമ്മേം ദേവയാനി ചിറ്റേം ഒക്കെ ഇപ്പൊ എത്തീട്ടുണ്ടാവും ല്ലേ അമ്മേ ? അതോ നമ്മളാണോ ആദ്യം ചെല്ലുന്നേ ? " എന്തൊക്കെ ചോദ്യങ്ങളും ആകാംക്ഷകളുമായിരിക്കും ,അവിടെ എത്തുന്ന വരേ ...! ഉച്ച ത...