അമ്മുവിന്റെ ഓണം

അമ്മുവിന്റെ ഓണം. =============== അമ്മേ ...നാളെയാണോ അമ്മേ നമ്മളു പോണത്. അമ്മു എന്നും ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും.'ഓണപ്പരീക്ഷ കഴിഞ്ഞിട്ട് വേണം എന്ന് എത്ര പറഞ്ഞതാ അമ്മൂ....' അവൾക്ക് തിടുക്കം ആയി..എങ്ങനേങ്കിലും ഈ ഓണപ്പരീക്ഷ ഒന്ന് കഴിഞ്ഞിട്ടു വേണം മുത്തശ്ശിയുടെ വീട്ടിൽ പോവാൻ. അങ്ങനെ കാത്തുകാത്തിരുന്നു ഓണം ഇങ്ങ് എത്തി. പരീക്ഷേം കഴിഞ്ഞു. അവൾക്ക് സന്തോഷം അടക്കാനാവണില്ലാ...മ്മ്മ്...ഇനി നാളെ വീട്ടിലെ പൂക്കളമിടലും നാട്ടിലെ ഓണക്കളീം ഓണസദ്യേം കഴിഞ്ഞാ പിന്നെ പുത്തനുടുപ്പൂം ഇട്ട് ഒരു യാത്ര പോവാം..ഓണത്തിനും വിഷൂനും മാത്രം ഉണരുന്നൊരു വീടാണത് .മുത്തശ്ശീം മുത്തശ്ശനും പിന്നെ ഒരു കുഞ്ഞമ്മാവനും മാത്രമുള്ള വീട് . മൂന്നുംനാലും ബസ് കയറി അവിടെ എത്തുമ്പോഴേക്കും സന്ധ്യയാവും. " വിശാല വല്ല്യമ്മേം ദേവയാനി ചിറ്റേം ഒക്കെ ഇപ്പൊ എത്തീട്ടുണ്ടാവും ല്ലേ അമ്മേ ? അതോ നമ്മളാണോ ആദ്യം ചെല്ലുന്നേ ? " എന്തൊക്കെ ചോദ്യങ്ങളും ആകാംക്ഷകളുമായിരിക്കും ,അവിടെ എത്തുംവരേ ...! ഉച്ചതൊട്ടേ ഓരോ ബസ്സ് വരുമ്പോഴും മുത്തശ്ശൻ ബസ് സ്റ്റോപ്പിൽ വന്ന് കാത്ത് നിക്കുന്നുണ്ടാവും.ബ...