കൃഷ്ണ കവിത

എന്നും കാണുവാന്‍ .......... എന്നും കാണുവാന്‍ മോഹിക്കുന്നൊരു രൂപമുണ്ടെന്നിലുണ്ണിക്കണ്ണാ ..... മോദമോടുമാനന്ദമോടുമെന്‍ മനതാരിലെന്നും മിഴിപ്പൂ കണ്ണാ ........! ഗോപിക്കുറിയണിഞ്ഞും പൊന്നോടക്കുഴലൊന്നുമൂതി മേടുകള്‍ തോറും പാടി നടന്നോരുണ്ണീ...! നെറുകയില്‍ തിരുകിയ മയില്‍പ്പീലിയോടും മാമ്പൂ മണക്കും കാര്‍ - മുകില്‍ ചേലോടും മഞ്ഞത്തിരുവാടയൊ- ന്നരയില്‍ വലിച്ചു ചുറ്റി പൊന്നരളിക്കാടും ചെന്തൊണ്ടിയും തേനില വള്ളികളും , ഒന്നൊന്നോടു കെട്ടിപ്പിണഞ്ഞും കൂട്ടുകാരൊത്തു കെട്ടിമറിഞ്ഞും ബാല്യം നുണഞ്ഞോരുണ്ണീ.....! പൊന്‍ കതിര്‍ക്കുല പോലെ കാറ്റോലും കാമിനി പോലും കാളിന്ദിയാറ്റില്‍ കളിയാടും രാധിക പോല്‍ ; പൊന്‍ വസന്തം തളിര്‍ത്തു നീളെ നീളേ മേട്ടിലാകെ . പാല്‍ ചുരത്തി വെണ്ണിലാവൊപ്പം പാല്‍ക്കുടങ്ങള്‍ നിറച്ചൂ ധേനുവും. മാനോടും മാഞ്ചുവട്ടില്‍ പൂന്തേനും തേന്‍ കിളികളും കളിയൂഞ്ഞാലില്‍ പൂപ്പന്തലു കെട്ടി കണ്ണനാമുണ്ണിക്കു ...