Posts

Showing posts from June 11, 2017

ഉണരണം !പൊള്ളിക്കണം ആഭാസന്മാരെ !

ഉണരണം !പൊള്ളിക്കണം ആഭാസന്മാരെ ! *****************  എന്നും ഒരു കൈ പെണ്ണിനുനേരെ ചൂഴുന്നുണ്ട്....അല്ലെങ്കിൽ തിരുവനന്തപുരത്ത് ഒരു കപടസന്യാസിയുടെ മുഖം വലിച്ചുകീറി സമൂഹമദ്ധ്യത്തിലിട്ട് കൊടുത്തപ്പോൾ ഇങ്ങനെയൊക്കെ പ്രതികരിക്കുമോ സ്വാർത്ഥമതികൾ പോലും ! കഷ്ടം!!  അവൾക്കെതിരെ ചൂണ്ടിയ ഓരോ കയ്യിനുമുള്ളതാണു ഈ മറുപടി !  " നീ ഒരു പെണ്ണാണു " എന്ന് കുടുംബവും സമൂഹവും അടിച്ചേൽപ്പിക്കുന്ന അധീശത്വത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ അവൾ എടുത്ത കാലതാമസം മാത്രമേ 16 ഇൽ നിന്ന് 23 വരെ അവൾക്ക് കാത്തിരിക്കേണ്ടിവന്നത് !  ആ കുട്ടിക്ക് ആത്മവിശ്വാസവും പ്രതികരിക്കാനുള്ള തന്റേടവും,അവൾക്ക്  ജീവിതത്തിലേറ്റ തിരിച്ചടിയെക്കുറിച്ചു ചിന്തിക്കാനുള്ള അറിവും പക്വതയും കൈവന്നതും ,  ഡെൽഹി , ജിഷ , സൗമ്യ കേസുകൾക്ക് ശേഷം വന്ന മാറ്റം  !  ഈ സമൂഹം ഇന്ന് അതിനു നൽകാവുന്ന പിന്തുണയും സ്ത്രീകൾ ഉണരണം! വച്ചുപൊറുപ്പിക്കരുത് എന്ന് അവളുടെ മനസ്സ് ശബ്ദിച്ചതും എല്ലാം എല്ലാം....ഇങ്ങനെ നിരവധി ഘടകങ്ങൾ ഉണ്ട് !  എന്തായാലും ഭയന്നു തുടങ്ങിയിട്ടുണ്ട് ! ഇനിയും ഏതാനും കേസുകൾ കൂടിവന്നാലേ സ്ത്രീകൾക്ക് അന്തസ്സായി ജീവ...

പ്രിയ ഒ എൻ വി

ചിരസ്മരണയിൽ  **********  മലയാളത്തിന്റെ അനശ്വരനായ മഹാകവി ശ്രീ ഒ എൻ വി യെ അനുസ്മരിക്കുമ്പോൾ ഒരു ദുഃഖസത്യം മനസ്സിലാക്കിയത് കുറിക്കട്ടെ . എഴുതി തെളിഞ്ഞവർ പോലും അവസാനനാളുകളിൽ തുടക്കക്കാരുടേതു പോലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ അവഗണനയ്ക്കു വിധേയരാകാറുണ്ട്....  മഹാകവിയുടെ പ്രസിദ്ധീകരിക്കാനുണ്ടായിരുന്ന കവിതകൾ അദ്ദേഹത്തിന്റെ വേർപാടിനുശേഷം പുസ്തകമാക്കിയപ്പോൾ അതിൽ അവസാനം കൊടുത്തിരിക്കുന്ന ഒരു കവിത കവിയുടെ കൈപ്പടയിൽ എഴുതിയതിന്റെ ഫോട്ടോയും കൊടുത്തിട്ടുണ്ട് .  "എക്സ്പൈറി ഡേറ്റ് " എന്ന ആ കവിത അദ്ദേഹം അന്ന് കലാകൗമുദിക്ക് അയച്ചുകൊടുക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പ്രിയപത്നിയുടെ വാക്കുകളെ മാനിച്ച്  മാറ്റിവച്ചിരുന്നതാണ് ! എന്നാൽ  അദ്ദേഹത്തിന്റെ വിയോഗശേഷം പത്നി തന്നെ പുസ്തകത്തിനായി ആ കവിത എടുത്തുകൊടുക്കുകയായിരുന്നു . ഇത് വായിച്ചാൽ എല്ലാം മനസ്സിലാവും ! " എക്സ്പൈറി ഡേറ്റ്' ' കഴിഞ്ഞൊരാസാധനം  കുപ്പയിലേക്ക് വലിച്ചെറിയൂ ! "  എന്റെ കവിതയെപ്പറ്റിയാ പണ്ഡിതൻ നിന്ദിച്ചു ചൊന്നതു ഞാൻ കേട്ടു . എക്സ്പൈറി ഡേറ്റിന്നരികിലെത്തുന്നൊരാൾ  അത്യന്തനൂതനമെന്തെഴുതാൻ ! ...

മഴ ഭീതികൾ!

സുപ്രഭാതം ! രാത്രിയിൽ എപ്പൊഴൊക്കെയോ മഴ തിമിർത്തു പെയ്തുകൊണ്ടിരുന്നു. ഇടിയും മേളവും തവിടുപൊടി. നെടുമ്പാശ്ശേരിയുടെ മണ്ണും വിണ്ണും നനഞ്ഞു കുതിർന്നു. ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ ഇരമ്പിയാർക്കുന്ന വിമാനങ്ങൾ ഭീതി പരത്തും . കാത്തുവച്ച സ്വപ്നങ്ങളുമായ് കടൽ കടന്നെത്തുന്ന ഓരോ കുഞ്ഞുജീവനേയും ഈ മണ്ണിൽ ഒരു പോറലുമേൽക്കാതെ കാത്തുകൊള്ളണേ എന്നു പ്രാർത്ഥിച്ചു പോകും.കേൾക്കുന്ന ആരും.! അതെ ,ഞങ്ങൾ ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും ഇവിടെ പറന്നെത്തുന്ന നിങ്ങൾക്കൊപ്പമുണ്ടാവും ! ശുഭം ! സ്നേഹപൂർവ്വം!മായ ബാലകൃഷ്ണൻ  ഒരു നാട്ടുകാരിയുടെ ഭീതികൾ...