വായനാ എഴുത്തു വഴികളിലൂടെ .......!
.വായനാ ദിനം ജൂൺ 19 ............. 🌼🌼🌼🌼🌼🌼 അറിവിന്‍ നിറവായ് വായനാ ദിനം ! എന്റെ വായനാ എഴുത്തു വഴികളിലൂടെ ....! മണ്ണില്‍ ആഴ്ന്നു പടര്ന്നി റങ്ങുന്ന വൃക്ഷ വേരുകള്‍ പോലെ പരപ്പും ആഴത്തിലുമുള്ള വായന ഒരു വ്യക്തിയെ സമൂഹ ജീവിയാക്കുന്നു ; ജൂണ്‍19 പത്തൊന്പത് ; കേരളത്തില്‍ ഗ്രന്ഥ ശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ശ്രീ പി. എന്‍ പണിക്കരുടെ ചരമ ദിനം . ............... വായിച്ച് വളരാം ; ചിന്തിച്ച് വിവേകം നേടാം .......... എന്ന അദ്ദേഹത്തിന്റെി വാക്കുകള് പുതു തലമുറ യ്ക്കായ് നമുക്ക് പകർന്ന് നൽകാം ! വായനയെ നമുക്കു എന്നും സ്നേഹിച്ചു കൂടെ കൂട്ടാം! വായന മാത്രമേ എന്നും എനിക്കു ലക്ഷ്യമുണ്ടായുള്ളൂ.. മുറിവുകളില്‍ അക്ഷര മധുരം പുരട്ടി എന്നും നെഞ്ചോട് ചേര്ത്തു നോവുകള്‍ ആറ്റുമായിരുന്നു . വേദന കൂടു വച്ച രാവുകളില്‍ ഉറങ്ങാതിരുന്ന് എന്തിനോ വേണ്ടി ഒറ്റയ്ക്കിരുന്നു തപ്പി തടഞ്ഞു , മുറിഞ്ഞു വീണ അക്ഷര കൂട്ടുകള്‍ പെ...