പ്രവേശനോത്സവം അക്ഷരദീപം തെളിക്കൽ

2019 ജൂണ് 6 പ്രവേശനോത്സവം അക്ഷരദീപം തെളിക്കൽ ******************************* വളരെ യാദൃച്ഛികമായിട്ടാണ് വീടിനടുത്തുള്ള നായത്തോട് ജി മെമ്മോറിയൽ സ്‌കൂളിൽ നിന്നും അദ്ധ്യാപക പ്രതിനിധികൾ വീട്ടിലെത്തി , എന്നോട് ജൂണ് 6 ന് നടക്കുന്ന പ്രവേശനോത്സവത്തിൽ വന്ന് അക്ഷരദീപം തെളിക്കാമോ എന്നുചോദിക്കുന്നത് . ശാരീരികമായി വളരെ അവശതകൾ നേരിടുന്ന ദിനങ്ങൾ ആയിരുന്നെങ്കിലും എന്റെ പൂർവ്വവിദ്യാലയം , കുട്ടികൾ,കൂടാതെ നവാഗതരായ കുഞ്ഞുകുട്ടികളും .ആ അന്തരീക്ഷം മനസ്സിൽ ഓർത്തപ്പോൾ തന്നെ ഒരുത്സാഹം തോന്നി . അന്ന് ജീവൻ ചേട്ടന് സൗകര്യപ്പെടുമെങ്കിൽ വരാം , ചേട്ടനോട് കൂടെ ഒന്ന് സംസാരിക്കൂ !എന്നിട്ട് ഉറപ്പിക്കാം എന്നുപറഞ്ഞു രവി സർ ഉം കൂട്ടരും യാത്രയായി . 6 ആം തീയതി സ്‌കൂൾ തുറക്കുന്ന അന്ന് പഴയപോലെ കുട്ടികളെ കാത്ത് മഴമുത്തശ്ശി ഉണ്ടായിരുന്നില്ല. പുതിയവർഷം സ്‌കൂൾ തുറന്ന് എത്തുന്ന കുട്ടിയെപ്പോലെ ഉത്സാഹത്തിൽ ആയി ഞാനും . നല്ല തെളിഞ്ഞ ആകാശം . എന്ത് സംസാരിക്കണം ? ഇതിനുമുമ്പും രണ്ടുമൂന്നു വട്ടം വീൽചെയറിൽ ഈ വേദിയിൽ വന്നിട്ടുണ്ട് . സംസാരിച്ചിട്ടുണ്ട് . പക്ഷേ ഇന്ന് എന്റെ മുന്നിലിരിക്കുന്നത് കുട്ടികൾ ആണല്ലോ . സുഹൃദ് വലയത്തിലുള്ള ടീച...