ആചാരവും അനാചാരവും !
ആചാരവും അനാചാരവും !
ശുദ്ധിയും അശുദ്ധിയും
*********** ********
ശബരിമലയിൽ യുവതീ പ്രവേശനം പാടില്ലാ എന്നതിനെ , ഒരു അനാചാരം എന്നുവിളിക്കാൻ ഞാൻ തയ്യാറല്ലാ . കാരണം കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളിലും സ്ത്രീകളായിട്ടുള്ളവർക്ക് പ്രവേശനമില്ലാ എന്നുണ്ടെങ്കിലേ അങ്ങനെ വിളിക്കാനാവൂ. .
ഒരു അച്ചടക്കം !,അത് കുടുംബത്തിൽ ആയാലും നാട്ടിലായാലും പള്ളി ആയാലും അമ്പലങ്ങൾ ആയാലും ഉണ്ടാവും! അത് പാലിക്കുന്നത് അവിടുത്തുകാരുടെ മര്യാദ !
മാറുമറയ്ക്കാൻ നടന്നതിനോടും , സതി ആചാരത്തോടും ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ലാ . ഇവിടെ ആരെയും ഹിംസിക്കുകയോ , മാനഹാനി വരുത്തുകയോ ചെയ്യുന്നില്ലാ .
ആചാര വിരുദ്ധമായി ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്നതിനെ കേരളീയ സ്ത്രീകൾ മാനിക്കുന്നു !സ്വയം എടുക്കുന്ന അവളുടെ ശാരീരിക ,മാനസിക അവസ്ഥയുടെ പ്രതിഫലനം കൂടിയാണത് .
വിശ്വാസികളുടെ വിശ്വാസത്തെ മുറിവേൽപ്പിക്കാനും ആടിത്തകർക്കാനും നടക്കുന്ന അഭിനവകോമരങ്ങൾക്ക് ചോടുവയ്ക്കുന്നത് പ്രബുദ്ധതയല്ലാ ! ധാർഷ്ട്യതയാണു. അന്യന്റെ തലയിൽ കയറി ചുടലനൃത്തം വയ്ക്കുകയാണു .
കേരളത്തിലെ ക്ഷേത്രങ്ങളെ സംബന്ധിച്ച് വടക്കേ ഇൻഡ്യയിൽ നിന്നും വേറിട്ട് , ശക്തിയെ ചൈതന്യത്തെ ബിംബത്തിലേക്ക് ആവാഹിക്കുന്ന സാക്ഷാൽക്കാരമാണു! *അത് ശാസ്ത്രീയവുമാണു* !
ക്ഷേത്രദർശനത്തിൽ വ്രതത്തേയും ശുദ്ധാശുദ്ധങ്ങളെയും കുറിച്ച് പറയുമ്പോൾ അത് മനസ്സിനും ശരീരത്തിനും ബാധകമാണു . ദ്വേഷം, വൈരാഗ്യം,(ആസക്തി) അസൂയ അതൊക്കെ മനസ്സിന്റെ അശുദ്ധിയാണു.
ശരീര അശുദ്ധിയിൽ വിയർപ്പും മലവും മൂത്രവും എല്ലാം വരും ! എന്നുകരുതി എപ്പൊഴും എല്ലാവരും ടോയ് ലറ്റ് മാലിന്യം ശരീരത്തിനു പുറമേ വച്ചുകൊണ്ടിരിക്കുന്നില്ലാലോ . അതിനാണല്ലോ കുളിച്ച് ശുദ്ധി വരുത്തുന്നത് .
എന്നാൽ ആർത്തവത്തിന്റെ കാര്യത്തിൽ ഇതിനു വിഭിന്നമാണെന്ന് ചിന്തിക്കാനുള്ള ബോധം എല്ലാവർക്കും ഉണ്ടാവുമെന്ന് കരുതട്ടെ !
ആർത്തവചക്രം ഓരോ മാസവും ക്രമമായി വരുന്ന പ്രക്രിയ ആണു . എങ്കിലും ഓരോരുത്തരുടേയും ആരോഗ്യം അനുസരിച്ച് ഇതിനു നിശ്ചിത കാലക്രമമൊന്നും തിട്ടപ്പെടുത്താനും കഴിഞ്ഞെന്നു വരാറില്ലാ .
ആർത്തവ രക്തം അഴുക്കല്ലാ, അശുദ്ധമല്ലാ എങ്കിൽ ,എന്തുകൊണ്ടാണു ?? പോകുന്ന രക്തത്തിന്റെ അളവ് കുറവാണേലും ദിവസത്തിൽ മൂന്നോ നാലോ പ്രാവശ്യമൊക്കെ തുണിയോ നാപ്കിനോ ഒക്കെ മാറ്റി ഉപയോഗിക്കണം എന്ന് ആധുനിക ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പറയുന്നത് ?
എന്തുകൊണ്ടാണു ഡെറ്റോൾ ഒഴിച്ച് കഴുകി നല്ല വെയിലത്ത് ഉണക്കിയെടുത്ത് അണുമുക്തമായ തുണികളേ ഈ ആവശ്യത്തിനു ഉപയോഗിക്കാവൂ എന്നൊക്കെ ആരോഗ്യപ്രവർത്തകർ ശഠിക്കുന്നത് ? (ഡെറ്റോളിനെ ഇന്ന് പല കാരണങ്ങളാലും ആരോഗ്യരംഗം ഒഴിവാക്കിയിയിട്ടുണ്ട് ,അത് വേറെ കാര്യം. )
ഈ ദിവസങ്ങളിൽ ശരീരത്തിനു പ്രതിരോധ ശക്തി കുറവായിരിക്കും എന്ന് ഡോക്ടർമാർ തന്നെ പറയുന്നുണ്ടല്ലോ... അണുബാധയോ , അസുഖങ്ങളോ പിടിപെടാനുള്ള സാധ്യതയും ഡോക്ടർമാർ തള്ളിക്കളയുന്നില്ലാലോ.
ശരീരത്തിനു വേണ്ടാത്തതേ ശരീരം വിസർജ്ജിക്കുന്നുള്ളൂ .ജീവന്റെ തുടിപ്പുകൾ പേറുന്ന പാകമെത്തിയ അണ്ഡം നശിക്കുമ്പോൾ ചത്തതിനു തുല്യം ആണു . ശവശരീരം ഇരുന്നാൽ അഴുകും ! മാത്രമല്ലാ ശവശരീരമായാൽ അണുക്കളെ കൊണ്ട് നിറയും! അതുപോലെയാ ഈ ആർത്തവരക്തവും . ഇങ്ങനെ വമിക്കുന്ന രക്തം അഴുക്കല്ലാന്ന് ആർക്കു പറയാനാവും! അതാണു അശുദ്ധി !
ഈ ഘട്ടങ്ങളിലൊക്കെ സെക്സ് ഹോർമോണിന്റെ പ്രവർത്തനം മൂലം ശരീരത്തിലെ ഊഷ്മാവ് വർദ്ധിക്കും, വിയർപ്പ് കൂടും , മുഖക്കുരു, കൂടാതെ ,ഒരു ദുർഗന്ധവും ശരീരത്തിൽ പ്രത്യേകതയാണു.. ഈ സമയങ്ങളിൽ വയറുവേദന തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളും അവശതകളും മാനസികാവസ്ഥയും പിരിമുറുക്കങ്ങളുമൊക്കെ ഉണ്ടാവും .
ഏതുവിധത്തിലും ശാന്തവും ശുദ്ധവുമായ മനസ്സും ശരീരവും ഇല്ലാത്ത സ്ഥിതിയിൽ ഈശ്വര ചിന്തയ്ക്കോ / ആ ചൈതന്യത്തെ സ്വീകരിക്കാനോ ,സ്വന്തം അത്യാവശ്യങ്ങൾ പോലും നിവർത്തിച്ചുകൊണ്ടു പോകുന്നതിനോ പോലും ഉപയുക്തമല്ലാത്ത അവസ്ഥയിലായിരിക്കും അവൾ !
ഒരു മണ്ഡലക്കാലം അതായത് 41 ദിവസ്സം പൂർണ്ണമായി വ്രതമെടുത്ത് ഒരു യോഗീഭാവത്തിൽ എത്തിച്ചേരാനുള്ള സാധനാനിഷ്ഠകളാണു ശബരിമല ദർശനത്തിനു വേണ്ടത് .എന്നാൽ പലരും അതിൽ ശുഷ്കാന്തി കാണിക്കുന്നില്ല .പക്ഷേ ഇതു കർശനമായും പാലിച്ചേ തീരൂ .കാലത്തിന്റെ കുത്തൊഴുക്കിൽ പാതിവഴിയിൽ ഉപേക്ഷിക്കാനുള്ളതല്ലാ ഇത്തരം സ്വത്വബോധങ്ങളൊക്കെയും ! ആർഷസംസ്കൃതിയിൽ അഭിമാനമുള്ള ജനതയാവണം നമ്മൾ . മൂല്യങ്ങൾ നഷ്ടപ്പെട്ട് കെട്ടകാലത്തേക്ക് പോവാതിരിക്കാൻ അച്ചടക്കവും ആചാരമര്യാദകളും ജീവിതത്തിന്റെ ഭാഗമാക്കിയേ പറ്റൂ .സ്ത്രീ മൗലികതയും , നവോത്ഥാനവും പറഞ്ഞ് കാറ്റിൽ പറത്തിക്കുവാൻ ഉള്ളതല്ലാ ഇതൊന്നും . ഇന്ന് സ്ത്രീക്ക് സമൂഹത്തിൽ ഏതുപദവിയിലുള്ള ജോലിയും ഏതു വസ്ത്രം ധരിക്കാനും വിദ്യാഭ്യാസവും സഞ്ചാര സ്വാതന്ത്ര്യവും , ഇഷ്ടമുള്ള വിവാഹ പങ്കാളിയെ കണ്ടെത്താനും സ്വാതന്ത്ര്യമുള്ള രാജ്യമാണു . ഇവിടെ ആരെയും മാറ്റിനിറുത്തപ്പെടുന്നില്ലാ . അർദ്ധനാരീശ്വര സങ്കല്പത്തിൽ പതീപത്നി എന്നത് ഒരു കുടുംബത്തിന്റെ അടിസ്ഥാന തുല്യതയാണു .
ക്ഷേത്രവും ക്ഷാത്രവും എന്തെന്ന് അറിയാത്ത , ഭക്തനും ഭക്തിയും ജ്ഞാനവും എന്തെന്ന് അറിയാത്ത അഭിനവ പ്രസ്ഥാനയോഗ്യന്മാർ സാമൂഹികനീതിയും സ്ത്രീവാദവും പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു .
ഇനി ശബരിമല എന്നുപറയുമ്പോൾ വനാന്തർ ഭാഗത്തുള്ള ക്ഷേത്രം!വൻ ജനത്തിരക്കും അടിഞ്ഞുകൂടുന്ന മാലിന്യവും വരുത്തിവച്ചേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ചിന്തിക്കേണ്ടതുണ്ട് . സ്ത്രീപ്രവേശന വാദത്തിന്റെ പേരിൽ ഒരു മരംപോലും വെട്ടിനിരത്തുന്നത് അപലപനീയം ആണു . ശബരിമലയുടെ തനതു സംസ്കൃതിയും പൈതൃകവും സംരക്ഷിക്കപ്പെടുക തന്നെ വേണം .!
. സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ .19/10/2018

Comments
Post a Comment