മഴക്കാല സന്ധ്യകൾ (വായന ;- )
മഴക്കാല സന്ധ്യകൾ (ജി സുതിന )
********************* വായന ;- മായാ ബാലകൃഷ്ണൻ
അകവും പുറവും നോവുകൾ ഇരുൾ മൂടിക്കെട്ടി തോരാതെ പെയ്യുന്ന മഴവർഷമാണീ കവിതകൾ . പെയ്തൊഴിയുന്നതിന്റെ ആശ്വാസം നോവിന്റെ ഭാരമിറയ്ക്കി വയ്ക്കലാവുമെങ്കിൽ അതിൽ ജീവന്റെ താളവും നിലയ്ക്കാത്ത പ്രവാഹവുമായ് ഈ പ്രകൃതിയും പ്രപഞ്ചവുമൊന്നായ് ലയിച്ച് ജീവന്റെ പുതുമുള കിളിർത്തുവരാൻ പാത്രമാവുന്നു .നിലനിൽപ്പു തന്നെ കവിത ആവുമ്പോൾ അതിന്റെ ശ്വാസവും നിശ്വാസവും ഇതൾ വിരിയുന്ന കവിതയാവുന്നു ജി സുതിനക്ക് ജീവിതവും .
ഒരു തുഴ പോലുമില്ലാതെ എപ്പൊഴോ പെയ്ത മഴവെള്ള പ്പാച്ചിലിൽ ജീവിതം കെട്ടഴിഞ്ഞു പോയി. രോഗവും ജീവിതവും സന്ധിയില്ലാതെ കൈവിട്ടൊഴുകി .
'കാലമാം പെരുംമഴത്തുള്ളികൾ വീണ ക്ഷണികയൗവനം ' എന്ന് ആ ദുഷ്കൃതകാലത്തെ ഓർത്താവാം പെരും മഴത്തുള്ളികൾ വീണതെന്ന് " മായ്ക്കപ്പെടുന്ന സിന്ദൂര രേഖയിൽ " കവി എഴുതിയത് .
ആ കാലഘട്ടങ്ങളിൽ അക്ഷരപ്പൊട്ടുകൾ പെറുക്കിയെടുത്ത് ,അതിനുചുവടെ സുതിന ജീവിതത്തിലേക്ക് ഉറ്റുനോക്കി . ' സമയതീരം 'എന്ന കവിതയിൽ ഇങ്ങനെ പറയുന്നുണ്ട് .
" അക്ഷരത്തിൽ കുരുത്തിടവേളയിൽ
തളിർ കിനാവുകൾ കോർത്തെടുക്കുന്നു ."
ജി സുതിനയുടെ രണ്ടാമത് കാവ്യസമാഹാരമാണു 'മഴക്കാല സന്ധ്യകൾ ' .
' അച്ഛൻ'എന്ന കവിതയിൽ തുടങ്ങി 67 കവിതകളുടെ സമാഹാരം ആണു പത്തനം തിട്ട പുസ്തകശാല പുറത്തിറക്കിയ 88 പേജുള്ള ഈ പുസ്തകത്തിലുള്ളത് .
ഏതൊരാൾക്കും അച്ഛൻ ഒരു മാതൃകാപുരുഷ സങ്കല്പമായിരിക്കും.
" കൊടുങ്കാറ്റടിച്ചിട്ടുലയാതെ നിന്നൊ -
രരയാലു പോലെയാണെന്റെയച്ഛൻ "
അതുപോലെ ഏതു ദാരിദ്രത്തേയും മറികടക്കാൻ പോന്ന അച്ഛന്റെ കരുത്തും ആത്മബലവും സ്നേഹവും കവിക്ക് ജീവിതത്തിൽ തന്നെ തണലായിട്ടുണ്ടാവും. വേരുകൾ പോലെ മനസ്സിനെ ചേർത്തു നിറുത്തുന്നവയാണു ആ കവിത .
'മകനോട്' എന്ന കവിതയിൽ കാലഘട്ടത്തിന്റെ സങ്കടങ്ങൾ , നിസ്സഹായരും നിരാലംബരും ആയിത്തീരുന്ന അമ്മമാരുടെ വേദന പങ്കുവയ്ക്കുന്നുണ്ട് .
അന്ധകാരം :- ആശ്രയമില്ലാതെ നിരാലംബയാവുന്ന ഒരു കുരുന്നു ജീവന്റെ വേദനയാണത് , ഭിക്ഷയെടുപ്പിക്കാനായ് കണ്ണ് കുത്തിപ്പൊട്ടിച്ച് തെരുവിൽ ഇറക്കി വിടുന്ന കുഞ്ഞ് , അമ്മ മരിച്ച് കിടക്കുന്നതുപോലുമറിയാതെ അമ്മയോട് സംസാരിക്കുന്ന രംഗങ്ങൾ നേർചിത്രമായ് നോവ് പടർത്തും ,
പ്രകൃതി മനോഹാരിത നിറഞ്ഞു നിൽക്കുന്ന പദങ്ങളും താളലയ ഭംഗിയുള്ള വരികളും കാല്പനികതയുടെ ശോഭയും ഈ കവിതകളിലുണ്ട് .
സാന്ധ്യാരാഗം ,നിമിഷചിത്രം , മഴക്കാലസന്ധ്യകൾ ,പല കവിതകളിലും സന്ധ്യയെ നിറച്ചാർത്ത് അണിയിക്കുന്നു.
"'ഉലകിന്റെ മാറിലേക്കൊരു തേങ്ങലോടെ ഊമയാം പെൺകൊടി സന്ധ്യേ നീ ചാഞ്ഞുവോ ? " എന്നും ,അതുപോലെ സന്ധ്യയുടെ സൗകുമാര്യത്തോട് "യാമിനിയുടെ കറുത്ത കരങ്ങളിൽ വാടി വീഴല്ലേ "എന്നും ഭയാശങ്കകളാണു സന്ധ്യയെ പ്രതി .
സുന്ദരിയും മനോഹരിയുമായ സന്ധ്യക്കു മേൽ മഴക്കാറു വന്നു മൂടിയാലെന്ന പോൽ മനസ്സും ,മോഹങ്ങൾ ഇരുണ്ട് , ഇനി എന്നാണു
" തങ്കവർണ്ണ ചായംമുക്കി ചിത്രപ്പണികൾ ഒരുക്കി സന്ധ്യേ നീ വീണ്ടും വരുന്നത് ? " പ്രതീക്ഷാനിർഭരവും ഒരുപോലെ ശോകനിർഭരവുമായ അന്തരീക്ഷവും ജീവന്റെ തുടിപ്പായ് വരുന്നു .
തോരാകണ്ണീരിലും മധുര സ്വപ്നത്തെ സഖിയായ് കളിത്തോഴിയായ് കൂടെ നിറുത്താൻ കൊതിക്കുന്ന മനസ്സ് മധുരമീ സ്വപ്നം എന്ന കവിതയിൽ എങ്കിൽ അവൾ എന്ന കവിതയിലും വിരസമാർന്ന പകലിരവുകളിൽ, ഇത്തിരി സ്നേഹത്തിനായി നിനവ് കാണും മനസ്സ് തന്നെയാണു ..
"വിടരും മിഴികളിൽ പൂനിലാവ്
ആനന്ദസാഗരമേ ...നിന്റെ
വിരിയുമധരത്തിൽ മധുരകരിമ്പാണോ?
കാർവർണ്ണൻ എന്ന കവിതയിൽ ഏകാന്തത നീറ്റുന്ന പൊള്ളലിൽ ആശ്വാസതണൽ തേടുന്ന രാധയായി
"ഇവിടെയീമൺകുടിൽ മുറ്റത്ത് നിൻ രാധ
ഏകാന്തമാം ചൂടിലുരുകീടുമ്പോൾ
മനസ്സിന്റെ തൂവെള്ള തൂവാലയിലായ്
മോഹനം നിൻ രൂപം നെയ്തോട്ടെ ഞാൻ ?"
എന്ന് കാർവർണ്ണനോട് ചേർന്നിരിക്കാൻ കൊതിക്കുന്ന മനസ്സുമായാണു വരുന്നത്.
നായിക ,രാജശില്പി ഇവയിലും ജീവിതത്തിൽ നാളെയുടെ നല്ല സ്വപ്നങ്ങളും പ്രതീക്ഷകളുമാണു .
വേണുഗാനം ത്തിൽ കാല്പനികതയുടെ രസക്കൂട്ടിൽ കൃഷ്ണപ്രേമം നിറയും വരികൾ മനോഹരം.
" പ്രപഞ്ച തീരത്തിന്നങ്ങേ ചരിവിലായ്
പ്രേമം പൂത്തുനിറഞ്ഞുവല്ലോ -എന്റെ
പ്രേമസ്വരൂപനെ കണ്ടുവല്ലോ "
വീണ്ടും
"വെള്ളിമുകിലാവൂമുത്തരീയം ചുറ്റി
വെളുപ്പാൻ രാവിലെൻ വേണുഗോപാലനെ
കണ്ടുവണങ്ങി മിഴികൾ പൂട്ടുന്നേരം
കനകസിംഹാസനം വിട്ടിറങ്ങി
ആ പൊന്മുരളി തൻ ചുണ്ടോടു ചേർക്കുമ്പോൾ
കോമളമായൊരാ പൂമുഖത്താലെന്നെ
കോൾമയിർ കൊള്ളിച്ചതാണീ മുകിൽവർണ്ണൻ "
സ്വന്തമല്ലേ , മൗനമെത്രമോഹനം ,പരിണയം , സൂര്യൻ , ഇവയിലെല്ലാം പ്രകൃതിയുമായുള്ള അനന്യ ബന്ധങ്ങൾ കാണാം . സൂര്യനിൽ മഹാകവി ജി യുടെ സൂര്യകാന്തിയെ തൊട്ടുഴിഞ്ഞു പോകുന്നുണ്ട് .
മുങ്ങിത്താഴാൻ പോകുന്ന ജീവിതത്തിൽ കച്ചിത്തുരുമ്പ് കിട്ടിയാൽ എങ്ങനെയിരിക്കും ! കവി ഇന്നോളം കുടിച്ച കയ്പുനീരിന്റെ അളവ് രേഖപ്പെടുത്തും വരികളാണു " ആശംസകൾ " അത്തരമൊരു കൈപിടിച്ചു കരകയറ്റിയ സ്നേഹത്തിനു നന്ദിയും ആശംസയും നൽകാനും മറക്കുന്നില്ല കവി "ആശംസ "എന്ന കവിതയിൽ !
" ചക്രവാകം " എന്ന കവിതയിൽ തന്നിലുറഞ്ഞു കൂടിയ നൊമ്പരത്തോട് സംവദിക്കുകയാണു .
"ഒരു കാവ്യമെഴുതുവാൻ തുനിയും വിരലുക -
ളൊരുമാത്ര നിശ്ചലം നിന്നുപോകുന്നുവോ?
നേരിന്റെ ഗദ്ഗദമൊക്കെയും ഞാനെന്റെ
കുഞ്ഞുതൂവാലയിലൊപ്പിയെടുത്തോട്ടെ ?"
ജീവിതം നൽകിയ അനശ്ചിതത്വം , കദനഭാരങ്ങൾ എല്ലാം നിറയുന്ന വരികളാണിതിൽ .
മനസ്സിന്റെ സ്വസ്ഥസഞ്ചാരങ്ങൾക്ക് ഭംഗം വരുത്തിക്കൊണ്ട് കടന്നുവരുന്ന ചില കൊത്തിമുറിപ്പെടുത്തുന്ന ഓർമ്മകൾ " ഭാവന " എന്ന കവിതയിൽ വായിക്കാം.
എടുത്തുപറയേണ്ടതാണു ഈ കവിയുടെ പദസമ്പത്തു തുള്ളിക്കളിക്കുന്ന വരികൾ മനോഹരം.ഭംഗിയുള്ള പദങ്ങൾ ഓളം തുളുമ്പുന്നു .
" അഹർമുഖത്താ മലയോരത്ത് "
"കൃശോദരീ നിൻ പൂമേനിയിൽ " (പരിണയം)
"അനഘമെത്ര കനവുകൾ നെയ്തനാൾ "( വരികയില്ലേ )
" മൂർച്ചയേറിയൊരു 'ഗീരിനാ'ലെന്റെ നാവരിഞ്ഞ..." (ഉറങ്ങും മുൻപ് )
എന്നിങ്ങനെ മിക്ക കവിതയിലും മലയാളത്തിന്റെ സമ്പത് സമൃദ്ധി വിളയാടുന്നുണ്ട് .
"മനസ്സിന്റെ കൊച്ചുവരാന്തയൊന്നിൽ
കദനങ്ങളെണ്ണിയെണ്ണിയിരുന്ന നേരം " (നിനന്യ്ക്കാതെ ) അതുപോലെ
"ഇക്കൊടും കാട്ടിലെന്നെയുപേക്ഷിച്ചു പോകുവാൻ
ഈയുഗരാമനായ് പിറന്നവനോ നീ ?"( ഉറങ്ങും മുമ്പ് )
എവിടെയും, വിലാപങ്ങളും ,ഉള്ളുനീറി പിടച്ചിലുകളും ! എന്റെ കൊച്ചു സോദരീ ഇത്രയും വേദനകൾ നിറച്ചു വയ്ക്കാൻ ആ ഹൃദയക്കൂട്ടിൽ ഇടമുണ്ടായിരുന്നോ?
"ഓടക്കുഴൽ " എന്നതിൽ
" എപ്പൊഴോ ചുട്ടൊരീ മൺചട്ടിപോൽ
എൻ ഹൃദയസ്പന്ദങ്ങൾ തണുത്തുറയ്ക്കുന്നുവോ
പൊള്ളുന്ന ചിന്തയാലുൾ നീറുമെങ്കിലും
പൈന്തെന്നലാണെനിക്കോടക്കുഴലെന്നും " കൃഷ്ണഭക്തിയും സങ്കല്പവും ആശ്വാസത്തണൽ ഒരുക്കുന്നു .
പൊതുജീവിതത്തിൽ , ആശാരിയുടെയും മുക്കുവരുടെയും ജീവിതം ചീന്തിയെടുത്ത് വരികളിൽ തൊഴിലാളിവർഗ്ഗത്തിന്റെ ജീവിതകനലാട്ടങ്ങൾ വരച്ചുകാട്ടുന്നു.
"വായ്ക്കുന്ന ചിന്തയാൽ വീർപ്പിടുമാശാരി
ആശകളൊത്തിരി ചെത്തിമിനുക്കി " എന്നും
"ചൊരിഞ്ഞവർഷത്തിലും
പ്രാണനെ തോണിപ്പടിയിലിരുത്തി
ആശകൾ നീട്ടിത്തുഴയുവോർ മുക്കുവർ " എന്നും
ആഴപ്പരപ്പിലൂടോളപ്പരപ്പിൽ വലവീശിയെറിയുമ്പോൾ
പിടയുന്നത് ജീവിതങ്ങൾ,ആണെന്നും പച്ചയായ ജീവിതങ്ങളെ കാണിച്ചു തരുന്നു.
" കൊയ്ത്തുകാരി " കവിയുടെ മനോരഥം തന്നെ ,തനിക്കു ലഭിച്ച നന്മകൾ, കവിത കൊയ്ത കവി , നാളെ തിരിച്ചു തനിക്കും ഉപകാരം ചെയ്യാൻ കഴിഞ്ഞേക്കുമോ എന്ന് ചോദിക്കുന്നു.
നന്മകൾ ചെയ്തു മെതിക്കുമീ പാടത്ത്
നാളെ നിൻ കനവുകൾ വിതച്ചീടുമോ ?"
" ബാല്യകാലസഖി" വളരെ മനോഹരമാണു .ബാല്യത്തെ 'ഇളംവെയിലി'നോടാണു ഉപമിച്ചിരിക്കുന്നത് .
"ഇരവിൽ കിടാങ്ങളുറങ്ങിക്കഴിയുമ്പോൾ
ഇത്തിരിദൂരം പിറകോട്ട് പോകുമ്പോൾ
ഇരിക്കാനൊരല്പം സമയമുണ്ടാകുമോ
നമ്മുടെ ബാല്യത്തിൻ പൊൻ കിനാവിൽ "
എങ്ങുപോയ് , സ്വപ്നം ഇതിലെല്ലാം നഷ്ടസ്മൃതികളാണു .
വളരെ മനോഹരം ആയിരിക്കുന്നു "ആതിരനിലാവ് "
"ഇരുളിൽ വയലിൻ വെളുമ്പിലൂടെ
ഇടറുന്ന തൊണ്ടയാൽ പാട്ടുമൂളി,
ഇത്തിരുവാതിര കാണുവാനായ്
ഇളനിലാവേ നീ വരികയാണോ? " ആരാണീ ഇളനിലാവ് ! ഇളവെയിൽ പോലൊരു കുഞ്ഞ് ആവുമെങ്കിൽ
"ജാലകച്ചാരെ വന്നെത്തി നോക്കും
ജന്മാന്തര സൗകുമാര്യമേ നീ
നെഞ്ചിന്റെയുള്ളിൽ നിറച്ചു വച്ചീടുവാൻ
ഇത്തിരിസ്നേഹം തരികയില്ലേ.."
ജീവിതം കടന്നുപോയ, വഴികളിൽ രാവും ,പകലും സന്ധ്യയും എന്നല്ല പ്രപഞ്ചോല്പത്തിയിലെ സകലനിമിഷങ്ങളെയും തന്നോട് ചേർക്കുകയാണു കവി .
തികച്ചും വ്യത്യസ്തമായ ഒന്നാണു ഊർമ്മിള .
"രാമായണത്തിൻ മായാലഹരിയിൽ
സീതയും രാമനും നിറഞ്ഞങ്ങൊഴുകവേ "
" പൊട്ടക്കുടത്തിലെ മൺ വിളക്കായി നീ "
"കാഞ്ചന സീതയാം ദിവ്യപ്രകാശം"
എവിടെയും രാമന്റെയും സീതയുടേയും പ്രഭാവത്തിൽ മുങ്ങിപ്പോകുന്ന ഊർമ്മിളയുടെ നിസ്വാർത്ഥ സ്നേഹവും ത്യാഗമാഹാത്മ്യം ആണതിൽ .
"വറുതിയും " സ്നേഹനിരാസം ആണു .എന്നാൽ "തിരശ്ശീലക്കു പിന്നിൽ "
' വചനം ' ഇവ സ്വല്പം തത്ത്വ ചിന്താപരമാണു .
"എത്ര കൊതിച്ചാലുമെത്ര കൊതിച്ചാലും
വിതയ്ക്കുന്നതൊക്കെയും കാലമല്ലോ .
എത്ര കൊതിച്ചാലുമെത്ര നിനച്ചാലും
കൊയ്യുന്നതൊക്കെയും വിധിയുമല്ലോ...
വിരൽ കൊണ്ടെഴുതുവാൻ കഴിയാത്തതല്ലോ യീ
ന്യായാധിപന്റെ തിരുവചനം ! ''
മലയാള ബിരുദധാരിയായ കവി മലയാള ഭാഷയെ വേണ്ടുംവിധം പരിചരിച്ചിട്ടുണ്ട് .. സുന്ദരിയാക്കിയിട്ടുണ്ട് . അശനിപാതം പോലെ വന്ന രോഗവും സ്നേഹനിരാസവും ഒറ്റപ്പെടലും ഒരു ഘട്ടത്തിൽ കവിയെ കടുത്ത നൈരാശ്യത്തിലേക്ക് തള്ളിവിടാതെ കവിതയുടെ രസച്ചരടിൽ കെട്ടിയിടാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണു . ഉയിർത്തെഴുന്നേൽക്കാൻ , ശക്തിയായ് ആ കവിത്വം എന്നും എന്റെ ഈ പ്രിയ്യ അനുജത്തിക്കൊപ്പം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു !
ഒപ്പം
അഭിനന്ദനങ്ങൾ സുതിനാ ....
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ

Comments
Post a Comment