വരിച്ചില്ലകൾ പൂക്കുമ്പോൾ ! (കവിതകൾ ,ബിന്ദു പ്രതാപ് ) ===================== വായന ,മായാ ബാലകൃഷ്ണൻ )
വരിച്ചില്ലകൾ പൂക്കുമ്പോൾ ! (കവിതകൾ ,ബിന്ദു പ്രതാപ് )
===================== വായന ,മായാ ബാലകൃഷ്ണൻ )
കവിത ഒരുൾവിളിയാണ് . ഇരുൾ നിറഞ്ഞയിടത്തുംനിന്നും , ആത്മാവിന്റെ ഒരു വെളിച്ചക്കീറായിട്ടാണ് സാധാരണ കവിതകൾ പിറക്കുന്നത് . ഗദ്യകവിതകൾ എങ്കില് വായിക്കുന്നവൻ ഒരു മൂന്നാംകണ്ണ് തുറന്നുവയ്ക്കണം . അപ്പോൾ ഒരു ധ്യാനാവസ്ഥയിൽ അലിഞ്ഞിറങ്ങുന്ന അനുഭൂതിയായ് കവിത നമ്മിൽ നിറയും . ബിന്ദു പ്രതാപ് ന്റെ "വരിച്ചില്ലകൾ പൂക്കുമ്പോൾ " എന്ന കവിതകൾക്ക് അതിന് സാധ്യമാവുന്നുണ്ട് .
മൗനംസാക്ഷിയായ് തുടക്കവും ഒടുക്കവും ഇല്ലാതെ തന്നിലേക്കുതന്നെ അടർന്നുവീണ വാക്കിന്റെ ആകാശത്തു വിരിച്ചിട്ട നക്ഷത്രങ്ങൾ വരിച്ചില്ലകളായി പൂക്കുന്നു . അകത്തേക്കും പുറത്തേക്കും തുറക്കുന്ന വാതിലുകൾപോലെ തന്നിലും പുറംകാഴ്ചകളിലും ശ്വാസംമുട്ടിപിടയുന്ന മനസ്സിന്റെ ഏകാന്തമായ
സഞ്ചാരങ്ങൾ . 61 കവിതകളുടെ സമാഹാരമാണ് ധ്വനി ബുക്സ് പ്രസിദ്ധീകരിച്ച
"വരിച്ചില്ലകൾ പൂക്കുന്നു " എന്ന പുസ്തകം .
യാത്ര തുടരുകയാണ് എന്നതിൽ
"തുറിച്ചുനോട്ടത്തിന്റെ കൂരമ്പുകൾ
ഏൽക്കാത്തയിടത്തേക്ക് ,
ഉടലുകൾ മനസ്സുകൾ
ആകുന്നയിടത്തേക്ക്
അബലയെന്ന്
ഓർമ്മിപ്പിക്കാത്തയിടത്തേക്ക്
യാത്ര തുടരുകയാണ് ." പൊറുതിമുട്ടിക്കുന്ന ഈ ലോകജീവിതത്തിലെ നിവൃത്തികേടുകളിൽ നിന്നുമുള്ള രക്ഷയാണ് ,അറ്റമില്ലാത്ത ഈ യാത്രയിൽ പരാമർശിക്കുന്നത് .
"എരിതീയുരുക്കി പൊരിവെയിൽ പണിയുന്നു ."
'പാതകളുരുകുമ്പോൾ . ' എന്നതിൽ
അദ്ധ്വാനിക്കുന്നവന്റെ ജീവിത കനലുപ്പുകൾ കാണാം . സഹജീവികളിലേക്കും നോവുകളിലേക്കും നീളുന്ന മനസ്സലിവിന്റെ ഉരുക്കങ്ങൾ ആണവ .
"തേടൽ "
' എത്രയിറങ്ങിച്ചെന്നാലും
എത്തിചേരാത്ത സ്വത്വത്തിലേക്ക്
ആഴത്തിലേക്കെത്രയിറങ്ങിയാലും
എത്താത്ത ആത്മത്തിലേക്ക് '
ഗൃഹാതുരത്വം നിറഞ്ഞ തറവാടും മണ്ണും , നഷ്ടപ്പെടലുകൾക്കിടയിലും മണ്ണിൽ പുതഞ്ഞ കാൽപ്പാദങ്ങളിൽ, ആത്മസ്പർശത്തിന്റെ തണുപ്പും ഓർമ്മകളും അനന്തമായ രേഖയിലെ സൂക്ഷ്മബിന്ദുക്കളുടെ സഞ്ചാരം പോലെ .
" മണ്ണ് " അടിമയാണെങ്കിലും തൊട്ടും തീണ്ടലും വച്ചുപുലർത്തിയിട്ടും പെണ്ണിനോടുള്ള ആസക്തിയ്ക്ക് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന വൈരുധ്യാത്മകത തുറന്നുകാട്ടുന്നു .
അതിർത്തികൾ പങ്കുവയ്ക്കുന്ന സംഭ്രമങ്ങളിൽ നിന്നും അതിർത്തികളില്ലാത്ത ഭൂപടം സ്വപ്നം കാണുകയാണ് "ഭൂപടങ്ങളിൽ അതിർത്തിയുണ്ടാകുമ്പോൾ " എന്നതിൽ ,
"പരിണാമം "! ഏതു പ്രതിസന്ധിയിലും ദൂരെ ചക്രവാള സീമകൾതേടിയുള്ള ജീവന്റെ കുതിപ്പ് .
'ഭാഷ' പരസ്പരം മനസ്സിലാക്കലുകളുടെ അകംപൊരുൾ ചികയുകയാണ് .
"അതിജീവനം "എന്നതിൽ
"വാക്കുകൾ ഒലിച്ചുപോയിടത്ത്
ശബ്ദം ചിതറിപ്പോയിടത്ത്
കണ്ണുകൾ കഥ പറയാത്തിടത്ത്
ചിരിക്കാൻമറന്നുപോയിടത്ത് "
എവിടെയും ആത്മീയവെളിച്ചം എന്നൊന്നുണ്ടെങ്കിൽ പൂർണ്ണത പ്രാപിക്കാം എന്ന്കവി വിശ്വസിക്കുന്നു .
"ജാലക കാഴ്ചകൾ "എന്ന കവിതയിൽ മനുഷികമൂല്യം വറ്റിയ ഇന്നിന്റെ ജനതയോട് സംവദിക്കുകയാണ് .
"കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുംവരെ
പുറംകാഴ്ചകൾ ജാലകങ്ങൾ തള്ളിത്തുറന്നു
നെഞ്ചിന് കൂട്തകർക്കുംവരെ
അപരിചിതങ്ങളായ മുഖങ്ങളിൽ
ആത്മാംശം നിറയുംവരെ
നമുക്ക് സുഖമായുറങ്ങാം ." പിന്തിരിഞ്ഞുനിന്നു പ്രതികരിക്കുമ്പോൾ അമർഷത്തിന്റെ ഭാഷയാണ് .ശക്തമാണ് .
"ബസ് സ്റ്റോപ് " ശക്തമായ ആക്ഷേപഹാസ്യം . നവോത്ഥാനത്തിനു വേണ്ടി പിമ്പിരി കൊണ്ട് ചിറകടിക്കുന്ന കാലത്ത് ,
"വിജനതയാണ്
സന്ധ്യ മയങ്ങുന്നു
ഇരുൾ പരക്കുന്നു
ഇനിയൊന്ന് വീടണയണം .
കാത്തിരിക്കുകയാണ്
ഒരു നവോത്ഥാനത്തിന്റെ
വണ്ടി വരുമെന്നോർത്ത് ...." കൂടുതൽ ഒന്നും പറയാനില്ല . പച്ചയായ സത്യം വിളിച്ചുപറയാൻ ധൈര്യംകാണിച്ചിരിക്കുന്നു .
"മരുപ്പച്ചകൾ" ഏകാന്തതകളെ നിലാവൊഴിച്ചു
കുറുക്കിയെടുത്തപ്പോഴാണ്
പുഞ്ചിരിക്കിത്രയും പാൽനിറം ലഭിച്ചത് ."
കല്പനികഭംഗിയും കണ്ണീർക്കണവും ചേരുന്ന ലയസാരള്യം കവിതകളിൽ ഉണ്ട് ...
"അവൾ "എന്ന കവിതയിൽ
പിഞ്ചോമനയായി , കരിമഷിയെഴുതി പട്ടുപാവാടയണിഞ്ഞു , ബാല്യവും കൗമാരവും കടന്ന് കതിർമണ്ഡപത്തിലും കൈപിടിച്ചു കേറ്റി ,നമുക്കെല്ലാം
അമ്മയായും മകളായും ഓമനിച്ചും വാത്സല്യത്തലോടലും കൊണ്ടും കൊടുത്തും വളർന്നുവന്നവൾ.....
" പിന്നെ എന്ന് ?
എന്നാണവൾ
നമുക്ക് 'ഇര 'യായി മാറിയത് ?
'ഇര 'മാത്രമായ് മാറിയത് ?
ഹൃദയം തൊടുന്ന ,പൊള്ളുന്ന ചോദ്യമായി മാറുന്നു അവസാനം ആ വരികൾ ....
" കണ്ണീരുണങ്ങിയൊരു കിനാവ്
എഴുന്നേറ്റ് ചിണുങ്ങിക്കരഞ്ഞപ്പോളാണ്
ഹൃത്തിലൊരു കവിത കൺമിഴിച്ചു നോക്കിയത് . "
കണ്ണീർ നനവുകൾ പുരണ്ട വിങ്ങലും വിരഹവും ഗദ്യത്തിലും പദ്യത്തിലും നിറയുന്ന പ്രകൃതിയുടെ ഈരടിക്കൊത്ത്, നിറംവറ്റുന്ന ജീവിതതാളത്തിലും "എന്റെയീ നനുത്ത ആകാശം നിറയെ
നീലനക്ഷത്രങ്ങൾ ആയിരുന്നു .
എന്റെ സ്വപ്നത്തിന്റെ
ചില്ലുകൊട്ടാരത്തിൽ നിന്നും
ഞാൻതുറന്നുവിട്ട എന്റെ പ്രതീക്ഷയുടെ
കൊച്ചുനക്ഷത്രങ്ങൾ ."
പ്രകാശത്തിന്റെ ,പ്രതീക്ഷയുടെ നീലനക്ഷത്രങ്ങൾ തെളിഞ്ഞുനിൽക്കുന്നുണ്ട് വാക്കിന്റെ ആകാശത്ത് ഈ വരിച്ചില്ലകളിൽ .
മനസ്സിന്റെ താഴ്വാരങ്ങളിൽ ഇനിയും കവിത പൂക്കട്ടെ
ആശംസകൾ ! ബിന്ദു പ്രതാപ് .
സ്നേഹപൂർവം
മായാ ബാലകൃഷ്ണൻ

Comments
Post a Comment