Posts

Showing posts from July 9, 2017

മാധ്യമങ്ങളേ.....

മാധ്യമങ്ങളേ....... നിങ്ങൾ അങ്ങോട്ട് തിരിയൂ.... ഞങ്ങളെ ' ഇര' യെന്നു വിളിച്ച് അധിക്ഷേപിക്കല്ലേ.... അവിടെ ആഭാസന്മാരെ ചൂണ്ടി  " സ്ത്രീപീഡകൻ " എന്നു മുദ്ര കുത്തൂ.... എന്താ  ധൈര്യമില്ലേ ? സ്ത്രീപീഡകൻ പൾസർ സുനി , സ്ത്രീപീഡകൻ ഗോവിന്ദ ച്ചാമി... എന്ത്യേ അങ്ങനെയല്ലേ വേണ്ടത്.....?  സ്ത്രീത്വം അപമാനിക്കപ്പെടുമ്പോൾ നിങ്ങൾ താഴ്ത്തിക്കെട്ടരുത് അവളെ !  മായ ബാലകൃഷ്ണൻ  നായത്തോട് .

മഴയിൽ.....

Image
                                      മഴയോളങ്ങളിൽ ഓർമ്മയുടെ ചാറ്റൽമഴ പെയ്യുകയാണ് ! പുറമേ പെരുംമഴയുടെ ഇരമ്പത്തിൽ ഓർമ്മകളും ആർത്തിരമ്പുകയാണ് ......... 📝📝  Maya Balakrishnan           ഇവിടെ പകലുറങ്ങുന്ന വീടിന്റെ നിശബ്ദതയിൽ ഒരു കുളിർക്കാറ്റ് വന്നെന്നെ  തഴുകിയുണർത്തി .പുറംകാഴ്ച്ചകൾക്കായി എന്റെ ജാലകവും തുറക്കപ്പെട്ടു . ആ വഴിയെ കണ്ണുകൾപായിച്ചു . അങ്ങകലെ ആകാശച്ചെരുവിൽ മഴമേഘങ്ങൾ യാത്രതുടങ്ങിയിരിക്കുന്നു , സൂര്യരശ്മികൾ  തിളക്കമറ്റു . മാനമിരുണ്ട് ഒരു സങ്കടപ്പെരുമഴയ്ക്കായി പ്രകൃതി വിതുമ്പിനില്ക്കുകയാണു . കാടിറങ്ങി മലയിറങ്ങി , തോടുംപാടവും കടന്നുവന്ന കാറ്റിൽ തലയിളക്കി മുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഓരോമഴത്തുള്ളിയെയും വരവേല്ക്കാനായ് നൃത്തംവയ്ക്കുകയാണ് .    ഈസമയം മനസ്സിൽ ആനന്ദപ്പൂമഴ പെയ്തുതുടങ്ങി . ആ പൂമഴയിൽ മനസിന്റെ  താഴ്വാരങ്ങളിൽ എവിടെ.... ? എവിടെ ഞാൻ !!?     പുള്ളിയുടുപ്പുമിട്ട് പുല്ച്ചാടിക്കും പൂമ്പാറ്റകൾക്കുമൊപ്പം പൂവുകൾ...