ലച്ചുവിലൂടെ ....!

നീല വിരിയിട്ട ജാലകം ************** ടെസ്റ്റ് ക്രിക്കറ്റും പരസ്യങ്ങളും കണ്ടു വിരസമായപ്പോള്‍ , തുറന്നിട്ട ജാലകത്തിലൂടെ , കണ്ണുകള്‍ പായിച്ചു. പുറമേ നല്ല പച്ചപ്പ് .കണ്ണിന് നല്ല കുളിര്‍മ്മ !. മുറ്റത്തെ അല്‍ഫോണ്‍സോ മാവില്‍ മാങ്ങകള്‍ മൂത്ത് പഴുത്തിട്ടുണ്ട് . അധികം ഉയരമില്ലാത്ത അതിന്‍റെ ചില്ലകളില്‍ ‘ ചില്‍ ചില്‍ ’’ ചിലച്ചുകൊണ്ട് ഒന്ന്‍ രണ്ടു അണ്ണാര കണ്ണന്മാര്‍ എത്തിയിരിക്കുന്നു . അവന്മാര്‍ അങ്ങോട്ടോട്ടം ഇങ്ങോട്ടോട്ടം. ഹോ ! എന്തൊരു പൂവാലാട്ടം !! ഇവന്മാരെന്താ കുച്ചുപ്പുടി കളിക്കയാണോ ?! കള്ളബടുക്കൂസുകള്‍; വെറുതെയല്ല സുല്‍ത്താന്‍ അങ്ങനെ വിളിച്ചത് ! കള്ളബടുക്കൂസുകള്‍ തന്നെ !! ഒരു പാദസര കിലുക്കം കേട്ടാണ് തിരിഞ്ഞു നോക്കിയത് . ഹാ.......യ് ! ഒരു പൂമ്പാറ്റ ; മുന്‍ വാതിലൂടെ സ്വീകരണ മുറിയും ഇടനാഴിയും കടന്നു അതാ എന്...