പ്രകൃതീശ്വരീ !!

പ്രകൃതീശ്വരീ ഈര്‍ക്കില്‍ കമ്പ് കുത്തിയിറക്കിയ കാഞ്ഞിരക്കായ് പമ്പരത്തിന് ചുറ്റും ഓര്‍മ്മകള്‍ കറങ്ങിത്തിരിയുന്നു . വെയില്‍ ഒരു തുള പോലും വീഴ്ത്താത്ത കൂറ്റന്‍ കാഞ്ഞിരമരം. അതിനു ചുറ്റുമുള്ള തറയില്‍ ഇടതൂര്‍ന്ന കുറ്റിച്ചെടികള്‍ക്കു നടുവില്‍ ധ്യാന നിമഗ്നനായ സാക്ഷാല്‍ ശ്രീ പരമേശ്വരന്റെ ശിവലിംഗ പ്രതിഷ്ഠ .കരിയില വീണു മൂടിയ പ്രദക്ഷിണ വഴികളില്‍ വീണുടഞ്ഞു കിടക്കുന്ന ഓറഞ്ച് നിറമുള്ള കാഞ്ഞിരക്കായ്കള്‍ .മത്സരിച്ചു ഓടിയെത്തി പെറുക്കാന്‍ പ്രത്യേകിച്ച് സമയമോ കാലമോ നോക്കാറില്ല , ഇട്ടിരിക്കുന്ന ഉടുപ്പിനറ്റം എടുത്ത് തുടച്ചു തീപ്പെട്ടിക്കൊള്ളിയോ ഈര്‍ക്കിലോ കുത്തി കോലായിലെ സിമെന്റ് തറയില്‍ കറക്കി വിടുന്ന പമ്പരങ്ങള്‍ !! വിരലറ്റം പതിഞ്ഞ കയ്പിന്റെ രുചികള്‍ക്ക് ഇന്ന് നല്ല മധുരം . ...