Posts

Showing posts from March 12, 2017

ഭൂമി കിലുക്കങ്ങൾ

 നിറുത്താറായില്ലേ ഇനിയും ഈ തീക്കളി !!? ഓരോ ഗുണ്ടും അമിട്ടും പൊട്ടുമ്പോൾ സമീപപ്രദേശങ്ങളിലെ  കൺ തുറന്നു ഭൂമിയിലേക്ക് എത്തിയ കുഞ്ഞുങ്ങൾ , വൃദ്ധർ , ഹൃദ്രോഗികൾ  അവശനിലയിലായ രോഗികൾ ,ഇവരൊക്കെ എങ്ങനെയാ ആ   ഓരോ നിമിഷവും  കഴിച്ചു കൂട്ടുന്നത് , അവർ അനുഭവിക്കുന്ന സമ്മർദ്ദം അതൊക്കെ ഒന്നു   ചിന്തിക്കുന്നുണ്ടോ ? ആഹ്ലാദതിമിർപ്പിന്റെ ലോകം . ഇനിയും ഭൂമി പിളർത്തി വയ്ക്കുന്ന ശബ്ദഘോഷത്തോടെ പടഹധ്വനിയുമായ് എത്തുന്ന പുതുകാലത്തിന്റെ ആഹ്ലാദത്തിമിർപ്പിനു ഉപയോഗിക്കുന്ന നാസിക്ക് ഡോൾ എന്ന വില്ലൻ !ഇവനേയും നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . അല്പസമയത്തെ ആനന്ദത്തിനു വേണ്ടി പൊട്ടിച്ചു കൂട്ടുന്ന പണം !! പണത്തിനു ഇത്രയും മൂല്യത്തകർച്ചയോ........ അന്ധമാകുന്നോ ലോകം !!  ഈ നിലവിളികൾ എങ്കിലും കേൾക്കുന്നില്ലേ ....... അനാഥമാകുന്നവന്റെ ..,വിശപ്പിന്റെ  ഉടുതുണിക്കും മരുന്നിനും ,  കൂരയ്ക്കും ഒരു മറപ്പുരയ്ക്കെങ്കിലും വേണ്ടിയുള്ള പരിദേവനങ്ങൾ . ഭക്തിയും ഉൽസവങ്ങളും കൊടിയേറേണ്ടത് മനസ്സുകളിലാണു . !  ആരോയെല്ലാം  കരിച്ചുകളഞ്ഞ ജീവിതങ്ങൾ !!അവർക്കു വേണ്ടി കണ്ണീരൊഴുക...

അമ്മമാരോട്

അമ്മമാരോട് 😊🌲🌲🌲🌲💥💥💥💥🌲🌲🌲🌲 വീട്ടിലിരിക്കുന്ന അമ്മമാരേ......... നിങ്ങളുടെ ആൺ മക്കൾ പോകുന്ന വഴികൾ നിങ്ങൾ തിരക്കാറുണ്ടോ? അവർ കൊണ്ടു വരുന്ന പണം എവിടുന്ന് എങ്ങനെ ഉണ്ടാക്കുന്നതാണെന്ന് അന്വേഷിക്കാറുണ്ടോ?!! അല്ലാ .. അമ്മമാരുടെ ഈ അന്വേഷണങ്ങൾ നിങ്ങൾ മക്കൾ ഇഷ്ടപ്പെടാറുണ്ടോ? എന്നതാണ് . ഇന്ന് പെൺ മക്കളെ പ്രതിയല്ലാ ,ആൺ മക്കളെയാണു  നിങ്ങൾ കരുതി വളർത്തേണ്ടത് ! ലഹരി ,മദ്യം ,കൂട്ടികൊടുപ്പ് , കൂലിതല്ലിക്കൽ , ഇതിലൊന്നും പെണ്മക്കൾ അല്ലാ !! കൂടുതലും പെട്ടുപോകുന്നത് . എന്തും അളന്നു കൊടുത്താൾ മതി .പ്ലസ് 2 പോലും കഴിയാത്തവർക്ക് ആർഭാട മൊബൈൽ , കാർ ബൈക്ക് ..... എന്തിന് ഇഷ്ടങ്ങൾ മാത്രം  സാധിപ്പിച്ച് കൊടുത്ത് അവരെ പാട്ടിലാക്കുകയോ ...!!?? .അവരെ വീഴ്ത്തുകയല്ലേ , എന്നും കൂടി ചിന്തിക്കണം ! അവസാനം ആർക്കും   പിടികൊടുക്കാത്ത വിധം അവർ വളരും .അന്ന് നിങ്ങളുടെ   നെഞ്ചിൽ കത്തുന്ന തീയ് ആയി അത് ആളിപ്പടരും . സ്നേഹപൂർവം സ്നേഹിത മായ ബാലകൃഷ്ണൻ

മാതൃരോദനം,!

Image
മാതൃരോദനം =======  നെല്ലും കവുങ്ങും തെങ്ങും , കുന്നും മലയും, കാടും പുഴയും നിറഞ്ഞ പച്ചയും തെളിച്ചവുമുള്ള മഴയും വെയിലും തന്ന് അനുഗ്രഹിക്കപ്പെട്ട എന്റെ പ്രകൃതിയെ  ദൈവത്തിന്റെ നാട് എന്നും പറഞ്ഞ് പല കാലത്തായി പലരും വന്ന് എന്നെ കൊള്ളയടിച്ചു .അവർക്ക് എന്റെ ജൈവസമ്പത്തുകൾ മതിയായിരുന്നു.അപ്പൊഴും എനിക്ക് എന്റെ വേരുകൾ നഷ്ട്ടപ്പെടാതെ ,അവർ ,എന്റെ മണ്ണും മഴയും പുഴയും, ഇവിടെ തന്നെ ബാക്കി വച്ചിട്ടു പോയിരുന്നു  . എന്നാൽ എന്റെ മക്കൾ ഇന്ന് എന്റെ സർവാംഗങ്ങൾക്കും വിലയിട്ടിരിക്കുന്നു .അടിവയർ പിളർന്ന് വരെ എന്റെ ജീവനീർ ഊറ്റിയെടുത്തിരിക്കുന്നു .കുഞ്ഞോളങ്ങളിൽ പായ് വിരിച്ചുറങ്ങിയ മണൽത്തരികളെ മറയില്ലാതെ വലിച്ചിഴച്ച് ആഡംബര കെട്ടിടങ്ങളുടെ ചുമരുകളിലും മേൽക്കൂരകളിലും അടവയ്ക്കുകയാണു .ദിഗന്തങ്ങൾ കുലുങ്ങും വിധം എന്റെ മാറിടങ്ങളെ വെട്ടിപ്പൊളിച്ച്  എന്റെ അസ്ഥിയും മജ്ജയും കൊണ്ട് നിങ്ങളുടെ സ്വപ്നങ്ങൾക്ക് അടിത്തറ പണിതു . എന്റെ കാടിന്റെ മക്കൾക്ക് ഇരിക്കാൻ ചില്ലയോ സ്വൈരമായ് വിഹരിക്കാൻ ഇടമോ  നൽകാതെ എന്റെ ജീവ ശ്വാസത്തിനു കടയ്ക്കൽ കത്തിവയ്ക്കുകയാണു .കാടിന്റെ കുരുന്നുകൾ അനാഥമാക്കപ്പെടുന്നു ..കുന്നു...

ബോധവല്ക്കരണ ദിനങ്ങൾ

ബോധവല്ക്കരണ ദിനങ്ങൾ എല്ലാ വർഷവും  ഒക്ടോബറിലെ രണ്ടാം ശനിയാഴ്ച്ചയാണു വേൾഡ് പാലിയേറ്റീവ് ദിനം  ആയി ആചരിക്കുന്നത് . ഹൃദയ ദിനം ,കരൾ ദിനം , വൃക്ക ദിനം ,കാൻസർ ദിനം,   പുകയില വിരുദ്ധ ദിനം , ഇങ്ങനെ എന്തിനാണീ ഓരോ   ദിനാചരണങ്ങൾ എന്ന് നമുക്ക് തോന്നാവുന്നതാണു . ബോധവൽക്കരണമാണു ഇതിന്റെയെല്ലാം പ്രധാന ഉദ്ദേശ്യം. അസുഖം വന്നു ചികിൽസിക്കുന്നതിനേക്കാളും ,  രോഗം വരുന്നത് എങ്ങനെ തടയാം ,വന്നാൽ തന്നെ എങ്ങിനെയൊക്കെ നിയന്ത്രിക്കാം . ഇതെല്ലാം ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുകയും ,ഇതു വഴി   ആരോഗ്യമുള്ള സമൂഹത്തെ പടുത്തെടുക്കുന്നതും  സാമൂഹത്തോടുള്ള   പ്രതിബദ്ധതയാൺ . എന്നാൽ സാന്ത്വന ചികിൽസാ രംഗത്ത്,   കേരളത്തിൽ പെയ്ൻ &   പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും ദിനാചരണവും തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല .6 ,7 , വർഷം മുൻപും പിമ്പും താരതമ്യം ചെയ്യുമ്പോൾ ഈ രംഗത്ത്‌  വൻ  വിപ്ലവം തന്നെയാണൂ നടന്നിരിക്കുന്നത് .മുൻ കാലങ്ങളിൽ, രോഗം വരുന്നതും ജീവന്മരണ പോരാട്ടം നടത്തുന്നതുമൊക്കെ വ്യക്തികളിലും കുടുംബങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്നു . അസുഖത്തിന്റെ പാരമ്...