ഭൂമി കിലുക്കങ്ങൾ
നിറുത്താറായില്ലേ ഇനിയും ഈ തീക്കളി !!?
ഓരോ ഗുണ്ടും അമിട്ടും പൊട്ടുമ്പോൾ സമീപപ്രദേശങ്ങളിലെ
കൺ തുറന്നു ഭൂമിയിലേക്ക് എത്തിയ കുഞ്ഞുങ്ങൾ , വൃദ്ധർ , ഹൃദ്രോഗികൾ
അവശനിലയിലായ രോഗികൾ ,ഇവരൊക്കെ എങ്ങനെയാ ആ ഓരോ നിമിഷവും
കഴിച്ചു കൂട്ടുന്നത് , അവർ അനുഭവിക്കുന്ന സമ്മർദ്ദം അതൊക്കെ ഒന്നു ചിന്തിക്കുന്നുണ്ടോ ?
ആഹ്ലാദതിമിർപ്പിന്റെ ലോകം .
ഇനിയും ഭൂമി പിളർത്തി വയ്ക്കുന്ന ശബ്ദഘോഷത്തോടെ പടഹധ്വനിയുമായ് എത്തുന്ന പുതുകാലത്തിന്റെ ആഹ്ലാദത്തിമിർപ്പിനു ഉപയോഗിക്കുന്ന നാസിക്ക് ഡോൾ എന്ന വില്ലൻ !ഇവനേയും നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
അല്പസമയത്തെ ആനന്ദത്തിനു വേണ്ടി പൊട്ടിച്ചു കൂട്ടുന്ന പണം !!
പണത്തിനു ഇത്രയും മൂല്യത്തകർച്ചയോ........ അന്ധമാകുന്നോ ലോകം !!
ഈ നിലവിളികൾ എങ്കിലും കേൾക്കുന്നില്ലേ ....... അനാഥമാകുന്നവന്റെ ..,വിശപ്പിന്റെ
ഉടുതുണിക്കും മരുന്നിനും , കൂരയ്ക്കും ഒരു മറപ്പുരയ്ക്കെങ്കിലും വേണ്ടിയുള്ള പരിദേവനങ്ങൾ .
ഭക്തിയും ഉൽസവങ്ങളും കൊടിയേറേണ്ടത് മനസ്സുകളിലാണു . !
ആരോയെല്ലാം കരിച്ചുകളഞ്ഞ ജീവിതങ്ങൾ !!അവർക്കു വേണ്ടി കണ്ണീരൊഴുക്കാനേ
നമുക്ക് കഴിയൂ .....
.പ്രാ ർത്ഥനകൾ !! ഇനിയൊന്നുംസംഭവിക്കാതിരിക്കട്ടേ
മായ ബാലകൃഷ്ണൻ
Comments
Post a Comment