കഥ

നിഴലായ് മായുന്നു ********* ഓര്‍മ്മയുടെ താഴിട്ടു പൂട്ടി കുഞ്ഞനന്തന്‍ നമ്പ്യാര്‍ പുറം ലോകത്തിന്‍റെ വാതിലുകള്‍ ഓരോന്നായി കൊട്ടിയടയ്ക്കുമ്പോള്‍ , മകള്‍ ലക്ഷ്മി അച്ഛന്റെ വിരല്‍തുമ്പ് പിടിച്ച് തന്‍റെ ബാല്യത്തിലേക്ക് നടന്നിറങ്ങി . അപ്പുണ്ണിയേയും ഗോവിന്ദന്‍ കുട്ടിയേയും പോലെ സഹദേവേട്ടനും ശരത്തും താനും . രാത്രി മുട്ട ബള്‍ബിന്‍റെ മഞ്ഞ വെളിച്ചത്തില്‍, എല്ലാവരും ഇട്ടിരിക്കാനുള്ള അവരവരുടെ പലകയുമെടുത്തു അത്താഴമുണ്ണാന്‍ തറയില്‍ നിരന്നിരിക്കുകയാണ് .അമ്മ ചോറ് വിളമ്പി വച്ചിട്ടും ലക്ഷ്മി കൂട്ടാക്കുന്നില്ല .പാവക്ക തീയലും മോരുകറിയും മെഴുക്കുപുരട്ടിയും ഒന്നും അവള്‍ക്ക് വേണ്ട .പാവയ്ക്കക്കൊണ്ടാട്ടം വേണം .അതുണ്ടെങ്കില്‍ മതി എനിക്...