Posts

Showing posts from December 17, 2017

മാനസികാരോഗ്യം ലേഖനം

Image
മാനസികാരോഗ്യം   =========  വ്യക്തി , കുടുംബം , ജീവിതം ,സമൂഹം .  പ്രസിദ്ധമായൊരു ഇംഗ്ലീഷ് ചൊല്ലുണ്ട് .  " If wealth is gone , nothing is gone  If health is gone ,something is gone  If charector is gone everything is gone "   അതായത് സമ്പത്ത് നഷ്ടമായാൽ ഒന്നും നഷ്ടമായിട്ടില്ല ,ആരോഗ്യം നഷ്ടമായാൽ,ചിലതെല്ലാം നഷ്ടമായി ,  എന്നാൽ സ്വഭാവം നഷ്ടമായാൽ എല്ലാം നഷ്ടമായി എന്നാണ് .  ആരോഗ്യമുള്ള ശരീരത്തിലല്ല , ആരോഗ്യമുള്ള മനസ്സിലാണു ഒരു നല്ല വ്യക്തി രൂപംകൊള്ളുന്നത്.  അതായത് നല്ല സ്വഭാവം കാഴ്ച്ചവയ്ക്കണമെങ്കിൽ നല്ല ആരോഗ്യമുള്ള മനസ്സു ഉണ്ടാവണം. മനസ്സ് തളരാത്തിടത്തോളം ഒരു ശാരീരിക പരിമിതിയോ വൈകല്യമോ ഒരാളെ ബാധിക്കില്ല എന്നാണ് . വിശ്രുത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്സ് നെ അറിയില്ലേ...മസിൽസിനെ ബാധിക്കുന്ന മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ്വരോഗം ബാധിച്ച്  ,ഒന്നു ചലിക്കാനാവാതിരുന്നിട്ടും  അദ്ദേഹം എത്രയോ വർഷത്തെ ദീർഘമായ രോഗകാലത്തിനിടയിലും അത്ഭുതകരമായ കണ്ടുപിടിത്തങ്ങൾക്ക് അവകാശിയായി . " when there is a  will ,there is a way "   ...

ഒന്നും വികലമല്ലാ !ആരും വികലാംഗരല്ലാ!

Image
ഡിസംബർ 3  ലോകഭിന്നശേഷി ദിനം . ' നിറവ് ' 2017  ========================  പ്രഭാഷണത്തിൽ നിന്ന്! സംഘാടകരെ അഭിനന്ദിച്ചുകൊണ്ടാണു സംസാരം തുടങ്ങിയത്! എന്തുകൊണ്ടും വളരെ പ്രത്യേകതകൾ ഉള്ള കുട്ടികൾ. അവരും നാളത്തെ പൗരന്മാരായി വളർന്നുവരേണ്ടവർ .അവരെ പ്രത്യേക  പരിഗണനയും കരുതലും നൽകി ആത്മവിശ്വാസമുള്ളവാരാക്കി തീർത്ത് സമൂഹത്തിന്റെ ഭാഗമാക്കി ചേർത്തു നിർത്താൻ നടത്തുന്ന ശ്രമമായിരുന്നല്ലോ അത് . ആ കുട്ടികളോടും മാതാപിതാക്കളോടും  സംസാരിക്കാനും സ്നേഹം പങ്കിടാനും പ്രത്യേക താല്പര്യമുണ്ടായിരുന്നു. സംസാരാരംഭത്തിൽ അതിനു അവസരമൊരുക്കിയവരോട് പ്രത്യേകം നന്ദി രേഖപ്പെടുത്തി . ഞാൻ ആ പരിപാടിയിൽ പങ്കെടുക്കണം എന്നത് എന്തുകൊണ്ടും മാതൃകാപരമെന്ന് എന്റെ സഹോദരനും തോന്നിയതുകൊണ്ടാണു സ്വല്പം ബുദ്ധിമുട്ടെങ്കിലും  എന്നെ കൊണ്ടുപോയത്! ഞങ്ങളെപ്പോലുള്ളവരെ ഏറ്റവും അടുത്ത് നിന്നും കണ്ടും പരിപാലിച്ചും നന്നായി അറിയുന്ന ചേട്ടനും താല്പര്യം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.  ഇവിടെ കൂടിയിരിക്കുന്ന  നമ്മളൊക്കെ ഒരേപോലെ ജീവിതത്തിന്റെ കയ്പ്പും ചവർപ്പും നുണഞ്ഞവരാണു.ഇവിടെ കുട്ടികൾ മാത്രമല്ല അവരുൾപ്പെടുന്ന ക...

ലോക ഭിന്നശേഷി ദിനം! ഡിസംബർ 3

Image
ഡിസംബർ 3  ലോകഭിന്നശേഷി ദിനം . ' നിറവ് ' 2017  ======================== ഡിസംബർ 3 ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അങ്കമാലി ബ്ലോക് റിസോഴ്സ് സെന്ററും സർവ്വശിക്ഷ അഭിയാനും ,അങ്കമാലി, കറുകുറ്റി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ നിറവ് 2017 എന്ന പ്രോഗ്രാമിൽ പങ്കെടുക്കുവാൻ  എനിക്കും അവസരം ലഭിക്കുകയുണ്ടായി. അങ്കമാലി ബ്ലോക് പഞ്ചായത്തിനു കീഴിലുള്ള വിവിധ സ്കൂളുകളിലെ തിരഞ്ഞെടുത്ത 150 ഓളം കുട്ടികളും അവരുടെ പേരന്റ്സും സ്പെഷൽ സ്കൂൾ ടീച്ചേഴ്സ് , ട്രെയിനേഴ്സ് ,അങ്കമാലി  എം എൽ എ റോജി എം ജോൺ , അങ്കമാലി എ ഇ ഒ , മറ്റു പഞ്ചായത്തു തല ഭരണാധികാരികൾ എന്നിങ്ങനെ വലിയൊരു വേദിയും സദസ്സുമായിരുന്നു അത്! മറ്റു കുട്ടികളിൽ നിന്നും ഭിന്നമായി കഠിന ശ്രമത്തിലൂടെയും  ക്ഷമയോടെയും ഏതുകാര്യവും ,പഠനവും കളിയുമുൾപ്പടെ ഏവർക്കുമൊപ്പമെത്താൻ   ഊതിക്കാച്ചിയ തളരാത്ത മനസ്സുള്ളവരാണു ഈ കുട്ടികൾ. അവരെ വികലാംഗരെന്നും മറ്റും വിളിച്ച് തരം താഴ്ത്തുന്ന വിളികൾ നിറുത്തേണ്ട കാലംകഴിഞ്ഞു! മറ്റാരേക്കാളും സമൂഹത്തിൽ ആർക്കുമൊപ്പമെത്താൻ ഇവർക്കും കഴിയും  .ഈയൊരവസരത്തിൽ അവരോട് രണ്ട് വാക്ക് സംസാരിക്കാൻ സംഘാടകർ എ...