ഒന്നും വികലമല്ലാ !ആരും വികലാംഗരല്ലാ!
ഡിസംബർ 3 ലോകഭിന്നശേഷി ദിനം . ' നിറവ് ' 2017
========================
പ്രഭാഷണത്തിൽ നിന്ന്!
സംഘാടകരെ അഭിനന്ദിച്ചുകൊണ്ടാണു സംസാരം തുടങ്ങിയത്! എന്തുകൊണ്ടും വളരെ പ്രത്യേകതകൾ ഉള്ള കുട്ടികൾ. അവരും നാളത്തെ പൗരന്മാരായി വളർന്നുവരേണ്ടവർ .അവരെ പ്രത്യേക പരിഗണനയും കരുതലും നൽകി ആത്മവിശ്വാസമുള്ളവാരാക്കി തീർത്ത് സമൂഹത്തിന്റെ ഭാഗമാക്കി ചേർത്തു നിർത്താൻ നടത്തുന്ന ശ്രമമായിരുന്നല്ലോ അത് . ആ കുട്ടികളോടും മാതാപിതാക്കളോടും സംസാരിക്കാനും സ്നേഹം പങ്കിടാനും പ്രത്യേക താല്പര്യമുണ്ടായിരുന്നു. സംസാരാരംഭത്തിൽ അതിനു അവസരമൊരുക്കിയവരോട് പ്രത്യേകം നന്ദി രേഖപ്പെടുത്തി .
ഞാൻ ആ പരിപാടിയിൽ പങ്കെടുക്കണം എന്നത് എന്തുകൊണ്ടും മാതൃകാപരമെന്ന് എന്റെ സഹോദരനും തോന്നിയതുകൊണ്ടാണു സ്വല്പം ബുദ്ധിമുട്ടെങ്കിലും എന്നെ കൊണ്ടുപോയത്! ഞങ്ങളെപ്പോലുള്ളവരെ ഏറ്റവും അടുത്ത് നിന്നും കണ്ടും പരിപാലിച്ചും നന്നായി അറിയുന്ന ചേട്ടനും താല്പര്യം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇവിടെ കൂടിയിരിക്കുന്ന നമ്മളൊക്കെ ഒരേപോലെ ജീവിതത്തിന്റെ കയ്പ്പും ചവർപ്പും നുണഞ്ഞവരാണു.ഇവിടെ കുട്ടികൾ മാത്രമല്ല അവരുൾപ്പെടുന്ന കുടുംബം ഒന്നിച്ചാണു ജീവിതത്തിൽ പോരാടുന്നത്.mayabalakrishnan.blogspot.in
ഇക്കാലത്ത് ഓരോ ദിനവും ഓരോ പേരിലാണു അറിയപ്പെടുന്നത്.ഹൃദയദിനം .കരൾദിനം, പരിസ്ഥിതി ദിനം ,ലഹരി വിരുദ്ധദിനം.എന്താണു ഈ ദിനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്? ബോധവൽക്കരണമാണു അതിന്റെ പരമമായ ലക്ഷ്യം! ഭിന്നശേഷിദിനം! അതായത് വേറിട്ട കഴിവുകൾ ഉള്ളവരാണു! വികലാംഗരല്ല. വികലമല്ല ഒന്നും!
ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്.
" If wealth is gone ,nothing is gone!
If health is gone ,something is gone!
If Character is gone ,everything is gone !"
അതായത് ആരോഗ്യമുള്ള ശരീരത്തിലല്ല , ആരോഗ്യമുള്ള മനസ്സിലാണു ഒരു നല്ല വ്യക്തി രൂപംകൊള്ളുന്നത്. അതായത് നല്ല സ്വഭാവം കാഴ്ച്ചവയ്ക്കണമെങ്കിൽ നല്ല ആരോഗ്യമുള്ള മനസ്സു ഉണ്ടാവണം എന്നാണു.ഇവിടെ. മനസ്സ് തളരാത്തിടത്തോളം ഒരു ശാരീരിക പരിമിതിയോ വൈകല്യമോ ഒരാളെ ബാധിക്കില്ല എന്നാണ് .
നമ്മുടെ കുട്ടികൾക്ക് ചില പരിമിതികൾ /കുറവുകൾ ഉണ്ട്.പക്ഷേ ആ പരിമിതികളെ ,കുറവുകളെ മറികടക്കാൻ കഴിവുകൾ ആർജ്ജിച്ചവരാണു നമ്മൾ.ഒരിക്കലും വികലരല്ല.പ്രത്യേക കഴിവുകൾക്ക് ഉടമകളാണു കുഞ്ഞുങ്ങളേ നിങ്ങൾ.ഇനിയാരും ഞാനും നീങ്ങളുമുൾപ്പെടുന്ന സമൂഹത്തെ വികലാംഗരെന്ന് വിളിക്കരുതെന്ന് തറപ്പിച്ചു പറയാം.
സാധാരണ കുട്ടികളെ പൂമ്പാറ്റകളോട് ഉപമിക്കാറുണ്ട്. ,കളിച്ചും പൊട്ടിച്ചിരിച്ചും ,പാറിനടക്കുന്നവരാണു അവർ !എന്നാൽ നമ്മുടെ കുട്ടികൾക്ക് വർണ്ണച്ചിറകുകൾ അല്ലാ, തീച്ചിറകുകളാണു ഉള്ളത്.നമ്മുടെ സ്വപ്നങ്ങളെ കനലൂതി പ്പെരുപ്പിച്ചെടുക്കണം.അതിനു കരുത്തവരാവണം.നന്നായി പരിശ്രമിക്കണം.എപ്പോഴും ആഗ്രഹങ്ങളെ നിറവേറ്റാൻ, പ്രതീക്ഷയോടെ കഠിന ശ്രമവും ക്ഷമയും ശാന്തതയും വരുത്തുന്നവരാണു.
അങ്ങനെയുള്ള നമ്മുടെ കുട്ടികൾ ചിത്രം വരയ്ക്കും, പാടും ,നൃത്തം ചെയ്യും ,പഠിക്കും എഴുതും. ചിലപ്പോൾ അതിൽ കുറവുകളുണ്ടാവും. പക്ഷെ അതിനു പിന്നിൽ നല്ലൊരു മനസ്സുണ്ടാവും! പരിശ്രമിക്കാൻ , ലക്ഷ്യത്തിലെത്താൻ കഴിയുന്ന തളരാത്ത മനസ്സ് ഉണ്ടാവും! അങ്ങനെ തളരാത്ത മനസ്സുള്ള നമ്മുടെ കുട്ടികൾ വെറും സാധാരണക്കാരല്ല !നമുക്ക് എല്ലാവർക്കും ഒപ്പം എത്താൻ കഴിയും.ഒരു കുറവും നമ്മെ ബാധിക്കില്ല .
മുൻ കാലങ്ങളിൽ ഹെലൻ കെല്ലറെയും വില്ല്യം സ്റ്റോക്കിങ് ഹോം നെയുമൊക്കെ വായിച്ചിട്ടുണ്ടാവും.പക്ഷെ ഇന്ന് നമുക്ക് ചുറ്റും പലരെയും അറിയാം! ചിത്രകാരിയായ കൊച്ചുസുന്ദരി സ്വപ്ന അഗസ്റ്റിൻ, കമ്പ്യൂട്ടർ ഗ്രാഫിക്സ് വർക്ക് ചെയ്യുന്ന ജിലു കുര്യൻ ഇവരെയൊക്കെ അറിയില്ലേ?!
ഇവരൊക്കെ ചുണ്ടിലും കാൽ വിരലുകളിലും ബ്രഷ് ഒതുക്കി ചിത്രം വരയ്ക്കും . കാലുകൊണ്ട് കമ്പ്യൂട്ടർ മൗസ് ഉപയോഗിച്ച് ജോലി ചെയ്യും.ജനിക്കുമ്പോഴേ രണ്ടുകൈകളും അവർക്കില്ലായിരുന്നു. യുറ്റൂബിലും മറ്റും എടുത്തുനോക്കിയാൽ ആ വീഡിയോകൾ കാണാം!
ഈ പറയുന്ന ഞാനും 16 വയസ്സുവരെ ഒരു കുറവുകളും ഉണ്ടായിരുന്നതല്ല.
പക്ഷെ അസുഖം വന്ന് വേദനയും നീരും വന്ന് ചലിക്കാനാവാതെ കുറെ വർഷങ്ങൾ ഒന്നും ചെയ്യാൻ കഴിയാതിരുന്നു! പിന്നെ പിന്നെ മലർന്നു കിടന്നുകൊണ്ട് പെൻസിലും പേനയും പിടിക്കാനും പിടിക്കാനും വരയ്ക്കാനും എഴുതാനും കഴിവു നേടി! ടാബ് നെഞ്ചിൽ കേറ്റിവച്ച് ടൈപ്പ് ചെയ്യും നെറ്റ് ഉപയോഗിക്കാൻ പഠിച്ചു! ഒത്തിരി സുഹൃത്തുക്കളെ സമ്പാദിച്ചു! എഴുതിയവ പുസ്തകമാക്കി ,രണ്ടുപുസ്തകം ചെയ്തു! ഇതുപോലെ പ്രൗഢമായ വേദിയിൽ വന്നു സംസാരിക്കാറായി!
ഇതിനൊക്കെ പിന്നിൽ പ്രോത്സാഹനം ചെയ്യാനും പറഞ്ഞുതരാനും നല്ല മനസ്സുള്ളവർ ചുറ്റുപാടും വേണം. അടുത്തു പെരുമാറുന്ന കുടുംബാംഗങ്ങൾ, സഹോദരങ്ങൾ മാതാപിതാക്കൾ ,അദ്ധ്യാപകർ സുഹൃത്തുക്കൾ , ഇവരൊക്കെ മനസ്സു വയ്ക്കണം! എങ്കിൽ നമുക്കൊക്കെ വളരാം ! ഒന്നു കൈപിടിച്ചുയർത്താൻ സമൂഹവും ചുറ്റുപാടുകളും തയ്യാറാവണം!അതാണു മനുഷ്യത്വം , സാഹോദര്യം ! അതില്ലാത്തവൻ മനുഷ്യനാവുന്നില്ലാ .
മുൻ കാലങ്ങളിൽ കേൾവിക്കുറവോ കാഴ്ച്ച തകരാറോ നടക്കാൻ ബുദ്ധിമുട്ടോ അങ്ങനെ എന്തെങ്കിലും കുറവുകളുള്ളവരെ മോശം വാക്കുകൾ ചേർത്ത് അധിക്ഷേപിക്കുമായിരുന്നു. പക്ഷേ ഇന്നതിനു വലിയ മാറ്റം വന്നിട്ടുണ്ട്.എന്നിരിക്കിലും ആരെങ്കിലുമൊക്കെ നമ്മുടെ സ്വന്തം കുഞ്ഞുങ്ങളെ അങ്ങനെ പറഞ്ഞുകേൾക്കുമ്പോൾ വിഷമം തോന്നാം, വേദനിക്കാം! അവിടെ നമ്മൾ തിരിച്ചു ചിന്തിക്കണം. അതവരുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണു .അവരുടെ സംസ്കാര ശൂന്യതയാണു ! വിലകൂടിയ വസ്ത്രം ധരിച്ചാലോ , വില കൂടിയ വാഹനങ്ങളിൽ സഞ്ചരിച്ചാലോ ,വലിയ ഡിഗ്രീ എടുത്തതുകൊണ്ടോ അവൻ വലിയവനാകുന്നില്ല.അറിവുള്ളവർ അവനെ പുച്ഛിക്കുകയേയുള്ളൂ . എന്തുണ്ടായാലെന്താ ? മനുഷ്യത്വം, സഹജ ഭാവം അതാണു വേണ്ടത്. അതില്ലെങ്കിൽ ,മോശം പെരുമാറ്റം, സംസ്കാര ശൂന്യൻ , എന്ന് അറിവുള്ളവർ അവനെ കരുതണം!
ദൈവം പൂർണ്ണതയോടെ വലിയൊരു വിഭാഗം മനുഷ്യരെയും സൃഷ്ടിച്ചപ്പോൾ ചെറിയൊരു ഭാഗം മാത്രമാണു കുറവുകളോടെ ജനിക്കുന്നുള്ളൂ...അല്ലെങ്കിൽ ആ രീതിയിൽ ആയിത്തീരുന്നത് .ആ പൂർണ്ണതയുള്ളവർ മറ്റുള്ളവർക്ക് താങ്ങാവണം. മനുഷ്യർ പരസ്പരാശ്രിതരാവണം !എന്ന വലിയൊരു തത്ത്വം ആണു ദൈവം കാണിച്ചുതരുന്നത്!
ഞാനും നീയും നിങ്ങളുമടങ്ങുന്നതാണു സമൂഹം! എന്നെക്കൊണ്ട് നിനക്കും നിന്നെക്കൊണ്ട് എനിക്കും ഉപകാരപ്പെടണം! പരസ്പരം ഒരു കൈത്താങ്ങ് ,തണൽ ആവാൻ കഴിയണം.സമൂഹത്തോടുള്ള പ്രതിബദ്ധതയാണത്.
ഭരണതലത്തിൽ ,ജനപ്രതിനിധികൾ ,ഉദ്യോഗസ്ഥ വൃന്ദങ്ങൾ ഇവരെല്ലാം കാണിച്ചുകൊടുക്കുന്ന മാതൃകയാണു എപ്പൊഴും പൊതുജനങ്ങളും മാതൃകയാക്കുന്നത്.എപ്പോഴും മോളിലിരിക്കുന്നവരെന്തു ചെയ്യുന്നു ?പെരുമാറുന്നു ?!,അതായത് അങ്ങനെ വയ്യാത്ത ഒരംഗം ഉള്ള വീട്ടിലെ ആവശ്യങ്ങൾ ,അവകാശങ്ങൾ കാലതാമസം കൂടാതെ ചെയ്തുകൊടുക്കുക , ക്യൂ നിൽക്കുന്ന സന്ദർഭങ്ങളിൽ സാധാരണക്കാരും മറ്റും ഇവിടെ കുറച്ച് ഔദാര്യമൊക്കെ കാണിക്കാം!
നമ്മുടെ കുട്ടികളോട് എനിക്ക് പറയാനുള്ളത്, നിങ്ങളൊക്കെ നല്ല കുട്ടികളായി വളരും, ആവുന്നപോലെ പരിശ്രമിക്കും ,പഠിക്കും, ജോലി ചെയ്യും, മറ്റുകുട്ടികളെപ്പോലെ വളർന്ന് അച്ഛനും അമ്മയ്ക്കും തുണയാവും. ഒരു കൊച്ചു സ്വപ്നം ആയി അത് മനസ്സിൽ ഇരുന്നോട്ടെ!
ചെറിയൊരു ഭാഗം കുട്ടികൾക്ക് ഇതിനൊന്നും കഴിയാത്തവരുണ്ടാവും.
ബുദ്ധി സംബന്ധമായ വൈഷമ്യങ്ങൾ ഉള്ള കുട്ടികളെങ്കിൽ അവരുടെ പേരന്റ്സ് കരുതാൻ ഒന്നേയുള്ളൂ.ഈശ്വരൻ ഏറ്റവും സുരക്ഷിതമായ കൈകളിലാണു,ആ കുട്ടികളെ നിങ്ങളെ ഏല്പിച്ചിരിക്കുന്നത്! അതുമാത്രം ഓർത്താൽ മതി.
തീർച്ചയായും ജീവിതത്തിൽ ഒരു കരുതലും പൊരുതലും കാത്തുസൂക്ഷിക്കുന്നവരാണു ഈ കുട്ടികളും കുടുംബവും ! നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതിൽ നിറഞ്ഞ സ്നേഹം , നന്ദി .
സ്നേഹപൂർവ്വം,
മായ ബാലകൃഷ്ണൻ ,

Comments
Post a Comment