കൃഷ്ണ മുരാരേ....!

കൃഷ്ണാ മുരാരേ.... ഒരു ഗുരുവായൂർ ദർശനവേളയിൽ ആദ്യമായി സ്വന്തമാക്കിയ കൃഷ്ണവിഗ്രഹം . എന്നും നെഞ്ചോട് ചേർത്തുവയ്ക്കാവുന്ന ഓർമ്മയാണ് ! മയിൽപ്പീലി തിരുകിയ ചുരുള് മുടിക്കെട്ടുമായും , ചൂണ്ടു വിരല്‍ തുമ്പില്‍ ഗോവര്ദ്ധന ഗിരിധാരിയായും , ചിലങ്കകെട്ടി കാളിയനുമേല്‍ ആടിത്തിമിര്ക്കുന്ന കണ്ണനായും , രാധാസമേതനായും , അനന്തശയന ശായിയായും ...തേടിനടന്ന കണ്ണിലൂടെ നീലക്കാർമുകിൽ വര്ണ്ണൻ ..........പല രൂപങ്ങളില്‍ ...... ഭാവങ്ങളില്‍ ....... എവിടെ നിന്നോ ഒരു മൃദുമധുര മുരളീഗീതം ഒഴുകി വരുന്നു………,തേടിയലഞ്ഞു നാലുപാടും നോക്കി…….,ദേ.........അതാ അവിടെ ഒരിടത്തു ഒറ്റയ്ക്ക് .......!! ........ കാമധേനുവിനോടു ചേര്ന്ന് , ആ ഓടക്കുഴൽ ഒന്നു കൂടെ ചുണ്ടോടു ചേര്ത്തുുവോ ..........!? , മനം മയക്കും ഒരു ചിരി എനിക്കെറിഞ്ഞുവോ ........!!? കാറ്റിലുലയും ആലിലകള് ക്കൊപ്പം മിടിച്ചത് എന്റെ കണ്‍ പീലികളല്ലേ ...............!! ഉലര്ത്തിയിട്ട കൊന്നപ്പൂവുകള്ക്ക് ചുവടെ ............ അന്നത്തെ ആ ...