കൃഷ്ണ മുരാരേ....!
കൃഷ്ണാ മുരാരേ....
ഒരു ഗുരുവായൂർ ദർശനവേളയിൽ ആദ്യമായി സ്വന്തമാക്കിയ കൃഷ്ണവിഗ്രഹം . എന്നും നെഞ്ചോട് ചേർത്തുവയ്ക്കാവുന്ന ഓർമ്മയാണ് !
മയിൽപ്പീലി തിരുകിയ ചുരുള് മുടിക്കെട്ടുമായും , ചൂണ്ടു വിരല്‍ തുമ്പില്‍ ഗോവര്ദ്ധന ഗിരിധാരിയായും , ചിലങ്കകെട്ടി കാളിയനുമേല്‍ ആടിത്തിമിര്ക്കുന്ന കണ്ണനായും , രാധാസമേതനായും , അനന്തശയന ശായിയായും ...തേടിനടന്ന കണ്ണിലൂടെ നീലക്കാർമുകിൽ വര്ണ്ണൻ ..........പല രൂപങ്ങളില്‍ ...... ഭാവങ്ങളില്‍ .......
എവിടെ നിന്നോ ഒരു മൃദുമധുര മുരളീഗീതം ഒഴുകി വരുന്നു………,തേടിയലഞ്ഞു നാലുപാടും നോക്കി…….,ദേ.........അതാ അവിടെ ഒരിടത്തു ഒറ്റയ്ക്ക് .......!! ........ കാമധേനുവിനോടു ചേര്ന്ന് , ആ ഓടക്കുഴൽ ഒന്നു കൂടെ ചുണ്ടോടു ചേര്ത്തുുവോ ..........!? , മനം മയക്കും ഒരു ചിരി എനിക്കെറിഞ്ഞുവോ ........!!?
കാറ്റിലുലയും ആലിലകള് ക്കൊപ്പം മിടിച്ചത് എന്റെ കണ്‍ പീലികളല്ലേ ...............!! ഉലര്ത്തിയിട്ട കൊന്നപ്പൂവുകള്ക്ക് ചുവടെ ............ അന്നത്തെ ആ ഒന്പതു വയസ്സുകാരി ഓടിയെത്തി ....ആ കൃഷ്ണ വിഗ്രഹം കയ്യിലൊതുക്കി ......
ഇന്നും ഓരോ വിഷുവിനും , ചെത്തിയും തുളസിയും കൊരുത്ത മാല അണിയിച്ചു നിലവിളക്കിനു മുന്നില്‍ , എന്‍റെ ആ നീലക്കാര്മുകില്‍ വര്ണ്ണനും , ഒരു കുല കൊന്നപ്പൂവും ഉണ്ടെങ്കില്‍ ......... !! എവിടെയായിരുന്നാലും ......; മനംമയക്കും പായസമോ സദ്യ വട്ടമോ , ഒന്നും കിട്ടാനില്ലാതെ പട്ടിണിയിലായി പോകുന്ന, ഹോസ്പിറ്റല്‍ റൂം കളിലെ വിഷുദിനങ്ങള് പോലും സുഖസുന്ദരമാകാന് വേറൊന്നും വേണ്ട ..............
‘’ ഏതു ധൂസര സങ്കല്പ്പങ്ങളില് വളര്ന്നാലും
ഏതു യന്ത്രവത്കൃത ലോകത്തില് പുലര്ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ,ഇത്തിരി കൊന്നപ്പൂവും........!’’
[ വൈലോപ്പിള്ളി ]
സ്നേഹപൂര്വം സ്നേഹിത
മായ ബാലകൃഷ്ണന്‍..............
ഒരു ഗുരുവായൂർ ദർശനവേളയിൽ ആദ്യമായി സ്വന്തമാക്കിയ കൃഷ്ണവിഗ്രഹം . എന്നും നെഞ്ചോട് ചേർത്തുവയ്ക്കാവുന്ന ഓർമ്മയാണ് !
മയിൽപ്പീലി തിരുകിയ ചുരുള് മുടിക്കെട്ടുമായും , ചൂണ്ടു വിരല്‍ തുമ്പില്‍ ഗോവര്ദ്ധന ഗിരിധാരിയായും , ചിലങ്കകെട്ടി കാളിയനുമേല്‍ ആടിത്തിമിര്ക്കുന്ന കണ്ണനായും , രാധാസമേതനായും , അനന്തശയന ശായിയായും ...തേടിനടന്ന കണ്ണിലൂടെ നീലക്കാർമുകിൽ വര്ണ്ണൻ ..........പല രൂപങ്ങളില്‍ ...... ഭാവങ്ങളില്‍ .......
എവിടെ നിന്നോ ഒരു മൃദുമധുര മുരളീഗീതം ഒഴുകി വരുന്നു………,തേടിയലഞ്ഞു നാലുപാടും നോക്കി…….,ദേ.........അതാ അവിടെ ഒരിടത്തു ഒറ്റയ്ക്ക് .......!! ........ കാമധേനുവിനോടു ചേര്ന്ന് , ആ ഓടക്കുഴൽ ഒന്നു കൂടെ ചുണ്ടോടു ചേര്ത്തുുവോ ..........!? , മനം മയക്കും ഒരു ചിരി എനിക്കെറിഞ്ഞുവോ ........!!?
കാറ്റിലുലയും ആലിലകള് ക്കൊപ്പം മിടിച്ചത് എന്റെ കണ്‍ പീലികളല്ലേ ...............!! ഉലര്ത്തിയിട്ട കൊന്നപ്പൂവുകള്ക്ക് ചുവടെ ............ അന്നത്തെ ആ ഒന്പതു വയസ്സുകാരി ഓടിയെത്തി ....ആ കൃഷ്ണ വിഗ്രഹം കയ്യിലൊതുക്കി ......
‘’ ഏതു ധൂസര സങ്കല്പ്പങ്ങളില് വളര്ന്നാലും
ഏതു യന്ത്രവത്കൃത ലോകത്തില് പുലര്ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ,ഇത്തിരി കൊന്നപ്പൂവും........!’’
[ വൈലോപ്പിള്ളി ]
സ്നേഹപൂര്വം സ്നേഹിത
മായ ബാലകൃഷ്ണന്‍..............
Comments
Post a Comment