Posts

Showing posts from February 12, 2017

ജി കവിതയുടെ ആത്മാന്വേഷണം

Image
ജി കവിതകളും നാടും! ഭാരതീയസാഹിത്യത്തിൽ മലയാളത്തിന്റെ പെരുമ ആദ്യമായ് എഴുതിച്ചേർത്ത മഹാകവി ജി    യുടെ രചനകളിലൂടെയും ജന്മനാടുമായുള്ള  ആത്മബന്ധവും അൻവേഷണാത്മകമായി തയ്യാറാക്കിയ കുറിപ്പ് ആണിത് . കാലത്തിനു മുൻപേ നടക്കാനറിയുന്നവർ ,ക്രാന്തദർശികൾ ആണു കവികൾ എന്നു പറയാറുണ്ട് . ജീവിതത്തിന്റെ ഉൽകൃഷ്ടതകളെ അവർ  തനിക്കു ചുറ്റുനിന്നും നമ്മെ കാണിച്ചു തരുന്നു  . അതിന്റെ ഉദാത്തമായ ഉദാഹരണമാണു മഹാകവി ജി തന്റെ കൃതികളിലൂടെ എടുത്തുകാട്ടുന്നത് . " വിളഞ്ഞപാടം " എന്ന കവിതയിൽ വിളഞ്ഞു തല കുമ്പിട്ടു നിൽക്കുന്ന നെൽച്ചെടിയെ കാണിച്ച് തന്ന്, സ്വാർത്ഥനും അഹംഭാവിയുമായ മനുഷ്യനെ ഉണ്മയുടെ ,വിനയത്തിന്റെ അല്ലെങ്കിൽ " വിദ്യയേറുമ്പോൾ വിനയമേറുമോ ' !!? അല്ലെങ്കിൽ " താഴ്ന്ന നിലത്തേ നീരോടൂ " എന്ന മണ്മറഞ്ഞ കാരണവന്മാരുടെ വാമൊഴികളെ കുറച്ചുകൂടെ വ്യക്തമായി മനസ്സിലാക്കി തരുകയാണോ അവിടെയാ കുമ്പിടൽ എന്ന് സംശയിച്ചുപോകും...എന്നാൽ  " തലപോലുമഹോ പരാർത്ഥമായി - ചെലവാക്കാൻ മടിയില്ലാത്ത സാധു നെല്ലേ , തവ ചേവടിയിൽ കുനിഞ്ഞിടട്ടെ പടുവാം സ്വാർത്ഥപരായണൻ മനുഷ്യൻ ! " ( വിളഞ്ഞ പാടം മഹാകവി ജി   ) എന്ന് തലപോ...

ജി അനുസ്മരണ ദിനം !

Image
ധന്യമാവട്ടെ മലയാളം ! ============== സൂര്യകാന്തിയുടെ  മുഗ്ദ്ധമാം  സ്നേഹത്തെ പാടിപ്പുകഴ്ത്തി സ്നേഹഗായകനാവുന്ന മഹാകവി , വിശ്വദർശനത്തിൽ ഭാവഗായകനായ് , കേവലമൊരു സോപാനഗായകനായ് വിശ്വഭഗവാന്റെ ഗോപുരവാതിക്കൽ കൈകൂപ്പി വണങ്ങി നിൽക്കുന്നു . ശുദ്ധവും സത്യവുമായ ഉൾക്കാഴ്ച്ച പകർന്നു  തരുന്ന മഹാകവി ജി ശങ്കരക്കുറുപ്പ് 1901 ജൂൺ മൂന്നിനു എറണാാകുളം ജില്ലയിൽ അങ്കമാലി നായത്തോട് ഗ്രാമത്തിൽ ജനിച്ചു 1978 ഫെബ്രുവരി 2 നു കാലയവനികക്കുള്ളിൽ മറയുന്നു.  .മഹാകവിക്ക്  ജന്മനാട്ടിൽ ഉചിതമായ സ്മാരകം വേണം / ഗവേഷണ കേന്ദ്രമായും /സാംസ്ക്കാരിക കേന്ദ്രമായും ഈ ജന്മഗൃഹമന്ദിരം   ഉയർത്തപ്പെടണം എന്ന സ്വപ്നസാക്ഷാൽക്കാര പദ്ധതിയെ ഈ കൈരളിക്കു മുന്നിൽ സമർപ്പിക്കുകയാണു . ഭാഷാപിതാവിനു സ്വന്തം മണ്ണിൽ സ്മാരകം വേണമെന്ന ആശയം പങ്കുവച്ച മഹാകവി ജി .  അദ്ദേഹത്തിന്റെ ആ സ്വപ്നം ഇന്ന് തുഞ്ചൻപറമ്പിൽ മലയാള സർവ്വകലാശാല എന്ന തലത്തിൽ വരെ ഉയർത്തപ്പെട്ടു.  ! നമ്മൾ ശ്രേഷ്ഠ മലയാളത്തിന്റെ മക്കളായി .ഇന്ന് ഈ ഒരു സർവ്വകലാശാല പദവി പോലും ഇല്ലായിരുന്നെങ്കിൽ മലയാളഭാഷ  അനുദിനം എന്താവുമായിരുന്നു  ?!    ഇവ...

ക്ഷേത്ര പെരുമ !

Image
ഇത് ഉത്സവ തിരുവുത്സവ കാലം ! നായത്തോടിനു ഒരു പ്രത്യേകതയുണ്ട് ,പള്ളിപ്പെരുന്നാളുകളും ഉത്സവങ്ങളും എല്ലാം അടുത്തടുത്ത ദിവസ്സങ്ങളിലാണു കൊടികേറുന്നതും ഇറങ്ങുന്നതും ! ആകെ സന്തോഷത്തിന്റെ കാലം ! മകരമഞ്ഞ് തൂവുന്ന സംക്രാന്തിയിൽ  തിരുനായത്തോട്ടപ്പനു 10 ദിവസ്സം നീണ്ടു നിൽക്കുന്ന ഉത്സവക്കാലം .  പുരാത നവും ചരിത്രപരമായും ഒത്തിരി അടയാളപ്പെടുത്തലുകൾ ഉള്ളതും വളരെ സവിശേഷതകൾ നിറഞ്ഞ പ്രതിഷ്ഠയും മറ്റു ക്ഷേത്രങ്ങളിൽ നിന്ന് തിരുനായത്തോട് ക്ഷേത്രത്തിനെ വേറിട്ടു നിറുത്തുന്നു. ശിവനും വിഷ്ണുവും ഒരുമിച്ച് ഒരു പീഠത്തിൽ ഇരിക്കുന്നു എന്ന അപൂർവത ! ചേരമാൻപെരുമാളിന്റെ കാലഘട്ടം എന്നുപറയുമ്പോൾ 16 - ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചത് എന്നാണു ഐതിഹ്യം ! നായത്തോട് എന്ന സ്ഥലനാമത്തിനും കാരണഭൂതമാവുന്നതും ഈ ഐതിഹ്യം തന്നെയാണു . ചേരമാൻ പെരുമാൾ  ഇസ്ലാം മതം സ്വീകരിച്ച് നാടു വിടുന്നതും മറ്റും ചരിത്രം !  എന്നാൽ അതിനു മുമ്പ് അദ്ദേഹത്തിനു യതിവര്യൻ എന്നൊരു ഗുരുവുണ്ടായിരുന്നെന്നും ,ഗുരു തന്റ്റെ ശിഷ്യനു സമാധി സമയത്ത് കൊടുത്ത വാക്ക്  നിറവേറ്റുന്നതിനുമായാണു,  ഗുരുവിന്റെ പുനർജ്ജന്മമായി വന്ന  നായയെ പിന്നി...