സംയമനം പാലിക്കുക ! നമ്മളെല്ലാം ക്യൂ വിലാണ് റോമിയോ !!

3 ‘rd ഫ്ലോറിലെ L വാര്‍ഡില്‍ ഡ്യൂട്ടി റൂമിന് എതിര്‍ വശത്തുള്ള 11ആം നമ്പര്‍ റൂം . അതായിരുന്നു ആ ദിനങ്ങളില്‍ എല്ലാവര്‍ക്കും സംസാര വിഷയം . ആ റൂമിലേക്ക് വരാനിരിക്കുന്ന പേഷ്യന്റ് ഉം അവനെയും കാത്ത് വിജനമായ ഹോസ്പിറ്റല്‍ കോറിഡോറില്‍ ഒറ്റപ്പെട്ടുക്കിടന്നിരുന്ന ആ ഭീമാകാരന്‍ യന്ത്രവും കാഴ്ച്ചയില്‍ തന്നെ അകാരണമായ ഭീതി എന്നിലും നിറച്ചു . കാന്റീനില്‍ നിന്നും ട്രോളിയില്‍ ഉച്ചഭക്ഷണം എത്തുന്നതും കാത്തു റൂം നമ്പര്‍ 18 ലെ ഗെറ്റി ആന്റി യും ,17 ലെ കന്യാസ്തീഅമ്മയുടെ ബൈ സ്റ്റാന്‍റെര്‍ അന്നമ്മ ചേട്ടത്തിയും 9 ലെ രാജശേഖരന്‍ ചേട്ടനും സ്റ്റൈയര്‍ കേസ് നടുത്ത് വട്ടമിട്ടു നില്‍ക്കുന്നിടത്തേക്ക് ഞാനും കാതോര്‍ത്തു . ഗെറ്റി ആന്റി ഏതാനും മാസം മുന്‍പ് ഹെപ്പറ്റെസിസ് നു ചികിത്സയുമായി ഇവിടെ കിടക്കുമ്പോള്‍ ,അന്ന് അവനും ഇവിടെയുണ്ടായിരുന്നു. വിദഗ്ധ ചികിത്സക്കായി വെല്ലൂരില്‍ കൊണ്ടുപോയതാണ് .കൂടുതല...