ഇനിയും ഒരു എടുത്തുചാട്ടം വേണമോ?!!
എന്റെ ലോകം ! ********** 2003 നു ശേഷം ഓരോ ക്രിക്കറ്റ് മാച്ച് വരുമ്പോഴും ഒന്ന് ചിന്തിക്കും! ഇനിയും ഒരു എടുത്ത് ചാട്ടം വേണോ ......... !!/? വീണ്ടും ഒരു world cup cricket .നമ്മള്‍ ക്വാര്‍ട്ടര്‍ കടന്നു .ഈശ്വരാ ഫൈനലില്‍ എത്തിയാല്‍ അത് കാണാനുള്ള കരുത്തു ഇനിയും എനിക്കുണ്ടാകുമോ ......... വിഡ്ഢി പെട്ടിക്കു മുന്നിലിരുന്ന് താറാവ് കരയുന്നതും ചക്ക വീഴുന്നതും കേട്ടാണ് ഞാന്‍ cricket പഠിച്ചത് തന്നെ !’83 ലെ world cup കണ്ടിട്ടില്ല . അതിനുശേഷം 2003 ല്‍ തീരെ പ്രതീക്ഷിക്കാതെ ഇന്ത്യ ആദ്യമായ് ഫൈനലില്‍ എത്തി ! ഉറക്കമിളച്ചും ശ്വാസ നിശ്വാസങ്ങള്‍ അടക്കിപ്പിടിച്ചും ,ഹൃദയ മിടിപ്പുകള്‍ പെരുമ്പറ കൊട്ടിയും മുള്‍മുനയില്‍ നിന്ന് ഓരോ കളിയും കണ്ടു നമ്മള്‍ ജയിപ്പിക്കുകയായിരുന്നു എന്ന ധാരണ വരെ വളര്‍ന്നു കഴിഞ്ഞിരുന്നു . നമ്മള്‍ കണ്ടില്ലെങ്കില്‍ എങ്ങാനും തോറ്റാലോ എന്ന ഒരു ഭയം !! ഓസ്ട്രേലിയ യിലെ പെര്‍ത്തില്‍ നിറഞ്ഞു കവിഞ്ഞ ഗാലറി .ആരവങ്ങളും പാറിപ്പറക്കുന്ന ഇന്ത്യന്‍ പതാകകളും... എന്‍റെ കയ്യും കാലും വിറച്ചു തുടങ്ങി . സൗരവ് ദാ യുടെ ഇന്ത്യന്‍ കടു...