പുസ്തക റിവ്യൂ...

മനോയാനം :- ശ്രീജ വാര്യർ വായന :- മായ ബാലകൃഷ്ണൻ നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം ! മനോയാനം കിട്ടി . പുതു പുസ്തകമെടുത്ത് ആദ്യമേ തന്നെ തെരു തെരേ പേജുകൾ മറിച്ച് പുതുമണം ആവാഹിച്ചു, . പേജുകൾക്കിടയിൽ കാണുന്ന കവിതാശകലങ്ങളിൽ തന്നെ ആദ്യം കണ്ണുടക്കി...കൊള്ളാം ,സാധാരണയിൽ നിന്നും വ്യത്യസ്താമായ ശൈലീകൃതമായ രചനയെന്ന് ആദ്യം തന്നെ മനസ്സിൽ കുറിച്ചിട്ടു . കവിയത്രിയുടെ നോവൽ എന്നു പറയുമ്പോൾ പ്രത്യേക ആകാംക്ഷയുണ്ടായിരുന്നു. . വീണ്ടും വരികൾക്കിടയിലൂടെ നൂണ്ടു മനസ്സിന്റെ കാണാപ്പുറങ്ങളിലൂടെ കടന്നു സഞ്ചാരം തുടങ്ങുമ്പോഴേ മുന കൂർപ്പിച്ച് വായനയും തുടങ്ങി. മനോയാനം ! " ഉണ്മയിൽ നിന്നും ഉണ്മയിലേക്കുള്ള കൂടുമാറ്റമാണു മരണം ! .ഒരിടത്ത് ഇരുട്ടാകുന്നത് മറ്റൊരിടത്ത് വെളിച്ചമാകുന്നു . ഒരു സ്വപ്നത്തിലെന്ന പോലെ ഏതാനും വരികൾ നമ്മെ കൈപിടിച്ചു ്കൊണ്ടുപോകുന്നു.! 65 പേജുകളിൽ ചുരുണ്ട് കൂടിയിരിക്കുന്ന ജന്മ ജന്മാന്തരങ്ങളുടെ ഇടവഴികളിൽ വഴിയറിയാതെ എങ്ങോട്ടോ പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന നിമിഷാർധങ്ങളുടെ ഇടവേളയിലൂടെ നിവർന്നുവരുന്ന ഇതിവ...