ഓര്‍മ്മയുടെ ചാറ്റല്‍ !

അങ്ങനെയൊരു പരീക്ഷാക്കാലം 🌳🌲🌲 ഇത് S S L C ,പ്ലസ് 2 ,പരീക്ഷകൾ ഓരോന്നും എഴുതി കുട്ടികൾ വീർപ്പടക്കിയിരിക്കും കാലം . എനിക്കിതൊക്കെ ഒരു ആഘോഷ കാലമായിരുന്നു .തികഞ്ഞ തൃപ്തിയോടെ ഞാൻ എഴുതിയതും എന്റെ എസ് എസ് എൽ സി തന്നെയാണ്. ഏറ്റവും ഇഷ്ടമുള്ള മാസം ഏതാ എന്നു ചോദിച്ചാൽ മാർച്ച് ,ഏപ്രിൽ എന്നൊക്കെ പറയുമായിരുന്നു . അന്നൊക്കെ.ഓരോ പതനവും ഉയിർത്തെഴു ന്നേൽക്കാനുള്ള തായിരുന്നു. ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ കമ്പിത്തിരി മത്താപ്പൂ മനസേ ആസ്വദിക്കൂ ആവോളം !. ഒരു ക്രിസ്തുമസ് കഴിഞ്ഞ് ,എഴുതി പൂർത്തിയാക്കാതെ , യാത്ര പറയാതെ ഇറങ്ങി പോന്ന വിദ്യാലയം , സുഹൃത്തുക്കൾ !! മഞ്ഞും മഴയും മാഞ്ഞു .ഉൽസവങ്ങളും കൊടിയേറി ,വീണ്ടും മാമ്പൂ ക്കാലമെത്തി . മുറ്റത്തെ തൈമാവും ആദ്യമാായ് പൂത്തുലഞ്ഞു.ഉണ്ണിമാങ്ങകൾ മൂത്തു വീർത്തു ഒരു കുഞ്ഞു തേങ്ങയോളം വലുപ്പം വച്ചു . പഠന ഇടവേളകളിൽ ,കൂട്ടം കുല തൂങ്ങി നിന്ന ആ കിളിന്തു തൈമാവിൻ ചുവട്ടിൽ എത്തി കൈഎത്തിപിടിച്ച് ഓരോ മാങ്ങയും തൊട്ടുഴിഞ്ഞ് ഉമ്മ വച്ച് !! ആഹാ.....! കാലം തട്ടിയകറ്റി .ഇന്ന് ദാ ...... അവ കരുത്തുറ്റ തടിയായി ..... ഞാനും അന്നത്തെ ആ തൈമാവും എത്രയോ അകലെ ...... തു...