കാണുവതെങ്ങനെ!?
കാണുവതെങ്ങനെ..... !? എവിടെയൊളിക്കും ഞാന്‍ !! ചോരകുടിച്ചു മഥിക്കുംകഴുകന്മാര്‍ വിത്തുകള്‍ കൊയ്യുന്ന, അടിവേരുകള്‍ പിഴുതെടുക്കും അരുംകൊലകൾക്കു ചുടലക്കള- മൊരുക്കുവതു കാണുവതെങ്ങനെ! എവിടെയൊളിക്കും ഞാന്‍ .......? കണ്ണിമകള്‍ ഇറുക്കി പൂട്ടട്ടെ അതിലെനിക്കെന്റെ മണ്ണിന്‍ മഹിമകളെ അടച്ചുവയ്ക്കണം ! നക്രതുണ്ഡികളുടെ, ശിഖണ്ഡികളുടെ ബാണമേൽക്കാത്ത പെണ്ണുടലുകളുടെ ശാപമേല്‍ക്കാത്ത മണ്ണിന്‍ കാഴ്ച്ചകളെയെനിക്കതില്‍ ഒളിപ്പിച്ചുവയ്ക്കണം! വിഷപ്പുകതീണ്ടാത്ത, ഗർഭത്തില്‍ കുരുതികൊടുക്കുംഅമ്മ- മാരുടെ നെഞ്ചുപിളർക്കും മാംസപിണ്ഡങ്ങളായ് പിറന്നുവിഴും ജീവനുകള്‍; എവിടെയൊളിപ്പിക്കും ഞാനെന്റെ കാഴ്ച്ചകളെ ! നിണമണിഞ്ഞും,നൂപുരംകെട്ടിയും കൊടികെട്ടിയ അക്ഷൗഹിണിപ്പടകള്‍ കൊടുംച്ചതിക്കുഴികള്‍ ഒരുക്കുന്നു ; കരിനാഗങ്ങള്‍ ഫണം ഉയർ...