കൊന്നപൂത്ത നാളുകൾ....

കൊന്നപൂത്ത നാളുകളിൽ...കോരിച്ചൊരിയുന്ന മഴയിൽ .....! പോക്കുവെയിൽ പൊന്നൊരുക്കും ത്രിസന്ധ്യകളിൽ കുടഞ്ഞിട്ട ഒരുവട്ടി കൊന്നപ്പൂക്കളായി , കന്നിമണ്ണിൻ ഗന്ധമുണർത്തി ഓർമ്മകൾ ഉലാവുകയാണ് .......!!! മോഹങ്ങൾ വർണ്ണക്കുടചൂടിയ പെരുമഴയത്ത്,നിലംമുട്ടും പാവാടത്തുമ്പ് തെല്ലൊതുക്കി , നിറഞ്ഞൊഴുകുന്ന മഴവെള്ളത്തെ ഭേദിച്ച് നടന്നകലുമ്പോൾ ....... തന്നെത്താൻ അഭിമാനം തോന്നിയ നിമിഷങ്ങൾ ...! എന്റെ പ്രണയം അതെനിക്ക് എന്നോട് തന്നെ !! എന്റെ് ബാല്യകൌമാരങ്ങളോട് ..... ! പാതിവഴിയിൽ ഉപേക്ഷിച്ചിട്ടുപോയ തുളസ്സിക്കതിർ ചൂടി മഷിയെഴുതിയ നിറയൗവനത്തോട് .....! ഇനി ഇതേതാ ‘’രാഗം‘’ എന്നൊന്നും തല പുകയ്ക്കണ്ട ട്ടോ ....... ഇതാണ് മായാമാളവ ഗൗള രാഗം !!! മായ ബാലകൃഷ്ണൻ