കൊന്നപൂത്ത നാളുകൾ....
കൊന്നപൂത്ത നാളുകളിൽ...കോരിച്ചൊരിയുന്ന മഴയിൽ .....!
പോക്കുവെയിൽ പൊന്നൊരുക്കും ത്രിസന്ധ്യകളിൽ
കുടഞ്ഞിട്ട ഒരുവട്ടി കൊന്നപ്പൂക്കളായി , കന്നിമണ്ണിൻ ഗന്ധമുണർത്തി
ഓർമ്മകൾ ഉലാവുകയാണ് .......!!!
മോഹങ്ങൾ വർണ്ണക്കുടചൂടിയ പെരുമഴയത്ത്,നിലംമുട്ടും പാവാടത്തുമ്പ്
തെല്ലൊതുക്കി , നിറഞ്ഞൊഴുകുന്ന മഴവെള്ളത്തെ ഭേദിച്ച് നടന്നകലുമ്പോൾ .......
തന്നെത്താൻ അഭിമാനം തോന്നിയ നിമിഷങ്ങൾ ...!
എന്റെ പ്രണയം അതെനിക്ക് എന്നോട് തന്നെ !! എന്റെ് ബാല്യകൌമാരങ്ങളോട് ..... !
പാതിവഴിയിൽ ഉപേക്ഷിച്ചിട്ടുപോയ തുളസ്സിക്കതിർ ചൂടി മഷിയെഴുതിയ
നിറയൗവനത്തോട് .....!
ഇനി ഇതേതാ ‘’രാഗം‘’ എന്നൊന്നും തല പുകയ്ക്കണ്ട ട്ടോ .......
ഇതാണ് മായാമാളവ ഗൗള രാഗം !!!
മായ ബാലകൃഷ്ണൻ
Comments
Post a Comment