കൊച്ചു കൊച്ചു വല്യ സന്തോഷങ്ങള്‍
കൊച്ചു കൊച്ചു വല്യ സന്തോഷങ്ങള്‍ പ്രായത്തിന്റെ അസ്കതയും ക്ഷീണവും കാരണം അച്ഛന്‍ എല്ലാ കാര്യത്തിനും പതിയേ ആണ് . രാവിലെ പത്രം വായിച്ചു വായിച്ച് കുളിക്കാനും ഭക്ഷണം കഴിക്കാനും വൈകിയെത്താറുള്ള അച്ഛന്‍, അന്ന് നേരത്തേ തന്നെ കുളിച്ച് ക്ഷേത്രത്തില്‍ പോയി വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരിക്കുന്ന കണ്ടപ്പോള്‍ എന്താണാവോ എന്ന് ഞാനും കരുതി . കൃത്യം ഒരു മണി ആയപ്പോള്‍ ഉച്ച ഭക്ഷണവും കഴിച്ച്, കണ്ണാടി നോക്കി മുടിയും തലയുമെല്ലാം വീണ്ടുംവീണ്ടും ചീകി കൈ കഴുകലും തുടക്കലുമെല്ലാം കണ്ട് യ്യോ ! ഞാനും പേടിച്ചുപോയി. പ്രായമേറി വരുമ്പോള്‍ കാണുന്ന വല്ല അസുഖ ലക്ഷണവുമായിരിക്കുമോ; എന്നിങ്ങനെ പലതും ചിന്തിച്ചു ..അലക്കി വച്ചിരുന്ന ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ടു വാച്ചും കെട്ടി കസേരയില്‍ വന്ന് ഇരിപ്പായി . അമ്മയാണെങ്കില്‍ ഇതെല്ലാം വല്യ അസൂയയോടെ നോക്കിയിരിപ്പുമുണ്ട് . “ സ്കൂളില്‍ പോണതാ ........