ഗ്രീൻ പാലിയേറ്റീവ് അംഗീകാരം!

ഒരു ഓർമ്മക്കുറിപ്പ് -മായ ബാലകൃഷ്ണൻ ജീവിതയാത്രയിൽ പിൻ തിരിഞ്ഞ് നോക്കുമ്പോൾ ഒരു വട്ടം കൂടി കാണണം എന്ന് ആഗ്രഹം തോന്നിയിട്ടുള്ള ചുരുക്കം ചില വ്യക്തികൾ നമുക്കേവരിലുമുണ്ടാകും .എന്റെ തിരൂർ ഡയറിക്കുറിപ്പുകൾ :-- തുറക്കുമ്പോൾ നിങ്ങൾക്കും കാണാം ഞാൻ തേടി നടക്കുന്ന സൈനബയെ .... 1990 ,91 കാലഘട്ടം .പുറമേ കുവൈറ്റ് ,സൗദി യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. തീക്ഷ്ണ വേദനകളുടെ യാതനകൾക്കു ശേഷം അകമേ ഒരു ശീതയുദ്ധത്തിന്റെ കാലയളവിലാണ് ഞാൻ ,തിരൂർ ഗാന്ധിയൻ പ്രകൃതി ചികിൽസാ കേന്ദ്രത്തിൽ എത്തുന്നത് . കോളേജ് ,ക്യാമ്പസ് തുടങ്ങിയ സുന്ദര സ്വപ്നങ്ങൾക്ക് എല്ലാം പൂർണ്ണ അവധി കൊടുത്ത് അകത്തു കയറിക്കൂടിയ 'ചേഷ്ട' യെ തുരത്താനായ് ' പൊതി'കൾ ഓരോന്നും തിരഞ്ഞു നടക്കുകയായിരുന്നു .അങ്ങനെ അലോപ്പതി ,ഹോമിയോപ്പതി ആയുർവേദപൊതികൾ ഓരോന്നും കഴിഞ്ഞാണു നാച്ച്വറോപ്പതിയെന്ന പ്രകൃതിചികിൽസ തിരഞ്ഞെടുക്കുന്നത് . ഡോക്ടർ എന്ന നിലയിലും ഒരു വ...