കവിത !താളപ്പെരുക്കം !
താളപ്പെരുക്കം 😃 💗 😃 💗 💞💙💙💞💞 ഒരു സമയ സൂചി സദാ കാലത്തിനു ചുറ്റും ഓടുന്നുണ്ട് . ജീവന്‍റെ എല്ലാ കുതിപ്പും കിതപ്പും അറിയാതെ മിടിക്കുന്ന താളമായ് അത് ഓടുകയാണ് . പിന്തിരിഞ്ഞ് ഓടിയാല്‍ തെറ്റുന്നത് ആരുടെ താളമാണ് ? കിതയ്ക്കുന്നത് ആരുടെ ശ്വാസമാണ് ? അമ്മ ചുട്ട അപ്പവും കഴിച്ച് വാരിതിരുകിയ ബാഗും എടുത്ത് ബസ് പിടിക്കുമ്പോള്‍ , ആശുപത്രി ടിക്കറ്റ് കൌണ്ടറിനു മുന്നില്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ , പരീക്ഷാ ഹാളിലെ അവസാനമണി മുഴങ്ങുമ്പോള്‍ , നിരങ്ങിനീങ്ങുന്ന, പെരുവഴിയിലെ വെയില്‍; ഇടവഴി കയറുമ്പോള്‍ , അറിയാതെ ഒന്ന് നിലച്ചു പോയാല്‍ , അനാദിയായ കാലം ; ഇവിടെ മിടിപ്പുകളില്‍ കിതയ്ക്കുന്ന താളപ്പെരുമ കൊട്ടിക്കേറുന്നത് അനന്ത നിശ്ശബ്ദതയിലേക്കാണ് . കാലത്തിനു പിടികൊടുക്കാതെ അനശ്വരതയില്‍ ലയിച്ച് ലയമായ് ഒരു ദീർഘശ്വാസ ബിന്ദു . ഓരോ മിടിപ്പിലും ടിക് ടിക് മുഴക്കി പടുനിലമായ് ഒരു പിടി ചാരമായ് നിത്യം അനന്തതയില്‍ .............. ! ഒരു സ്വന മണി ചിതറി വീഴുന്നു . സ്നേഹപൂര്‍വം സ്നേഹിത മായ ബാലകൃഷ്ണന്‍ 2015 October 🌼🍀🌹🌼🌼🌼🌼🌼🌼🌼🌼