കവിത :- സ്നേഹ മിഴി !
സ്നേഹമിഴി *****
****
********* *****
വേർപിരിഞ്ഞീടുവാൻ വയ്യാതെ --
യിറ്റിറ്റു തുളുമ്പും മണി മുകുളമേ !
കണ്ണീരിനുപ്പല്ല മധുവൂറും പൂങ്കുരുന്നിൻ
മിഴിയിലൊളിച്ചിരിക്കും നിറവാർന്ന
സ്വപ്നമാണു നീ !
രാവേറെ പുണർന്നു പുണർന്നു
കുളിർചൊരിഞ്ഞൊരാ മുഗ്ദ്ധബിന്ദുക്കൾ
സപ്തവർണ്ണ തേരിറങ്ങി പുലരിയുടെ
തിരുനെറ്റിയിൽ ചുംബനങ്ങളർ --
പ്പിയ്ക്കുവാനണയുകയായ് .
നാളേക്കു വിരിയും സ്വപ്നത്തിൻ മലരേ
അരണ്ട കിനാക്കളിലുറഞ്ഞു പോം
ശബളിമയൊന്നു മിഴി തുറക്കുവാൻ
സ്നിഗ്ദ്ധ നൈർമ്മല്യമായ് ചൊരിയൂ !!
ശിലപോലുമലിഞ്ഞു പോം ഹൃത്തിൽ
വരൂ പനിമതി തിങ്കളേ
ഉടഞ്ഞു പോം അയത്ന ലളിതമാം
കാറൊളി ക്രൗര്യ ബിംബങ്ങൾ ;
മാനം തെളിഞ്ഞു മാനസം ചൊൽ
മണിശകലമേ ചാരു സരോവരമബ്ധി
പോലഴകൊടു ഹൃദയ പുടം നിറഞ്ഞു
തുളുമ്പിടൂ യോരോ ഹൃത്തിലും !
അവികല വർണ്ണ പുടങ്ങളൊന്നാം
ജനതതികളൊരേ വൃന്ദാവന ഗിരി
ശൈലയാരാമ കുസുമങ്ങളിൽ
സൗവർണ്ണ തിലകമൊടു നൃത്തം വയ്ക്കും
മണിശലഭകുഞ്ഞുങ്ങളാം സ്മേരബിന്ദുക്കൾ !
കൂടാത്ത മുറിവുകളുണ്ടോരണ --
യാത്ത കനലുകളുണ്ടോ നിൻ
മിഴിവിരൽ തുമ്പിനാൽ മേവുകിൽ ?
വേർപിരിഞ്ഞീടുവാൻ വയ്യാതെ -
യിറ്റിറ്റു തുളുമ്പും സ്നേഹമേ !
കണ്ണീരിനുപ്പല്ല മധുവൂറും പൂങ്കുരുന്നിൻ
മിഴിയിലൊളിച്ചിരിക്കും
നിറവാർന്ന സ്വപ്നമാണു നീ !
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ
നവമ്പർ 2015
****
********* *****
വേർപിരിഞ്ഞീടുവാൻ വയ്യാതെ --
യിറ്റിറ്റു തുളുമ്പും മണി മുകുളമേ !
കണ്ണീരിനുപ്പല്ല മധുവൂറും പൂങ്കുരുന്നിൻ
മിഴിയിലൊളിച്ചിരിക്കും നിറവാർന്ന
സ്വപ്നമാണു നീ !
രാവേറെ പുണർന്നു പുണർന്നു
കുളിർചൊരിഞ്ഞൊരാ മുഗ്ദ്ധബിന്ദുക്കൾ
സപ്തവർണ്ണ തേരിറങ്ങി പുലരിയുടെ
തിരുനെറ്റിയിൽ ചുംബനങ്ങളർ --
പ്പിയ്ക്കുവാനണയുകയായ് .
നാളേക്കു വിരിയും സ്വപ്നത്തിൻ മലരേ
അരണ്ട കിനാക്കളിലുറഞ്ഞു പോം
ശബളിമയൊന്നു മിഴി തുറക്കുവാൻ
സ്നിഗ്ദ്ധ നൈർമ്മല്യമായ് ചൊരിയൂ !!
ശിലപോലുമലിഞ്ഞു പോം ഹൃത്തിൽ
വരൂ പനിമതി തിങ്കളേ
ഉടഞ്ഞു പോം അയത്ന ലളിതമാം
കാറൊളി ക്രൗര്യ ബിംബങ്ങൾ ;
മാനം തെളിഞ്ഞു മാനസം ചൊൽ
മണിശകലമേ ചാരു സരോവരമബ്ധി
പോലഴകൊടു ഹൃദയ പുടം നിറഞ്ഞു
തുളുമ്പിടൂ യോരോ ഹൃത്തിലും !
അവികല വർണ്ണ പുടങ്ങളൊന്നാം
ജനതതികളൊരേ വൃന്ദാവന ഗിരി
ശൈലയാരാമ കുസുമങ്ങളിൽ
സൗവർണ്ണ തിലകമൊടു നൃത്തം വയ്ക്കും
മണിശലഭകുഞ്ഞുങ്ങളാം സ്മേരബിന്ദുക്കൾ !
കൂടാത്ത മുറിവുകളുണ്ടോരണ --
യാത്ത കനലുകളുണ്ടോ നിൻ
മിഴിവിരൽ തുമ്പിനാൽ മേവുകിൽ ?
വേർപിരിഞ്ഞീടുവാൻ വയ്യാതെ -
യിറ്റിറ്റു തുളുമ്പും സ്നേഹമേ !
കണ്ണീരിനുപ്പല്ല മധുവൂറും പൂങ്കുരുന്നിൻ
മിഴിയിലൊളിച്ചിരിക്കും
നിറവാർന്ന സ്വപ്നമാണു നീ !
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ
നവമ്പർ 2015
Comments
Post a Comment